മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്.എസ്എൻഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകളടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ നിന്ന മുന്നോക്ക സമുദായ […]Read More
Sariga Rujeesh
November 4, 2022
പിഎഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നല്കി. പദ്ധതിയിൽ ചേരാൻ നാല് മാസം കൂടിയാണ് സമയം നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയർന്ന വരുമാനത്തിന് അനുസരിച്ച് പെൻഷന് എന്ന കാര്യത്തിൽ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നല്‍കണം എന്ന നിർദ്ദേശവും റദ്ദാക്കി. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര […]Read More
Ashwani Anilkumar
November 2, 2022
ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഖുല ഉൾപ്പെടെ കോടതിക്ക് പുറത്തുള്ള വിവാഹമോചനത്തിന് മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.Read More
Ananthu Santhosh
November 2, 2022
കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി വെളിപ്പെടുത്തൽ. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസ് എടുക്കാം. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നൽകുന്നത് കുറ്റമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇഡിക്ക് കുറ്റം ചുമത്താം. കൈക്കൂലി നൽകുന്നത് പിഎംഎൽഎ നിയമത്തിൻ്റെ പരിധിയിൽ വരുമെന്നും കോടതി പറഞ്ഞു. ഇഡി ചെന്നൈ സോണൽ ഓഫീസ് നൽകിയ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്.Read More
Sariga Rujeesh
October 31, 2022
ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി. ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് ഇറക്കി. ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയുള്ള ഉത്തരവ്. കോടതി ജീവനക്കാർ ഹൈക്കോടതി വളപ്പിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ കാർഡുകൾ വ്യക്തമായി ധരിക്കണമെന്നും കോടതി ഉത്തരവിട്ടു. എൻട്രി പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകൾ വഴിയും ഹാജർ രേഖപ്പെടുത്തണം. കോട്ട് ധരിക്കാത്ത അഭിഭാഷകർ തിരിച്ചറിയലിനായി എൻട്രി പോയിന്റുകളിൽ അവരുടെ ഐഡി […]Read More
Ananthu Santhosh
October 28, 2022
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈ മാസം 31 ന്ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നവംബർ 10 ന് തുടങ്ങും. നടിയെ ആക്രമിച്ചതിന്റെ […]Read More
Ananthu Santhosh
October 25, 2022
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ പൊലീസ് സംരക്ഷണം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ഹൈക്കോടതി സർക്കാരിന് വെള്ളിയാഴ്ച വരെ സമയം നൽകി. ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികളിലാണ് ഹൈക്കോടതി നടപടി. എന്ത് സാഹചര്യത്തിലാണെങ്കിലും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. റോഡ് ഉപരോധത്തിന്റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിംഗിൾ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.Read More
Ananthu Santhosh
October 24, 2022
വിസിമാരുടെ ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ തിരിച്ചടി. എല്ലാ വിസിമാര്‍ക്കും തത്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിസിമാരുടെ എല്ലാ വാദങ്ങളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പരിഗണിക്കണം. വിസിമാരുടെ രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും കോടതി പറഞ്ഞു.വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവര്‍ണറോട് കോടതി ചോദിച്ചു. വിസിമാര്‍ക്ക് നോട്ടീസ് നല്കിയ സാഹചര്യമെന്തെന്നും കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ എന്തിന് രാജി ആവശ്യപെട്ടെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു.Read More
Harsha Aniyan
October 21, 2022
പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വാദം കേൾക്കും. വിശദീകരണത്തിന് സാവകാശം വേണമെന്ന് ഗവർണറുടെ അഭിഭാഷകൻ. ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ചാൻസലർക്ക് നിയമപരമായി അധികാരമില്ല. മുൻകൂട്ടി അനുമതി തേടിയാണ് അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത് എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് പ്രാഥമിക വാദം കേട്ട ശേഷം കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കി ഗവർണർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സെനറ്റംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും […]Read More
Ananthu Santhosh
October 20, 2022
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് രഹ്നയുടെ ഹര്‍ജി തള്ളിയത്. സോഷ്യല്‍മീഡിയയില്‍ ‘ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് രഹ്നയുടെ നീക്കമെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകന് രജീഷ് രാമചന്ദ്രന് നല്‍കിയിലാണ് പൊലീസ് കേസെടുത്തത്.Read More
Recent Posts
No comments to show.