കേരഫെഡിൽ അസി. മാനേജർ (ഫിനാൻസ് & ഓഡിറ്റ്), അക്കൗണ്ടന്റ്, എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. അപേക്ഷ 30ന് വൈകിട്ട് 5നകം മാനേജിങ് ഡയറക്ടർ, കേരഫെഡ്, കേരാ ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320504, 2326209. വെബ്സൈറ്റ്: www.kerafed.com.Read More
Sariga Rujeesh
March 14, 2023
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാലാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി.ജി ആണ് അടിസ്ഥാന യോഗ്യത. ഒപ്പം അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിയുന്നവരായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിലുണ്ട്. […]Read More
Sariga Rujeesh
March 14, 2023
കുവൈറ്റിൽ റമദാനിൽ സർക്കാർ ജീവനക്കാരുടെ ജോലിസമയം നാലര മണിക്കൂറാക്കി നിശ്ചയിച്ച് സിവിൽ സർവിസ് കമീഷൻ ഉത്തരവിറക്കി. റമദാനിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതെ ജോലിസമയം മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചു. രാവിലെ 9.45 മുതൽ 2.15 വരെ, 10.15 മുതൽ 2.45 വരെ, 10.45 മുതൽ 3.15 വരെ എന്നിങ്ങനെയാണ് മൂന്ന് ഷിഫ്റ്റുകൾ. ഇവയിൽ തൊഴിലാളികൾക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം. അതേസമയം, ആരോഗ്യ മന്ത്രാലയംപോലെ ചില വകുപ്പുകൾക്ക് ജോലിയുടെ സ്വഭാവവും അടിയന്തര സാഹചര്യവും പരിഗണിച്ച് ജോലി സമയത്തിൽ മാറ്റമുണ്ടാകും.Read More
Sariga Rujeesh
March 13, 2023
2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of persons with Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിന് സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ അടുത്ത ഘട്ട പരിശോധന സാമൂഹ്യ നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും ചേർന്ന് പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസ വകുപ്പിലെ 30 പ്രവേശന തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യതകൾ പരിശോധിച്ചു തയാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. […]Read More
Sariga Rujeesh
March 11, 2023
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളിൽ വിവിധ തസ്തികകളിലായി 11 മാസത്തെ കരാർ നിയമനത്തിന് 167 ഒഴിവുണ്ട്. സേവന കാലാവധി ഒരുവർഷത്തേക്കുകൂടി നീട്ടിക്കിട്ടാവുന്നതാണ്. മെഡിക്കൽ ഓഫിസർ (28), മെഡിക്കൽ സ്പെഷലിസ്റ്റ് (5), ഡെന്റൽ ഓഫിസർ (11), ഗൈനകോളജിസ്റ്റ് (3), റേഡിയോളജിസ്റ്റ് (3), ഓഫിസർ ഇൻചാർജ് (6), റേഡിയോഗ്രാഫർ (3), ലാബ് അസിസ്റ്റന്റ് (8), ലാബ് ടെക്നീഷ്യൻ (9), ഫിസിയോതെറാപ്പിസ്റ്റ് (1), ഫാർമസിസ്റ്റ് (13), നഴ്സിങ് അസിസ്റ്റന്റ് (7), ഡെന്റൽ ഹൈജീനിസ്റ്റ് (13), ഐ.ടി നെറ്റ്വർക് […]Read More
Sariga Rujeesh
March 10, 2023
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് കാര്യവട്ടം എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നിയുക്തി മെഗാ ജോബ് ഫെയര്‍ 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന വെബ്സൈറ്റിലെ തിരുവനന്തപുരം പോര്‍ട്ടലില്‍ മാര്‍ച്ച് 14 2.00 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ deetvpm.emp.br@kerala.gov.in എന്ന വിലാസത്തില്‍ ഇമെയില്‍ സന്ദേശം […]Read More
Sariga Rujeesh
March 10, 2023
അഗ്നിവീർ (ആർമി)-യിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്കും റിക്രൂട്ട്മെന്റ് റാലിക്കുമുള്ള ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി 2023 മാർച്ച് 20 വരെ നീട്ടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായി ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്, 10-ാം ക്ലാസ്) അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് ഓൺലൈൻ പ്രവേശന പരീക്ഷയും റിക്രൂട്ട്മെന്റ് റാലിയും നടത്തുന്നത്.Read More
Sariga Rujeesh
March 10, 2023
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അവസരം. ഓൺലൈൻ അപേക്ഷയ്ക്കുള്ള രജിസ്ട്രേഷൻ 2023 മാർച്ച് 17 മുതൽ മാർച്ച് 31 വരെയാണ്. കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://agnipathvayu.cdac.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. 2002 ഡിസംബർ 26 നും 2006 ജൂൺ 26 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്. എൻറോൾ ചെയ്യുമ്പോൾ ഉയർന്ന പ്രായപരിധി 21 വയസ്സ്. വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in […]Read More
Sariga Rujeesh
March 10, 2023
കഴക്കൂട്ടം സൈനിക സ്കൂളിൽ TGT സോഷ്യൽ സയൻസ്, TGT സയൻസ്, TGT ഇംഗ്ലീഷ്, PGT കണക്ക് എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ് വീതം) വാക്ക് ഇൻ ഇന്റർവ്യൂവും എഴുത്തുപരീക്ഷയും 2023 മാർച്ച് 30 ന് 09 .00 മണിക്ക് കഴക്കൂട്ടം സൈനിക് സ്കൂളിൽ നടത്തും. 2023 മാർച്ച് 1-ന് TGT-യുടെ പ്രായം 21-25 വയസ്സും PGT-ക്ക് 21-40 വയസ്സുമാണ്. അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, മുൻപരിചയം എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മാർക്ക് ഷീറ്റുകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ […]Read More
Sariga Rujeesh
March 7, 2023
നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത പ്രവർത്തി പരിചയം ആവശ്യമില്ല. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി. പ്ലാസ്റ്റിക് […]Read More
Recent Posts
No comments to show.