2022ലെ റവന്യൂ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു. അംഗീകാരം വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് കളക്ടര്‍ എ. ഗീത പ്രതികരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഏവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, […]Read More
Sariga Rujeesh
February 22, 2023
യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വേഗത്തിൽ പണം അയക്കുന്നതിന് വേണ്ടി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സിയും യുഎഇ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ ലുലു എക്സ്ചേഞ്ചും തമ്മിൽ ധാരണപത്രത്തിൽ ഒപ്പു വെച്ചു. ഇതിലൂടെ എച്ച്ഡിഎഫ്സിയുടെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് വഴി ഇന്ത്യയിലേക്കു പണമയയ്ക്കാൻ ഇനി മുതൽ ലുലു എക്സ്ചേഞ്ചിൽ സൗകര്യം ലഭിക്കും. ഈ പങ്കാളിത്തം ആദ്യം യുഎഇയിൽ നിന്ന്, ഇന്ത്യയിലേക്കുള്ള പണമിടപാടിന് ‘RemitNow2India’ എന്ന സേവനമാണ് ലഭിക്കുക. ഇന്ത്യക്കും ജിസിസിക്കും ഇടയിൽ നൂലാമാലകൾ ഇല്ലാതെ […]Read More
Harsha Aniyan
February 21, 2023
2022ലെ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്ന് ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയും പുരസ്കാരത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ‘ചുപ്പി’ലെ നെഗറ്റീവ് റോളിലുള്ള ഡാനി എന്ന നായക വേഷത്തിനാണ് ദുല്‍ഖറിന് പുരസ്കാരം. മലയാളത്തിലെ അഭിനേതാക്കളില്‍ ആദ്യമായി ദാദാ സാഹിബ് പുരസ്കാരം ലഭിക്കുന്ന നടനാണ് ദുല്‍ഖര്‍. 2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്കാരം.Read More
Harsha Aniyan
February 21, 2023
എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ പ്രധാന പ്രതി പൊലീസ് കസ്റ്റഡിയിൽ. ഇരുപതംഗ അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 15 ഓളം പ്രതികളുള്ള കേസിൽ 9 പേരെയും തിരിച്ചറിഞ്ഞു. സംഭവത്തിന് ദൃക്സാക്ഷിയായ നന്ദിനിയെന്ന അയൽവാസി നൽകിയ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുപതോളം പേരടങ്ങിയ സംഘം കാപ്പാ കേസ് പ്രതിയായ സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു സൂര്യലാലിന്റെ അമ്മ സുജാതയുടെ തലയ്ക്കും മുഖത്തും […]Read More
Harsha Aniyan
February 21, 2023
സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു. ഇന്ന് സ്വർണവില 80 രൂപയോളം കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4300 രൂപയാണ്.Read More
Harsha Aniyan
February 18, 2023
കരമനയിൽ സമീപവാസിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് കരമന പൊലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 14നായിരുന്നു അയൽവാസിയായ രാധാമണി എന്ന സ്ത്രീയെ ഇയാൾ ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. രാധാമണിയമ്മയുടെ മകനും ആക്രമണത്തിൽ പരിക്കേറ്റു. അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.Read More
Harsha Aniyan
February 18, 2023
പാലക്കാട്ട് ചാലിശ്ശേരിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിൻ അടക്കമുള്ള നാല് പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.Read More
Harsha Aniyan
February 18, 2023
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു.ആര് ദിവസത്തിന് ശേഷം ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില […]Read More
Ashwani Anilkumar
February 17, 2023
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസണിന് നാളെ ആരംഭം. ബംഗാൾ ടൈഗേഴ്സും കർണാടക ബുൾഡോസേഴ്സും തമ്മിലാണ് ആദ്യ മത്സരം. കേരളത്തിൻറെ മത്സരങ്ങൾക്ക് 19 ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ തെലുങ്ക് വാരിയേഴ്സ് ആണ് സി3 കേരള സ്ട്രൈക്കേഴ്സ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട കേരള ടീമിൻറെ എതിരാളികൾ.Read More
Sariga Rujeesh
February 16, 2023
കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 16) രാത്രി 8.30 വരെ 1.4 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.Read More
Recent Posts
No comments to show.