ആയൂർവേദകോളേജ് സ്വസ്ഥവൃത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്ടറുടെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 16ന് രാവിലെ 11.30ന് ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ബിഎൻവൈഎസ് അല്ലെങ്കിൽ യോഗയിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ആൻഡ് നാച്ചുറോപതി ടെക്നീഷ്യൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 11ന് ഓഫീസിൽ ഹാജരാകണമെന്ന് […]Read More
Sariga Rujeesh
May 7, 2023
ഐ.എസ്.ആർ.ഒ കേന്ദ്രീകൃത റിക്രൂട്ട്മെന്റ് ബോർഡ് വിവിധ സെന്ററുകളിലേക്ക് സയന്റിസ്റ്റ്/ എൻജിനീയർ ഗ്രേഡ് സി തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇനി പറയുന്ന ബ്രാഞ്ചുകളിലാണ് അവസരം. സിവിൽ: ഒഴിവുകൾ 39 (ജനറൽ -16, SC -4, ST -4, OBC -11 EWS -4); ഇലക്ട്രിക്കൽ -14 (ജനറൽ -7, SC -3, OBC -3, EWS -1); റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് -9 (ജനറൽ -2, SC Read More
Sariga Rujeesh
May 6, 2023
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സ് 2023 ജൂണ്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന […]Read More
Sariga Rujeesh
May 6, 2023
തിരുവനന്തപുരം ജില്ലയിൽ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ) കേസുകളുടെ വിചാരണയ്ക്ക് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ തസ്തികയിലേക്കുള്ള അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകൻ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷൻ പരിധി എന്നിവയടങ്ങിയ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ […]Read More
Ashwani Anilkumar
May 4, 2023
കുടുംബ വ്യവസ്ഥയും മൂല്യങ്ങളും ബന്ധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്. അതേസമയം 94 ശതമാനം വരെ ബന്ധങ്ങൾ തകരുന്ന നിരവധി രാജ്യങ്ങളുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണെന്നും വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു. ഒരു ശതമാനം മാത്രം റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യ കഴിഞ്ഞാൽ വിയറ്റ്നാമാണ് രണ്ടാം സ്ഥാനത്ത്. ഏഴ് ശതമാനമാണ് വിയറ്റ്നാം റിപ്പോർട്ട് ചെയ്യുന്നത്. ഇതുകൂടാതെ, താജിക്കിസ്ഥാനിൽ […]Read More
Ashwani Anilkumar
May 4, 2023
പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത ലോകത്ത് 50 വർഷത്തിലേറെ കാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കാരൈക്കുടി ആർ മണി.എം എസ് സുബ്ബലക്ഷ്മി, ഡി കെ പട്ടമ്മാൾ അടക്കം പ്രമുഖ സംഗീതജ്ഞന്മാർക്കൊപ്പം നിരവധി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കാരൈക്കുടി രംഗ അയ്യങ്കറാണ് ഇദ്ദേഹത്തിന്റെ ഗുരു. അവിവാഹിതനായ ഇദ്ദേഹത്തിന് വലിയ ശിഷ്യസമ്പത്തുണ്ട്.Read More
Ashwani Anilkumar
May 4, 2023
വിജയകരമായ ജി20 ആതിഥേയത്വത്തിന് ശേഷം കുമരകം ടൂറിസം ഫെസ്റ്റിവലിന് ഒരുങ്ങുന്നു. മെയ് 12 മുതൽ 15 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റിവലിനാണ് കുമരകം വേദിയാകുക. ജി20 ആതിഥേയത്വം കുമരകത്തെ വികസനപരമായി വളരെയേറെ മുൻപോട്ട് കൊണ്ടുപോയിട്ടുണ്ട്. നവീകരിച്ച റോഡുകളും കനാലുകളും പുതിയ ടൂറിസം പാക്കേജുകളുമായി കുമരകം ലോകശ്രദ്ധ നേടുകയാണ്. അത്തരമൊരു സമയത്താണ് ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിഭവങ്ങൾ, നാടൻ കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങളും സേവനങ്ങളുമെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കും.Read More
Ashwani Anilkumar
May 4, 2023
ഇടുക്കിയിലെ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി മെയ് 5ന് നടക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടം പ്രവേശനം അനുവദിക്കുന്നത്. കേരള – തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ കണ്ണകി ക്ഷേത്രോത്സവത്തിൽ വൻ ജനാവലിയാണ് ഒഴുകിയെത്തുക. ചരിത്രവും നാടോടികഥകളും ഇഴചേർന്ന മനോഹരമായ ഈ ഭൂപ്രകൃതി വെറും ഒരു ക്ഷേത്രദർശനം എന്നതിലുപരി പ്രകൃതിയുമായി മനുഷ്യനെ അടുപ്പിക്കുന്നതാണ്. പുരാതനമായ വാസ്തുവിദ്യയും ചതുരാകൃതിയിലുള്ള കരിങ്കല്ലും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് . നാല് കൂറ്റൻ തൂണുകളാണ് […]Read More
Ashwani Anilkumar
May 3, 2023
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരും. ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്.Read More
Ashwani Anilkumar
May 3, 2023
ഉപഭോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതിയതായി വാട്സ്ആപ്പ് കൊണ്ടുവന്നതാണ് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്ന ഫീച്ചർ.ദീർഘകാലമായി ജിഫ് പങ്കുവെയ്ക്കുന്നതിനെ സപ്പോർട്ട് ചെയ്ത് വരികയാണ് വാട്സ്ആപ്പ്. നിലവിൽ ടാപ്പ് ചെയ്താൽ മാത്രമേ ജിഫ് പ്രവർത്തിക്കുകയുള്ളൂ. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.ചാറ്റുകൾക്കിടെ സന്ദർഭം അനുസരിച്ച് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്നതാണ് പുതിയ ഫീച്ചർ. ഒരു തവണ മാത്രമേ ജിഫിനെ പ്ലാറ്റ്ഫോം […]Read More
Recent Posts
No comments to show.