കോടതികളുടെ നീണ്ട അവധികൾക്കെതിരായ ഹർജി ബോംബെ ഹൈക്കോടതിയിൽ . ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബർ ഇരുപതിലേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി നൽകിയത്. ദീപാവലി, ക്രിസ്മസ്, മധ്യ വേനൽ അവധികളുടെ പേരിൽ ആഴ്ചകളോളം കോടതികൾക്ക് അവധി നൽകുന്നത് നീതി നടപ്പാക്കുന്നത് വൈകിക്കുമെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവധികളുടെ പേരിൽ ഒരു വർഷത്തിൽ എഴുപത് ദിവസത്തോളം കോടതികൾ അടഞ്ഞു കിടക്കുന്ന അവസ്ഥയാണ് . പൊതുവിലുള്ള അവധികൾക്ക് പുറമേയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.Read More
Ashwani Anilkumar
October 17, 2022
രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്.Read More
Ashwani Anilkumar
October 14, 2022
മദ്യപിച്ച് അമിത വേഗത്തിൽ വാഹമോടിക്കാൻ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികൾ തനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നുമാണ് വഫയുടെ വാദം. കേസിൽ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നാണ് ശ്രീറാമിൻെറ വാദം. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ […]Read More
Sariga Rujeesh
October 12, 2022
എറണാകുളം ഇലന്തൂരിലെ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ ആളൂർ. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരാകുകയാണെന്നും ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യം രണ്ട് പേർക്ക് വേണ്ടി ഹാജരാകാനായിരുന്നു ഏൽപിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ മൂന്ന് പ്രതികൾക്കും വേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂർ വ്യക്തമാക്കി.Read More
Sariga Rujeesh
October 11, 2022
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. തന്റെ പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ശുപാർശയുടെ പകർപ്പ് നിയുക്ത ചീഫ് ജസ്റ്റിസിന് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി. നവംബർ 9ന് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ജ. ഡി.വൈ.ചന്ദ്രചൂഡ്. 2024 നവംബർ […]Read More
Harsha Aniyan
October 10, 2022
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഗോവൻഷ് സേവ സദൻ എന്ന എൻജിഒ യുടെ പൊതു താത്പര്യ ഹർജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായി സുപ്രിംകോടതി ജസ്റ്റിസ് എസ്കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചു. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു.Read More
Ananthu Santhosh
October 10, 2022
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന് എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് ഹര്‍ജി. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകളെ ഹൈക്കോടതി ശരിയായ രീതിയില്‍ വിലയിരുത്തിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈക്കോടതി പലപ്പോഴും സാഹചര്യ തെളുവകള്‍ വിശദമായി പരിശോധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. […]Read More
Sariga Rujeesh
September 30, 2022
നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാൻ ഓൺലൈൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ഹരജി ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കേസ് റദ്ദാക്കണമെന്ന് നടന് ഹരജി നൽകി. ഈ ഹരജിയിലാണ് കോടതി നടപടി.Read More
Recent Posts
No comments to show.