ഭരണഘടനാ നിർമ്മാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ടിലേക്ക് നിശ്ചിത ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുളളവരുമായ വ്യക്തികൾക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുളള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തിരഞ്ഞെടുക്കുന്നതിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. അപേക്ഷ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മേയ് 31 നു വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0471-2512499, 2512019.Read More
Sariga Rujeesh
May 6, 2023
ഗതാഗത നിയമലംഘനങ്ങൾക്ക് എ.ഐ ക്യാമറകൾ വഴി മേയ് 20 മുതൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രികനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയെ കൊണ്ടുപോകുമ്പോൾ പിഴ ഒഴിവാക്കാനാകുമോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്ക് മാത്രമേ യാത്രചെയ്യാനാകൂവെന്ന കേന്ദ്ര മോട്ടോർ വാഹന നിയമം മാറ്റാനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ല. 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകുന്നതിന് അനുവാദം നൽകാൻ ഈ നിയമത്തിൽ ഇളവ് […]Read More
Harsha Aniyan
May 5, 2023
ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണിയിൽ വില 4755 രൂപയായി. കഴിഞ്ഞ മാസം 14ന് സ്വർണവില പുതിയ […]Read More
Ashwani Anilkumar
May 4, 2023
വിജയകരമായ ജി20 ആതിഥേയത്വത്തിന് ശേഷം കുമരകം ടൂറിസം ഫെസ്റ്റിവലിന് ഒരുങ്ങുന്നു. മെയ് 12 മുതൽ 15 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റിവലിനാണ് കുമരകം വേദിയാകുക. ജി20 ആതിഥേയത്വം കുമരകത്തെ വികസനപരമായി വളരെയേറെ മുൻപോട്ട് കൊണ്ടുപോയിട്ടുണ്ട്. നവീകരിച്ച റോഡുകളും കനാലുകളും പുതിയ ടൂറിസം പാക്കേജുകളുമായി കുമരകം ലോകശ്രദ്ധ നേടുകയാണ്. അത്തരമൊരു സമയത്താണ് ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിഭവങ്ങൾ, നാടൻ കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങളും സേവനങ്ങളുമെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കും.Read More
Ashwani Anilkumar
May 4, 2023
ഇടുക്കിയിലെ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി മെയ് 5ന് നടക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടം പ്രവേശനം അനുവദിക്കുന്നത്. കേരള – തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ കണ്ണകി ക്ഷേത്രോത്സവത്തിൽ വൻ ജനാവലിയാണ് ഒഴുകിയെത്തുക. ചരിത്രവും നാടോടികഥകളും ഇഴചേർന്ന മനോഹരമായ ഈ ഭൂപ്രകൃതി വെറും ഒരു ക്ഷേത്രദർശനം എന്നതിലുപരി പ്രകൃതിയുമായി മനുഷ്യനെ അടുപ്പിക്കുന്നതാണ്. പുരാതനമായ വാസ്തുവിദ്യയും ചതുരാകൃതിയിലുള്ള കരിങ്കല്ലും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് . നാല് കൂറ്റൻ തൂണുകളാണ് […]Read More
Ashwani Anilkumar
May 3, 2023
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരും. ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്.Read More
Ashwani Anilkumar
May 3, 2023
നടി മാളവിക കൃഷ്ണദാസും നടൻ തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ഇരുവരും സൗഹൃദത്തിൽ ആകുകയും പിന്നാലെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാർ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയിൽ പറഞ്ഞിരുന്നു.Read More
Sariga Rujeesh
April 29, 2023
മിഷൻ അരിക്കൊമ്പൻ അവസാന ഘട്ടത്തിലേക്ക് അടുത്തു. കുങ്കിയാനകളെ വെച്ച് ആനയെ ആനിമൽ ആംബുലൻസിലേക്ക് കയറ്റാനാണ് ശ്രമം. എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയാണ്. ഈ സ്ഥലത്ത് ശക്തമായ മഴയും കാറ്റും ആരംഭിച്ചത് അരിക്കൊമ്പൻ മിഷന് വെല്ലുവിളിയാണ്. ശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. വളരെ എളുപ്പത്തിൽ ആനയെ വാഹനത്തിലേക്ക് കയറ്റാനാവുമെന്നായിരുന്നു കരുതിയത്. എന്നാൽ ആ പ്രതീക്ഷ തെറ്റി. ആന അപ്രതീക്ഷിതമായി പ്രതിരോധം തീർക്കുകയാണ്. കുങ്കിയാനകളെ ചുറ്റിലും നിന്ന് കൊണ്ട് […]Read More
Sariga Rujeesh
April 29, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 599 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More
Sariga Rujeesh
April 29, 2023
ചിത്രമെഴുത്ത് തമ്പുരാൻ രാജാരവിവർമയുടെ 175-ാം ജന്മദി നം ജന്മനാടായ കിളിമാനൂരിൽ വിപുല പരിപാടികളോടെ ആഘോഷിക്കും. കിളിമാനൂർ കൊട്ടാരത്തിലാണ് ആഘോഷ പരിപാടികൾ. കിളിമാനൂർ പാലസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് 3.30ന് കൊട്ടാരത്തിൽ നടത്തുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ അധ്യക്ഷത വഹിക്കും.അപ്രകാശിത രവിവർമ ചിത്രങ്ങൾ ഗവർണർ പ്രകാശനം ചെയ്യും. ഓസ്കർ ജേ താവ് റസൂൽ പൂക്കുട്ടി, അടൂർ പ്രകാശ് എം.പി, ഒ.എസ് അംബിക എം.എൽ.എ എന്നിവർ […]Read More
Recent Posts
No comments to show.