ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി. സാഹിത്യമേഖലയിലെ സമഗ്രസംഭാവനക്കാണ് ടി പത്മനാഭന് അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ – വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു. അടൂർ […]Read More
Sariga Rujeesh
November 1, 2023
ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാൾ. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗായുള്ള സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം […]Read More
Sariga Rujeesh
November 1, 2023
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ഇന്ന് ആഘോഷിക്കാന്‍ പോകുന്നത്. അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നുണ്ട്. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും […]Read More
Sariga Rujeesh
November 1, 2023
യുനസ്ക്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കി കോഴിക്കോട്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നഗരത്തിന് ഈ പദവി ലഭിക്കുന്നത്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്പ്പറേഷന് നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്. ലോക സാഹിത്യത്തെ അടുത്തറിയാനും മലയാള സാഹിത്യം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കാനും പുതിയ പദവി വഴിയൊരുക്കും. യുനസ്ക്കോ തിരഞ്ഞെടുത്ത 55 സര്‍ഗാത്മക നഗരങ്ങളില്‍ സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.Read More
Sariga Rujeesh
October 26, 2023
സ്വർണ വിലയിൽ വീണ്ടും വർധന. പവന് 120 രൂപ വർധിച്ച് 45,440 ആയി. ഗ്രാം വിലയിൽ 15 രൂപയുടെ വർധന. ഒരു ഗ്രാം സ്വർണത്തിന്റെ വില 5680 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സ്വർണ വില വർധന രേഖപ്പെടുത്തിയിരുന്നു. 24 കാരറ്റ് സ്വർണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്.Read More
Sariga Rujeesh
October 19, 2023
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയായി. ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4623 രൂപയാണ്. ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയർന്നു. 1931 ഡോളർ വരെ പോയിരുന്ന സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതിൽ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറിൽ […]Read More
Sariga Rujeesh
October 13, 2023
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43200 രൂപയാണ്.Read More
Sariga Rujeesh
October 13, 2023
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി. ശോഭീന്ദ്രന്. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച പ്രൊഫസര്‍ ടി. ശോഭീന്ദ്രന്റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിൽ […]Read More
Sariga Rujeesh
October 4, 2023
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ഒക്ടോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.Read More
Sariga Rujeesh
October 3, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 383 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (75 Lakhs) SD 787439രണ്ടാം സമ്മാനം (10 Lakhs) SG 340045Read More
Recent Posts
No comments to show.