സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു. ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷൻ […]Read More
Harsha Aniyan
February 24, 2023
യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം. വിഷ്ണുവിന് തിങ്കളാഴ്ച്ച വരെ പൊലീസ് സംരക്ഷണം നൽകണമെന്ന് കൊട്ടിയം എസ് എച്ച് ഒ ക്കാണ് കോടതി നിർദേശം നൽകിയത്. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിനോട് കോടതി നിലപാട് തേടി.Read More
Sariga Rujeesh
February 24, 2023
ആർത്തവ അവധി ആവശ്യപ്പട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ആർത്തവാവധിയുമായി ബന്ധപ്പെട്ട നിർദ്ദേശം കോടതിക്ക് നൽകാനാകില്ല. ഇതൊരു നയപരമായ വിഷയമാണ്. സർക്കാരാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. കോടതി ഉത്തരവിറക്കിയാൽ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതെയാകും. സ്ത്രീകളുടെ ജോലി സാധ്യത ഇല്ലാതാക്കുന്ന അവസ്ഥ വരും. അതിനാൽ നയപരമായ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പല ക്യാമ്പസുകളിലുമടക്കം ആർത്തവാവധി നൽകിയിട്ടുണ്ടെന്നും അതിനാൽ ആർത്തവാവധി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും […]Read More
Harsha Aniyan
February 23, 2023
കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി പത്ത് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കെഎസ്ഇബിക്കും കോര്‍പറേഷനും കോടതി നിര്‍ദേശം നല്കി. കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത് ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തിൽപെട്ട് കാലിനും കഴുത്തിനും പരുക്കേറ്റ അഭിഭാഷകനായ കുര്യന് ചികിത്സയിലാണ്. അതേസമയം പൊട്ടിവീണ കേബിളുകള്‍ കെഎസ്ഇബിയുടേതെന്നും ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നുമാണ് കൊച്ചി മേയര്‍ എം അനില്‍ കുമാറിന്റെ വിശദീകരണം. തദേശ സ്ഥാപനങ്ങളെ […]Read More
Harsha Aniyan
February 23, 2023
മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ ഹർജിക്കാരന് ഇടക്കാല ജാമ്യം അനുവദിച്ചതായി കോടതി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ നിന്നും പവൻ ഖേരയെ അസം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കോടതിയിൽ വാദം കേട്ട ശേഷം ഇടക്കാല ജാമ്യം അനുവദിച്ച കോടതി എഫ്ഐആറുകൾ ഏകീകരിക്കണമെന്ന ഹർജിയിൽ അസം-യുപി പൊലീസുകൾക്ക് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ […]Read More
Harsha Aniyan
February 6, 2023
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റ് തടയണമെന്ന അഡ്വ. സൈബി ജോസിന്റെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തളളി. സൈബി അന്വേഷണം നേരിടണമെന്നും ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്നതാണ് ആരോപണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലേ ഉചിതമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. കേസിൽ സർക്കാരിന് നോട്ടീസയച്ച സിംഗിൾ ബെഞ്ച് ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റി.Read More
Sariga Rujeesh
January 5, 2023
പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി. ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി […]Read More
Sariga Rujeesh
December 27, 2022
പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13, 28 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും. ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 13 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 28 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 12 നു മുമ്പ് […]Read More
Ananthu Santhosh
December 7, 2022
ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. പെൺകുട്ടികളെയല്ല,പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്. വിദ്യാർഥികളെ എത്ര നേരം പൂട്ടിയിടും. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാൻ ആകുമെന്നും ഹൈക്കോടതി ചോദിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്?9.30 കഴിഞ്ഞാൽ മല ഇടിഞ്ഞു വീഴുമോ?നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പെൺകുട്ടികൾക്കുംഈ […]Read More
Ananthu Santhosh
November 21, 2022
ക്രിമിനല്‍ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. വകുപ്പ് വനിതകള്‍ക്കെതിരേയുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഒരാളുടെ പേരിലുള്ള സമന്‍സ് അയക്കുമ്പോള്‍ അയാള്‍ സ്ഥലത്തില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷ അംഗത്തെ ഏല്‍പ്പിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍, ഇത് സ്ത്രീകളോടുള്ള വിവേചനം ആണെന്നും കുടുംബത്തിലെ മുതിര്‍ന്ന വനിതകള്‍ക്ക് കൂടി തുല്യത ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 1908ലെ ക്രിമിനല്‍ നടപടി […]Read More
Recent Posts
No comments to show.