വർക്കലയിൽ കൊവിഡ് മരണം. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായർ (57) ആണ് ഇന്ന് രാവിലെ എട്ടു മണിയോടെ കൊവിഡ് ബാധിച്ച് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അരവിന്ദാക്ഷൻ നായർ അർബുദ ബാധിതനായിരുന്നു. ചികിത്സയ്ക്കായി ആർസിസിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്.Read More
Harsha Aniyan
March 1, 2023
മാർച്ച് 3 മുതൽ 5 വരെ തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ വെച്ച് നടക്കുന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിനെ റിജു വി റെജി ( പത്തനംതിട്ട)യും, അക്ഷയ എൻ ( പാലക്കാടും) നയിക്കും. പുരുഷ വിഭാഗം മറ്റ് ടീം അംഗങ്ങൾ- റാഷ്സാക്ക് പി ( വൈസ് ക്യാപ്റ്റൻ), ജോർജ് സഖറിയ, ജോബിൽ ജോസഫ്, അഖിൽ എ.ഒ. നായർ, വിഗ്നേഷ് എൻ, ഡെൽവിൻ ചെറിയാൻ ജോർജ്, സോജൻ സി ജെ, അഭിജിത്ത് എച്ച്, അശ്വിൻ […]Read More
Harsha Aniyan
March 1, 2023
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും […]Read More
Harsha Aniyan
March 1, 2023
രജിസ്ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽ തന്നെ ലഭിച്ചു. ലക്ഷ്യം വച്ചതിനേക്കാൾ 187.51 കോടി രൂപയുടെ അധിക വരുമാനമാണ് രജിസ്ട്രേഷൻ വകുപ്പിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്, 1069 കോടി രൂപ. […]Read More
Sariga Rujeesh
March 1, 2023
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫും പിടിച്ചെടുത്തു. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, […]Read More
Sariga Rujeesh
March 1, 2023
പൊള്ളുന്ന വേനലിൽ ആശ്വാസം. സംസ്ഥാനത്തെ മലയോര ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളം മേഘാവൃതമാണ്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് – മെയ് 2023 പ്രവചനം പ്രകാരം കേരളത്തിൽ മാർച്ച് മാസത്തിൽ സാധാരണ ലഭിക്കുന്ന മഴയയോ അതിൽ കൂടുതൽ മഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്. സാധാരണ മാർച്ച് മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കുറഞ്ഞ ചൂടിനായിരിക്കും സാധ്യതയെന്നുംകേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.Read More
Sariga Rujeesh
March 1, 2023
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഈ മാസം 30ന് കേരളത്തിലെത്തും. കേരളത്തിലെ വിവിധ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഖര്‍ഗെയുടെ ഇടപെടലുണ്ടാകുമെന്നാണ് സൂചന. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് കെപിപിസിയുടെ തീരുമാനം. മാര്‍ച്ച് 30നെത്തുന്ന ഖര്‍ഗെ ആകും പരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ വൈക്കത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെത്തുന്നത്. 30ലെ ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി 29ന്, വിവിധിയിടങ്ങളില്‍ […]Read More
Ashwani Anilkumar
February 28, 2023
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ തിയേറ്ററുകളിലേക്ക്. മാർച്ച് പത്തിനാണ് സിനിമയുടെ റിലീസ്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘എല്ലാ തടസങ്ങളും മാറ്റികൊണ്ട് തുറമുഖം എത്തുന്നു. മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തുന്നു’ എന്ന് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് ലിസ്റ്റിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.Read More
Sariga Rujeesh
February 27, 2023
മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ കോളേജുകളിലെ സ്പെഷ്യലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതോടെ ആ […]Read More
Sariga Rujeesh
February 27, 2023
രാജ്യത്തെ ആദ്യ ഫയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ ഒരുങ്ങുന്നു. ഫയർ സയൻസ് വിഷയങ്ങളിൽ പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ നൽകുക. തുടർന്ന് സ്ഥാപനത്തിനെ അഗ്നിരക്ഷാ റീജനല്‍ അക്കാദമി കം റിസർച് സെന്ററായി ഉയർത്തും. ബി.എസ് സി ബിരുദം പൂർത്തിയാക്കിയവർക്ക് ഫയർ സയൻസിൽ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. നിലവിൽ ഫയർ ആൻഡ് സേഫ്റ്റിയിൽ ബി.ടെക് കോഴ്സുകളാണ് കുസാറ്റ് അടക്കമുള്ള രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്ന് നൽകുന്നത്. ഫയർ സയൻസിൽ […]Read More
Recent Posts
No comments to show.