ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാക്കുന്നതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തിയിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ഇനി ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള പുതിയ ഫീച്ചർ ലഭ്യമാണ്.Read More
Harsha Aniyan
November 15, 2022
സംസ്ഥാനത്ത് രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണിയിലെ വില 4030 രൂപയാണ്.Read More
Harsha Aniyan
November 15, 2022
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും. 2023ൽ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎൻ വ്യക്തമാക്കുന്നു. ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ ലോകജനസംഖ്യ വളർച്ച ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞതായും വ്യക്തമാക്കുന്നു. 145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്.Read More
Harsha Aniyan
November 13, 2022
നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടര്ന്നാല് ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തെ സംരക്ഷിക്കാൻ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഡാര്‍ക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയ […]Read More
Harsha Aniyan
November 13, 2022
ചിലര്‍ ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് പതിവായിരിക്കും. ഇത് മറ്റുള്ളവരെയും ഒരു പരിധി വരെ സ്വയം തന്നെയും ബുദ്ധിമുട്ടായി വരാം. പതിവായി കൂര്‍ക്കംവലിക്കുന്നവരാണെങ്കില്‍ അവരില്‍ മിക്കവാറും ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ എന്ന പ്രശ്നമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കണ്ട് ഉചിതമായ നിര്‍ദേശങ്ങള്‍ തേടുന്നതാണ് നല്ലത്. അടിസ്ഥാനപരമായി ഉറങ്ങുമ്പോള്‍ നേരിടുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’യുടെ പ്രത്യേകത. കൂര്‍ക്കംവലിക്കുന്ന ശീലത്തില്‍ നിന്ന് രക്ഷ നേടാൻ ചില മാര്‍ഗങ്ങള്‍ പരിശീലിച്ച് നോക്കാവുന്നതാണ്. ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തിനോക്കാം. വശം […]Read More
Harsha Aniyan
November 13, 2022
ഇത്തരത്തില്‍ നമ്മള് നിത്യവും വീടുകളില്‍ ഉപയോഗിക്കുന്നൊരു പ്രധാന ചേരുവയായ ഇഞ്ചിക്കും വ്യാജനുണ്ടെന്നാണ് സൂചന. ഇഞ്ചിക്ക് സമാനമായിട്ടുള്ള- ഏതോ വൃക്ഷത്തിന്റെ വേരുകളാണത്രേ ഈ വ്യാജന്മാര്. ഒറ്റനോട്ടത്തിലും ഗന്ധത്തിലും ഇഞ്ചിയാണെന്ന് തെറ്റിദ്ധരിക്കാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇഞ്ചി ആയിരിക്കില്ല. ഇതെങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുകയെന്ന് നോക്കാം. തൊലി നല്ലരീതിയില്‍ നിരീക്ഷിച്ചാല്‍ തന്നെ ഇത് മനസിലാക്കാൻ സാധിക്കും. വളരെയധികം വൃത്തിയുള്ളതും കൃത്യതയുള്ളതുമായ തൊലിയാണെങ്കില്‍ ഇത് വ്യാജനാകാനുള്ള സാധ്യത കൂടുതലാണ്. ഇനി ഇഞ്ചിയുടെ തൊലി തീരെ നേര്‍ത്തതാണെങ്കിലും വ്യാജനാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. സാധാരണഗതിയില്‍ ഇഞ്ചിയുടെ […]Read More
Harsha Aniyan
November 11, 2022
അടിയന്തര ഘട്ടങ്ങളില്‍ പണത്തിന് ആവശ്യം വന്നാല്‍ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിനെയാണ്. എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ സാധനങ്ങള്‍ പര്‍ച്ചേയ്സ് ചെയ്യാനും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുമുണ്ട്. ഗ്രേസ് പിരീഡില്‍ പലിശ രഹിതമാണ്. അതായത് വായ്പയായി ലഭിച്ച പണം തിരികെ നല്കിയാല് മതി. എന്നാല്‍ പറഞ്ഞ സമയത്ത് പേയ്മെന്റ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ ലേറ്റ് ഫീസ് വരും. ഉയര്‍ന്ന പലിശയാണ് ഈടാക്കുക. […]Read More
Harsha Aniyan
November 11, 2022
ഖത്തർ ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാൽപന്തിനെ നെഞ്ചോട് ചേർത്തവർ ഖത്തറിലേക്ക് എത്തുമ്പോൾ ഫുട്ബോൾ പ്രേമികൾക്കു ഭക്ഷണം ഒരുക്കുന്നതിനായി 5 കോടി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് കയറ്റുമതിക്ക് തയാറാകുന്നത്. 2 കോടി മുട്ടകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കയറ്റി അയച്ചത്. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും. ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ലോകകപ്പ് ഫുട്ബോൾ […]Read More
Harsha Aniyan
November 10, 2022
മൈക്രോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൾനട്ട്. ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും നട്സുകളിൽ മികച്ചതാണ് വാൾനട്ട്. ദിവസവും ഒരുപിടി വാൾനട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വാൾനട്ട് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്ന വാൾനട്ട് തീർച്ചയായും […]Read More
Harsha Aniyan
November 10, 2022
സെർവിക്സിന്റെ കോശങ്ങളിൽ തുടങ്ങുന്ന ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഏകദേശം 1.25 ലക്ഷം ഇന്ത്യൻ സ്ത്രീകൾ പ്രതിവർഷം രോഗനിർണയം നടത്തുന്നു. പ്രാഥമികമായി 45-55 വയസ്സിനിടയിലുള്ള സ്ത്രീകളെ ബാധിക്കുന്നു. 95 ശതമാനം കേസുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ മൂലമാണ്. പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾ, ദുർബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗർഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. പ്രായം, […]Read More
Recent Posts
No comments to show.