ജര്‍മ്മനിയിലേയ്ക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോര്‍ട്ട്ലിസ്റ്റില്‍ നിന്നും അഭിമുഖത്തിനുശേഷം തിരഞ്ഞെടുത്ത 580 പേരുള്‍പ്പെടുന്ന റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org യില്‍ ലഭ്യമാണ്. ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനമുളളവരെയുള്പ്പെടുത്തിയുളള ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ 632 നഴ്സിങ്ങ് പ്രൊഫഷണലുകളാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. നവംബര്‍ 2 മുതല്‍ 11 വരെ തിരുവനന്തപുരത്തായിരുന്നു അഭിമുഖം. കഴിഞ്ഞ മെയ്മാസത്തില്‍ അഭിമുഖം പൂര്‍ത്തിയായ ആദ്യഘട്ട […]Read More
Sariga Rujeesh
November 24, 2022
നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടന്നുവരുന്ന നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നവംബർ 25ന് സമാപിക്കും. ബ്രിട്ടനില്‍ നിന്നുള്ള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകരുടേയും, നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. സോഷ്യൽ വർക്കേഴ്സ്, നഴ്സ്, ഡയറ്റീഷ്യൻ, സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സീനിയർ കെയറേഴ്സ് എന്നീ മേഖലയിൽ നിന്നായി 285ഓളം പേർ അഭിമുഖത്തിനെത്തി. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ജനറൽ /പീഡിയാട്രിക് / മെന്റൽ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർക്കായി നവംബർ 24ന് നടക്കുന്ന അഭിമുഖത്തിൽ […]Read More
Sariga Rujeesh
November 23, 2022
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സ് എന്ന വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുളള വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 28ന് രാവിലെ 11ന് നടത്തും. കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ നടത്തുന്ന ഇന്റർവ്യൂവിൽ നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.Read More
Sariga Rujeesh
November 23, 2022
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് മത്സര പരീക്ഷയ്ക്കുളള ജനറൽ പേപ്പറിന്റെ പരിശീലന പരിപാടിയുടെ ഓഫ് ലൈൻ ക്ലാസ്സുകൾ 01.12.2022 മുതൽ ആരംഭിക്കുന്നു. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ 8078857553, 9847009863, 9656077665.Read More
Sariga Rujeesh
November 23, 2022
രണ്ട് വർഷമായി പ്രവാസികളെ വലച്ചിരുന്ന എയർ സുവിധ എന്ന ദുരിതം ഒഴിവായതിന്റെ ആശ്വാസത്തിൽ പ്രവാസികൾ. പ്രവാസികൾ നിരന്തരമായി നൽകിയ നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് എയർ സുവിധ പിൻവലിച്ചത്. തിങ്കളാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. വിമാനത്തിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ല എന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർ സുവിധയും ഒഴിവാക്കിയത്.Read More
Sariga Rujeesh
November 22, 2022
സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത : എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 25.11.2022 വൈകുന്നേരം 3 മണി. അപേക്ഷകൾ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ […]Read More
Sariga Rujeesh
November 22, 2022
സംസ്ഥാനത്ത് നോട്ടറി അപേക്ഷ സ്വീകരിക്കുന്നതും തുടർ നടപടികളും ഇനി പൂർണമായി ഓൺലൈനിൽ. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നാളെ (നവംബർ 23) രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് അഭിഭാഷക വൃത്തിയിലേർപ്പെടുന്നവരിൽ നിന്നു നോട്ടറിയായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ കടലാസിൽ സ്വീകരിച്ച് ഫയലുകളാക്കി നടപടി സ്വീകരിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. കേന്ദ്ര ചട്ടങ്ങളിൽവന്നിട്ടുള്ള മാറ്റങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഈ അപേക്ഷകൾ പൂർണമായി ഓൺലൈനിലേക്കു മാറ്റുന്നത്. എൻ.ഐ.സിയുടെ സഹായത്തോടെയാണ് ഇതിനായുള്ള ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിനു […]Read More
Sariga Rujeesh
November 22, 2022
ഇരുപതാമത് അക്ഷയ ദിനാഘോഷ പരിപാടികൾ കൊച്ചി തൃക്കാക്കര നഗരസഭ ഹാളിൽ നടക്കുന്നതിനാൽ ഈമാസം 28ന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കില്ലെന്ന് കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.Read More
Sariga Rujeesh
November 21, 2022
അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങിലെ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒഴിവുള്ള 12 സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷന് നവംബര്‍ 23 ന് നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കും. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് വിവരങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെടേതാണ്. 9605168843, 9497690941, 8606748211, 04722812686.Read More
Sariga Rujeesh
November 21, 2022
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ 0474-2914417 എന്ന ഫോൺ നമ്പരിൽ […]Read More
Recent Posts
No comments to show.