ഒരു പ്രമുഖ ഗവണ്മെന്റ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.Read More
Sariga Rujeesh
December 1, 2022
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.Read More
Sariga Rujeesh
December 1, 2022
തിരുവനന്തപുരം തിരുമല പിടിപി നഗറിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ കാന്റീൻ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 10,000 രൂപ. അവസാന തീയതി ഡിസംബർ 5ന് വൈകുന്നേരം 2.30 വരെ. അപേക്ഷ ഫോമും അനുബന്ധരേഖകളും www.ildm.kerala.gov.in ൽ നിന്നും ഐ.എൽ.ഡി.എം ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും.Read More
Sariga Rujeesh
December 1, 2022
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്കരിച്ച അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ സാധിക്കുന്ന മാംസാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ ആണ് പരിശീലനം. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വെച്ച് ഡിസംബർ 14 മുതൽ 21 വരെയാണ് പരിശീലന ക്ലാസുകൾ. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1180 രൂപ ആണ് ഫീസ്. താത്പര്യമുള്ളവർ www.kied.info ൽ […]Read More
Sariga Rujeesh
December 1, 2022
കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.Read More
Sariga Rujeesh
November 30, 2022
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0471-2360391.Read More
Sariga Rujeesh
November 30, 2022
കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ – 0471-2364771.Read More
Harsha Aniyan
November 30, 2022
ഉത്തരാഖണ്ഡിലെ ഔലി മിലിട്ടറി സ്റ്റേഷനിൽ നടക്കുന്ന ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസമായ ‘യുദ്ധ് അഭ്യാസിൽ’ അതിര്‍ത്തി നിരീക്ഷണത്തിന് ഉപയോഗിക്കുന്ന പരിശീലനം നേടിയ പരുന്തുകളെയും, പട്ടികളെയും പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തിയില്‍ നിരീക്ഷണത്തിനായി മീററ്റ് ആസ്ഥാനമായുള്ള റിമൗണ്ട് വെറ്ററിനറി കോർപ്സ് സെന്ററിലാണ് സൈന്യം പരുന്തുകള്‍ക്കും പട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്. കാലിൽ ഘടിപ്പിച്ച നിരീക്ഷണ ക്യാമറയും ജിയോ പൊസിഷനിംഗ് സിസ്റ്റം ട്രാക്കറുമയാണ് ചക്കി പരുന്ത് എന്ന് മലയാളത്തില്‍ പറയുന്ന ബ്ലാക്ക് കൈറ്റുകളെ സൈന്യം സജ്ജീകരിച്ചിരിക്കുന്നത്. […]Read More
Sariga Rujeesh
November 29, 2022
ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നീ പേരുകളിൽ കേരളനിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് അവാർഡ് നൽകുന്നത്. […]Read More
Sariga Rujeesh
November 28, 2022
പോളിടെക്നിക്കുകളിലൂടെ നടപ്പാക്കുന്ന പരിശീലന പദ്ധതിയായ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്കില്‍ (സി.ഡി.റ്റി.പി) സീറ്റൊഴിവ്. ടേണിങ് ആന്റ് ബേസിക്സ് ഓഫ് സി.എന്‍.സി, അലുമിനിയം ഫാബ്രിക്കേഷന്‍, സര്‍വ്വേയിങ്, ഇലക്ട്രിക്കല്‍ ഹോം അപ്ലയന്‍സ് സര്‍വ്വീസിങ് എന്നീ സൗജന്യ കോഴ്സുകളിലാണ് ഏതാനും സീറ്റൊഴിവുള്ളത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ പിന്നാക്കം നില്ക്കുന്ന, പ്രത്യേകിച്ചും സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍, ശാരീരിക വൈകല്യം സംഭവിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. താല്പര്യമുള്ളവര്ക്ക് ഡിസംബര്‍ ഒന്നിനുള്ളില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജ് ക്യാമ്പസില്‍ […]Read More
Recent Posts
No comments to show.