മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയെയാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോഷൻ വളർത്തുന്ന മീനുകൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടർന്ന് കുട്ടി മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ ടെറസിന് മുകളിൽ കയറിയ കുട്ടിയെ ഒരുമണിക്കൂറായിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് […]Read More
Harsha Aniyan
February 24, 2023
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ ഡൽഹിയിൽ നിന്നുള്ള ഡിവൈസ്പിയുടെ നേതൃത്വത്തിൽ സിബിഐ അന്വേഷണമാരംഭിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സിബിഐ മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് കേസന്വേഷിപ്പിക്കുന്നത്. 2022 ഡിസംബറിലാണ് മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പുതിയ അന്വേഷണസംഘത്തെ നിയമിക്കാനും അന്വേഷണം 4 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ശശീന്ദ്രന്റെ സഹോദരൻ ഡോ.വി.സനൽകുമാർ, മറ്റൊരു […]Read More
Harsha Aniyan
February 24, 2023
വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങള്‍ പകല്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കുക. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. […]Read More
Harsha Aniyan
February 23, 2023
കേരളത്തിന്റെ തനത് ആയോധനകലയായ കളരിയുടെ പ്രചാരണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് കായികവകുപ്പും മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് തയ്യാറാക്കിയ കളരി പാരമ്പര്യം അനുശീലനവും ദര്‍ശനവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്, കെ രാജന്, സജി ചെറിയാന്, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ജി ആര് അനില്‍, ആന്റണി രാജു, മലയാള സര്‍വകലാശാല വി സി അനില്‍ വള്ളത്തോള്‍, കായികവകുപ്പ് സെക്രട്ടറി പ്രണബ് […]Read More
Harsha Aniyan
February 23, 2023
സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കേസെടുക്കുകയും പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ചെയ്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളെ വിമർശിക്കുന്നത് കൊണ്ട് വിനുവിനോട് സർക്കാർ പക പോക്കുകയാണെന്ന് വ്യക്തമാണ്. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തനിക്ക് നേരെ ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വായടപ്പിക്കുകയാണ്. ലോകത്താകെ കമ്മ്യൂണിസ്റ്റുകാർക്ക് മാദ്ധ്യമങ്ങളോടുള്ള സമീപനം […]Read More
Harsha Aniyan
February 23, 2023
വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. ഇന്നലെ രാത്രിയിൽ തൊടുപുഴയിൽ നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതി ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി. മുമ്പ് സൗഹൃദത്തിലായിരുന്ന ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. വീണ്ടും വിവാഹാലോചനയുമായി ഷാജഹാൻ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാൻ ശ്രമിച്ചത്.Read More
Harsha Aniyan
February 23, 2023
കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി പത്ത് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കെഎസ്ഇബിക്കും കോര്‍പറേഷനും കോടതി നിര്‍ദേശം നല്കി. കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത് ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തിൽപെട്ട് കാലിനും കഴുത്തിനും പരുക്കേറ്റ അഭിഭാഷകനായ കുര്യന് ചികിത്സയിലാണ്. അതേസമയം പൊട്ടിവീണ കേബിളുകള്‍ കെഎസ്ഇബിയുടേതെന്നും ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നുമാണ് കൊച്ചി മേയര്‍ എം അനില്‍ കുമാറിന്റെ വിശദീകരണം. തദേശ സ്ഥാപനങ്ങളെ […]Read More
Harsha Aniyan
February 23, 2023
സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ 37 ദിവസം നീണ്ടുനിന്ന സമരം വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. ചർച്ചയിൽ അധ്യാപകരുടെ ശമ്പളം 15,000 രൂപയാക്കി ഉയർത്താൻ ധാരണ ആയി. മൂന്നുമാസത്തെ കുടിശ്ശിക 10,200 രൂപ ഇവർക്ക് നൽകും. ജോലി ചെയ്യേണ്ട ദിവസങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം ആക്കി. ഒരു സ്കൂളിൽ മാത്രം പോയാൽ മതി. സംസ്ഥാന സർക്കാർ പി എഫ് വിഹിതം 1800 രൂപ നൽകും. ചർച്ചയിൽ പൂർണ്ണ തൃപ്തരല്ലെന്നും സർക്കാരിന്റെ ചില സാഹചര്യങ്ങളും പരിഗണിക്കേണ്ടി […]Read More
Harsha Aniyan
February 23, 2023
കാസർകോട് ഗവൺമെന്റ് കോളേജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയർന്ന പ്രിൻസിപ്പൽ രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദ്ദേശം. ഇന്ന് രാവിലെ മുതൽ എസ് എഫ് ഐ പ്രവർത്തകരും വിദ്യാർഥികളും പ്രിൻസിപ്പലിനെ ഉപരോധിച്ചുകൊണ്ട് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ നിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജി വെയ്ക്കണമെന്ന ആവശ്യം മുൻ നിർത്തിയായിരുന്നു ഉപരോധം. കോളേജിലെ ഫിൽട്ടറിൽ […]Read More
Harsha Aniyan
February 23, 2023
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി പ്രശസ്ത സംവിധായകനും പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാന്യമായ സെയിദ് അക്തർ മിസ്രയെ നിയമിച്ചു. രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും ക്ഷണം താൻ സ്വീകരിക്കുകയാണെന്ന് സെയിദ് അക്തർ മിസ്ര പ്രതികരിച്ചു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ആളെ സർക്കാർ നിയമിക്കുന്നത്. 1996-ൽ നസീം എന്ന ചിത്രത്തിന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ […]Read More
Recent Posts
No comments to show.