ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. എല്ലാം സംസ്ഥാനങ്ങളിലെയും ജയിൽ ചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്ക്കരിക്കണമെന്നാണ് നിർദ്ദേശം. ജാതി അടിസ്ഥാനത്തിൽ ജയിലുകളിൽ ഇത്തരം വിവേചനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാനസർക്കാരുകളാകും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. ജയിലുകളിലെ ശൂചീകരണം അടക്കം ജോലികൾ ജാതിയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.Read More
Ananthu Santhosh
July 23, 2024
നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി […]Read More
Ananthu Santhosh
April 19, 2023
അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിൽ ദൗത്യ സംഘം രൂപീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്.Read More
Sariga Rujeesh
April 5, 2023
മീഡിയവണിനെതിരെയുള്ള വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിൻ്റെ വിമർശനങ്ങളെ സർക്കാർ വിരുദ്ധമെന്ന് കാണാനാവില്ല. സർക്കാരിനൊപ്പം എപ്പോഴും മാധ്യമങ്ങൾ നിൽക്കണമെന്ന് നിർബന്ധം പിടിക്കരുത്. സത്യം പറയുകയെന്നത് മാധ്യമ ധർമ്മമാണ്. കഠിനമായ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയേക്കണ്ടതും കടമയാണെന്നും കോടതി പറഞ്ഞു.Read More
Sariga Rujeesh
April 5, 2023
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് ഏഴു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ബാക്കിയുള്ള പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം തടവാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് 7 വർഷ തടവ് വിധിച്ചിരിക്കുന്നത്. മുനീർ ഒഴിച്ച് 13 പേർക്കെതിരെയും നരഹത്യാ കുറ്റം ചുമത്തിയിരുന്നു. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയും […]Read More
Ananthu Santhosh
March 18, 2023
മോഡലിനെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഫോട്ടോഗ്രാഫർക്ക് ജാമ്യം ലഭിച്ചു. കേസിനെ തുടർന്നുള്ള അന്വേഷണത്തിൽ 55കാരനായ ഫോട്ടോഗ്രാഫർക്ക് ലൈംഗിക ശേഷിക്കുറവ് കണ്ടെത്തയതിനെ തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 ഡിസംബർ23നാണ് പ്രശാന്ത് ധനകിനെ അറസ്റ്റ് ചെയ്യുന്നത്. മോഡലിങ് വർക്കിനിടെ തന്നെ പീഡിപ്പിച്ചുവെന്നാണ് 27കാരിയായ മോഡൽ ഗുജറാത്ത് യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നവംബറിൽ ഹോട്ടലിൽ വെച്ചായിരുന്നു സംഭവമെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പ്രശാന്ത് ധനകിനെതിരെ പോലീസ് പീഡനക്കുറ്റം ചുമത്തി. മാർച്ച് രണ്ടിന് ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും […]Read More
Ananthu Santhosh
March 6, 2023
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം ഇല്ല. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും 6 വർഷമായി ജാമ്യമില്ലാതെ ജയിലിലാണെന്നുമായിരുന്നു സുനിലിന്റെ വാദം. അതേസമയം നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.Read More
Harsha Aniyan
March 2, 2023
ഹത്രാസ് കൂട്ട ബലാത്സംഗ കൊലക്കേസിൽ നാല് പ്രതികളിൽ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. പ്രതികളായ ലവ്കുഷ് സിംഗ്, രാമു സിംഗ്, രവി സിംഗ് എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികളിലൊരാളായ സന്ദീപിന് ജീവപര്യന്തത്തോടൊപ്പം 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 900 ദിവസത്തിന് ശേഷമാണ് കേസിൽ വിധിവരുന്നത്. കോടതി വിധിയിൽ തൃപ്തിയില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. 2020 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂൽഗർഹിയിൽ 19 കാരിയായ ദളിത് യുവതിയെ ബലാത്സംഗം ചെയ്യുകയും […]Read More
Harsha Aniyan
March 2, 2023
ഗാർഹിക പീഡന കേസിൽ പരാതിക്കാരിക്കും മകൾക്കും വൻ തുക പ്രതിമാസം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തിരുവനന്തപുരം സ്വദേശി 30 കാരിയായ ഷിഫാന ഉബൈസ് തൃശൂർ സ്വദേശിയായ ഡോ മുഫീദിനെതിരെ നൽകിയ കേസിലാണ് ആറ്റിങ്ങൽ കോടതിയുടെ നിർണായക ഉത്തരവ്. മുഫീദ് ഭാര്യക്ക് പ്രതിമാസം 50,000 രൂപയും മകൾക്ക് പ്രതിമാസം 80,000 യും ജീവിതച്ചെലവിനായി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഡോ മുഫീദും അച്ഛൻ മുഹമ്മദ് അബ്ദുൾ റഹ്മാനും അമ്മ സൈഫുന്നീസയ്ക്കും എതിരെയാണ് വിധി […]Read More
Harsha Aniyan
March 1, 2023
2017 മാർച്ചിൽ നടന്ന ഭോപ്പാൽ – ഉജ്ജെയിൻ ട്രെയിൻ സ്ഫോടന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലക്നൌ പ്രത്യേക എൻഐഎ കോടതി. കേസില്‍ മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. സ്ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് വധശിക്ഷ നൽകിയത്. സ്ഫോടനത്തിന് പിന്നില്‍ ഐഎസിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.Read More
Recent Posts
No comments to show.