കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു.പന്നിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മീനച്ചിൽ ഗ്രാമപഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി.Read More
Ashwani Anilkumar
October 27, 2022
നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്എൽ പോരാട്ടം നടക്കുന്നതിനാലാണ് നാളെ രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തുന്നത്. ആലുവ ഭാഗത്തേയ്ക്കും എസ്എൻ ജംങ്ഷൻ ഭാഗത്തേയ്ക്കും സർവീസുണ്ടാകും.Read More
Sariga Rujeesh
October 27, 2022
പ്രധിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ആർമി ഓർഡിനൻസ് കോർപസ് ( AOC ) ഇപ്പോള്‍ മെറ്റീരിയൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽ അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 419 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 22 മുതല്‍ 2022 നവംബര്‍ 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://aocrecruitment.gov.in/ സന്ദർശിക്കുക.Read More
Sariga Rujeesh
October 27, 2022
അമേരിക്ക കേന്ദ്രമായ എൻ.കെ.ഡബ്ളിയു പ്രോഗ്രാം, കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ 2022 അധ്യയന വർഷത്തിൽ എൻജിനീയറിംഗിന് എൻറോൾ ചെയ്ത വിദ്യാർഥികളിൽ നിന്ന് സ്കോളർഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചു. 50,000 രൂപയായിരിക്കും ഓരോ വർഷവും സ്കോളർഷിപ്പ് നൽകുക. nkwprogram.org വെബ്സൈറ്റിൽ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന വിദ്യാർഥികൾ ഡിസംബർ 31ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.Read More
Sariga Rujeesh
October 26, 2022
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ ഒന്നിന് ക്ലാസ്സുകൾ പുനഃരാരംഭിക്കും. എംഫിൽ/പി എച്ച് ഡി വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.Read More
Ashwani Anilkumar
October 25, 2022
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.Read More
Ashwani Anilkumar
October 25, 2022
ബംഗ്ലാദേശിലുണ്ടായ സിത്രങ്ങ് ചുഴലിക്കാറ്റിൽ 16 മരണം.ദശലക്ഷക്കണക്കിന് ആളുകൾക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളിൽ വൈദ്യുതിബന്ധം നിലച്ചു. തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചു.മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ ആളുകളും മരിച്ചത്. രണ്ടുപേർ വള്ളം മുങ്ങി മരിച്ചു. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുൻപ് തന്നെ ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി.Read More
Ashwani Anilkumar
October 25, 2022
വാട്സാപ്പ് ഹാങ്ങായി.സന്ദേശങ്ങൾ കൈമാറാൻ കഴിയാതെ വാട്സാപ്പ് പ്രവർത്തനരഹിതമായി.Read More
Ashwani Anilkumar
October 25, 2022
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4685 രൂപയും പവന് 37,480 രൂപയുമായി.Read More
Sariga Rujeesh
October 25, 2022
സ്കോൾ-കേരള വഴി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി പിഴയില്ലാതെ നവംബർ മൂന്നുവരെയും 60 രൂപ പിഴയോടുകൂടി നവംബർ ഒമ്പത് വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസൊടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.Read More
Recent Posts
No comments to show.