മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്കുന്ന 2022ലെ ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തില്‍ ആസ്ഥാനമുളള മാധ്യമങ്ങള്‍ക്കുവേണ്ടി ഇതരനാടുകളിലോ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കും. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠനവിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. […]Read More
Sariga Rujeesh
December 24, 2022
ജിയോയുടെ പുതുവർഷ ഓഫർ അവതരിപ്പിച്ചു. ഹാപ്പി ന്യൂ ഇയർ 2023 പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2023 രൂപയുടെ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് 2023 പ്ലാനിന്റെ വാലിഡിറ്റി. എല്ലാ വർഷവും ജിയോ ന്യൂ ഇയർ പ്ലാൻ അവതരിപ്പിക്കാറുണ്ട്. ഈ പ്ലാൻ ഇപ്പോൾ ജിയോ ഡോട്ട് കോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. പ്ലാനനുസരിച്ച് ഒമ്പത് മാസത്തേക്ക് അൺലിമിറ്റഡ് കോളിങും വാലിഡിറ്റി കാലയളവിൽ ഏകദേശം 630 ജിബി ഡേറ്റയും ലഭ്യമാകും. കൂടാതെ […]Read More
Sariga Rujeesh
December 21, 2022
സംസ്ഥാനത്തെ ഭവനരഹിതരായ ഭിന്നശേഷിക്കാരിൽ നിന്നും ഭവനവായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിർമ്മാണത്തിനും, വീട് വാങ്ങുന്നതിനും അർഹതയ്ക്കും മാനദണ്ഡങ്ങൾക്കും വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സർക്കാർ/അർദ്ധസർക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജിവനക്കാർ, സ്വന്തമായി തൊഴിൽ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. കോർപ്പറേഷന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം മാനേജിഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. പൂർണ്ണമായ രേഖകളോടെ സമർപ്പിക്കുന്ന അപേക്ഷകൾ […]Read More
Sariga Rujeesh
December 21, 2022
ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്കായി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. പി.എസ്.സി പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നം. 537/2022) പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്റ് ലഭിക്കും. […]Read More
Sariga Rujeesh
December 19, 2022
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : […]Read More
Sariga Rujeesh
December 19, 2022
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിവയ്ക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നിവയാണ് നൽകുന്നത്. അപേക്ഷകൾ 24ന് വൈകിട്ട് 3നകം നൽകണം. റിപ്പോർട്ടുകളുടെ/ പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത […]Read More
Sariga Rujeesh
December 17, 2022
ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്സ് ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാല് ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 23നാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാല്‍ ബിരുദം നേടിയിരിക്കാന്‍ പാടില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ […]Read More
Sariga Rujeesh
December 16, 2022
നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ് തികയാത്തവര്‍ ആയിരിക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ,വയസ്സ്, […]Read More
Sariga Rujeesh
December 13, 2022
സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും. സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലിലാണ് (www.supplycopaddy.in) കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചുകൊണ്ടുവേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യുന്നത്. ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും വെബ്സൈറ്റിൽ ലഭ്യമാണ്.Read More
Sariga Rujeesh
December 13, 2022
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-343 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More
Recent Posts
No comments to show.