സുല്‍ത്താന്‍ ബത്തേരി എം.എസ്.ഡബ്ല്യു. സെന്ററില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (എസ്.ടി.-1, എല്‍.സി.-1) സ്പോട്ട് അഡ്മിഷന് നടത്തുന്നു. ക്യാപ് രജിസ്ട്രേഷന് ഉള്ളവര്‍ അസ്സല് രേഖകള്‍ സഹിതം 15-ന് രാവിലെ 10 മണിക്ക് ഓഫീസില്‍ ഹാജരാകണം. പ്രവേശന പരീക്ഷയെഴുതിയവര്‍ക്ക് മുന്‍ഗണന.Read More
Ashwani Anilkumar
October 14, 2022
പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 17- ന് രാവിലെ 10 : 30 ന് പഠന വകുപ്പിൽ. ഫോൺ: 9847421467. പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ […]Read More
Sariga Rujeesh
October 14, 2022
കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്കും വടകര സെന്ററില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്ട്രേഷന് ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 14-ന് തുടങ്ങും. താല്പര്യമുള്ളവര് ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ മഞ്ചേരി – 9746594969, […]Read More
Ashwani Anilkumar
October 14, 2022
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. സംസ്ഥാനത്ത് ഇന്ന് ഒരും ഗ്രാം സ്വർണത്തിന് വില 4675 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 37,400 രൂപയും. വെള്ളി നിരക്കിലും മാറ്റമില്ല.Read More
Ashwani Anilkumar
October 13, 2022
മുട്ടയിൽ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കൊടുക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. കണ്ണുകളുടെ സംരക്ഷണത്തിനും മുട്ട മികച്ചൊരു ഭക്ഷണമാണ്. മുട്ട സൾഫർ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം […]Read More
Ashwani Anilkumar
October 13, 2022
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാർത്ഥികൾക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾക്കും നൈപുണ്യ വായ്പ ലഭ്യമാക്കുന്നു.നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ ഇഷ്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്സ് കാലയളവിലും തുടർന്നുള്ള ആറു മാസവും മൊറട്ടോറിയവും, മൂന്നു വർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് […]Read More
Sariga Rujeesh
October 13, 2022
കോഴിക്കോട് എൻ.ഐ.ടി യിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കീം ഒന്ന്: ഫുൾ ടൈം പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി (ബി.ടെക് ഡിഗ്രിക്കുശേഷം). ജെ.ആർ.എഫ്/യു.ജി.സി/എൻ.ഇ.ടി/സി.എസ്.ഐ.ആർ/ഐ.സി.എസ്.സി.എസ്.ടി.ഇ തുടങ്ങിയ സർക്കാർ ഫെല്ലോഷിപ്പുകളുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.സ്കീം രണ്ട്: സെൽഫ് സ്പോൺസേർഡ്. മുഴുവൻസമയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.സ്കീം മൂന്ന്: വ്യവസായ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നോ ഫുൾ ടൈം സ്പോൺസർഷിപ് ചെയ്യുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.സ്കീം നാല്: കോഴിക്കോട് എൻ.ഐ.ടിയിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാർ/ഫണ്ട് ചെയ്ത് റീസർച് പ്രോജക്ടുകളിൽ ജോലിചെയ്യുന്ന റിസർച് സ്റ്റാഫ് […]Read More
Sariga Rujeesh
October 13, 2022
കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ കലാ സംഗീത പഠനകേന്ദ്രം ഏർപ്പെടുത്തിയ സംഗീതരംഗത്തെ സമഗ്രസംഭാവനക്കുള്ള മൂന്നാമത് പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് സമ്മാനിക്കുമെന്ന് പ്രസിഡന്റ് വി.ടി. മുരളി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പി.കെ. ഗോപി, രവി മേനോൻ, ഗായിക ലതിക എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പി. ജയചന്ദ്രന്റെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കുക.Read More
Ashwani Anilkumar
October 12, 2022
ഇന്ത്യയിൽ ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വടക്കു കിഴക്കൻ ഇന്ത്യയിൽ ഒഴികെ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും വളരെ ചെറിയ സമയത്തേക്ക് ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് സൂചന. സൂര്യഗ്രഹണം ദൃശ്യമാകാത്ത പ്രദേശങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷം ആകാശ വിസ്മയങ്ങൾ ദൃശ്യമായേക്കും.Read More
Sariga Rujeesh
October 12, 2022
രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിൽ പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. ഇപ്പോൾ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്ഡേറ്റുകൾ ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.Read More
Recent Posts
No comments to show.