സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡിഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. ഡിഗ്രി മൂന്നു വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകും. പക്ഷേ നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രി ആയിരിക്കും നൽകുക. അതായത് നാലാം വർഷത്തിൽ ഗവേഷണത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നാലുവർഷത്തെ ഓണേഴ്സ് ഡിഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ […]Read More
Sariga Rujeesh
November 27, 2022
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം. […]Read More
Sariga Rujeesh
November 27, 2022
ഒരു മാർക്കറ്റിനെ മുഴുവൻ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചീഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ആർക്കും അനുകരിക്കാവുന്ന ഒരു ഉത്തമ മാതൃകയാണ് ഹൈദരാബാദിലെ ബോവൻപള്ളി പച്ചക്കറി മാർക്കറ്റ് അല്ലെങ്കിൽ ഡോ. ബി ആർ അംബേദ്കർ വെജിറ്റബിൾ മാർക്കറ്റ് കാണിച്ചുതരുന്നത്. ഈ പച്ചക്കറി മാർക്കറ്റിൽ അവശേഷിക്കുന്ന എല്ലാ ജൈവമാലിന്യങ്ങളും ആദ്യം ഇവർ ബയോഗ്യാസ് ആക്കി മാറ്റുന്നു. പിന്നീട് അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെയാണ് ഈ മാർക്കറ്റിനുള്ളിലെ എല്ലാ കടകളിലേക്ക് ആവശ്യമായ വൈദ്യുതിയും […]Read More
Sariga Rujeesh
November 26, 2022
വിമുക്തഭടന്മാരുടെ മക്കള്‍ക്കും ഭാര്യക്കും സൈനിക ക്ഷേമ വകുപ്പ് മുഖേന നല്കുന്ന പ്രൊഫഷണല്‍ കോഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുഴുവന്‍സമയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കാണ് അവസരം. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവരും മറ്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചിട്ടില്ലാത്തവരുമായിരിക്കണം. വരുമാനപരിധിയില്ല. വിമുക്തഭടന്മാരുടെ മക്കളുടെ പ്രായം 25 വയസ്സില്‍ താഴെ ആയിരിക്കണം. വിവാഹിതരും, സ്വയ വരുമാനമുള്ളവരുമായ ആശ്രിതര്‍ക്കും ക്യാപ്പിറ്റേഷന്‍ ഫീ നല്കി പ്രവേശനം നേടിയവര്‍ക്കും സ്കോളര്‍ഷിപ്പ് അര്‍ഹതയില്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പൂരിപ്പിച്ച […]Read More
Sariga Rujeesh
November 26, 2022
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് സ്റ്റുഡന്റസ് സ്കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ഇൻസ്റ്റിട്യൂട്ട് നോഡൽ ഓഫീസർമാരും ആധാർ നമ്പർ ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) കെ.വൈ.സി രജിസ്ട്രേഷൻ എടുക്കണം.Read More
Sariga Rujeesh
November 25, 2022
കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് […]Read More
Sariga Rujeesh
November 25, 2022
ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി. ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. എങ്കിലും കൗമാര പ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്. രോഗ ലക്ഷണങ്ങള്‍:-പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. മൂന്നുനാലു ദിവസം കഴിയുമ്പോള്‍ ദേഹമാസകലം ചുവന്ന തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന ഇവയുണ്ടാകും. രോഗം പകരുന്നത് എങ്ങനെ:-അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ […]Read More
Sariga Rujeesh
November 25, 2022
ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്ലും ചേര്‍ന്നു നടത്തുന്ന തൊഴില്‍ മേളക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് സൗകര്യവും. 26-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ‘നിയുക്തി’ തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. മൂന്ന് കോപ്പി ബയോഡാറ്റയും കൈയ്യില്‍ കരുതണം. സാങ്കേതിക കാരണങ്ങളാല്‍ […]Read More
Sariga Rujeesh
November 25, 2022
തൃശൂര്‍, കോഴിക്കോട് ഗവ. ലോ കോളേജുകളില്‍ 15-ന് തുടങ്ങിയ എല്‍.എല്‍.ബി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ് 25 വരെ നീട്ടി. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.Read More
Sariga Rujeesh
November 25, 2022
നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് മാത്രമേ ഈ ആനുകല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. മുൻകാലങ്ങളിൽ സ്റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷയുടെ ലിങ്ക് www.keralafolklore.org യിൽ […]Read More
Recent Posts
No comments to show.