വിവിധ പദ്ധതികളിലെ നിലവിലുളള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം, തൂണേരി ബ്ലോക്കുകളിലെ ബി.സി2, തോടന്നൂര്‍, പേരാമ്പ്ര, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്കുകളിലെ ബിസി3 എന്നീ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കുകളില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംര്‍ 15 ന് വൈകീട്ട് 5 മണി. […]Read More
Sariga Rujeesh
December 6, 2022
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോം മാനേജറുടെ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 നും 45 നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 22,500 രൂപ. സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 […]Read More
Ashwani Anilkumar
December 4, 2022
ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആൻറി ഓക്സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്സിനെ കണക്കാക്കപ്പെടുന്നു. കശുവണ്ടിയോ നിലക്കടലയോ ബദാമോ പിസ്തയോ ഏതുമാകട്ടെ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു. അതിൽ തന്നെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കശുവണ്ടി. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 100 ഗ്രാം കശുവണ്ടിയിൽ 18.22 […]Read More
Sariga Rujeesh
December 4, 2022
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി അയയ്ക്കണം. ഇ-മെയിൽ : – mptpainavu.ihrd@gmail.com. അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.Read More
Sariga Rujeesh
December 4, 2022
ഇന്ന് ദിനംപ്രതി നൂറുകണക്കിന് ടെക്സ്റ്റ് മെസ്സേജുകൾ ആണ് നമ്മുടെ ഫോണുകളിലേക്ക് വരുന്നതും നമ്മൾ തിരിച്ചയക്കുന്നതും. എന്നാൽ, ലോകത്തിൽ ആദ്യമായി ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചത് എന്നാണെന്ന് അറിയാമോ? 30 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ മൂന്നിനായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 1992 ഡിസംബർ മൂന്നിന്. സാങ്കേതികവിദ്യയുടെ വളർച്ചയിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ നേട്ടം. ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ച് 30 വർഷങ്ങൾ പിന്നിടുമ്പോൾ സാങ്കേതികപരമായി നാം ഏറെ മുൻപോട്ടു പോയിരിക്കുന്നു. ടെക്സ്റ്റ് മെസ്സേജുകളിൽ നിന്നും വോയിസ് […]Read More
Sariga Rujeesh
December 4, 2022
ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.Read More
Sariga Rujeesh
December 4, 2022
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഡിസംബർ 17ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ബി.സി.എ/എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 23 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് നടത്തുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 16ന് ഉച്ചയ്ക്ക് ഒന്നിനകം https://bit.ly/3AWYbMv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCTVM, […]Read More
Sariga Rujeesh
December 4, 2022
തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 5ന് തമ്പാനൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2330736 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.Read More
Sariga Rujeesh
December 3, 2022
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ലൈബ്രേറിയനെ താൽക്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ). യോഗ്യത SSLC, CLISc or Degree in Library & Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് എഴുതാനും വായിക്കാനും അറിയുകയോ വേണം. പ്രായപരിധി 18-36. ഒഴിവുകളുടെ എണ്ണം ഒന്ന്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ […]Read More
Sariga Rujeesh
December 3, 2022
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2202266.Read More
Recent Posts
No comments to show.