തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ യു.ജി.സി- നെറ്റ് /ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് ജനുവരി 20 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. താല്പര്യമുള്ളവർ തിരുവനന്തപുരം പി. എം. ജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2304577.Read More
Sariga Rujeesh
January 4, 2023
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി ജനുവരി 12 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭികാമ്യം. തിരുവനന്തപുരം ജില്ലയിലാണ് നിയമനം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിനകം https://forms.gle/yBuPnU3YQ2a8DUvd9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും […]Read More
Sariga Rujeesh
January 4, 2023
സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA – 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA – 1 സെമസ്റ്റർ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (ADBME – 1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (CCL iSc) എന്നിവയാണു കോഴ്സുകൾ. അവസാന തിയതി ജനുവരി […]Read More
Sariga Rujeesh
January 4, 2023
മുൻഗണന വിഭാഗത്തിന് റേഷൻ ധാന്യം ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ സൗജന്യമാക്കിയതോടെ ഈ മാസം മുതൽ പിങ്ക് കാർഡുകാർക്കുള്ള റേഷൻ വിഹിതവും കേരളം സൗജന്യമാക്കി. അന്ത്യോദയ അന്നയോജന വിഭാഗത്തിനൊപ്പം (മഞ്ഞ കാർഡ്) പി.എച്ച്.എച്ച് വിഭാഗത്തിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും ജനുവരിമുതൽ സൗജന്യമായി ലഭിക്കും. കഴിഞ്ഞ മാസംവരെ ഇവർക്ക് നാലുകിലോ അരിക്കും ഒരുകിലോ ഗോതമ്പിനും കിലോക്ക് രണ്ടുരൂപ നിരക്കിൽ ഈടാക്കിയിരുന്നു .Read More
Sariga Rujeesh
January 4, 2023
ബഹ്റൈനില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ഇനി മുതല്‍ പുതിയ ഹോട്ട്ലൈന്‍ നമ്പര്‍. നേരത്തെ ലഭ്യമായ എല്ലാ സേവനങ്ങളും പുതിയ ഹോട്ട്ലൈന്‍ നമ്പറിലും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്‍കിയിരുന്ന നേരത്തെയുള്ള 444 എന്ന നമ്പറിലുടെയുള്ള ടെലിഫോണ്‍ സേവനങ്ങള്‍ പുതിയ ഹോട്ട്ലൈന്‍ നമ്പരായ 80008100 ലേക്ക് മാറ്റുന്നതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സേവനം ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ലഭ്യമാകും. കൊവിഡുമായി ബന്ധപ്പെട്ട വിദഗ്ധ ഉപദേശം, വാക്സിനേഷന് സംബന്ധമായ […]Read More
Sariga Rujeesh
January 3, 2023
പുതുവർഷത്തിലെ രണ്ടാം വ്യാപാര ദിനത്തിന്റെ അവസാനം ആഭ്യന്തര ഓഹരികൾ ഉയർന്നു. പ്രധാന സൂചികകളായ സെൻസെക്സ് 126.41 പോയിന്റ് അല്ലെങ്കിൽ 0.21 ശതമാനം ഉയർന്ന് 61,294.20 ലും നിഫ്റ്റി 35 പോയിന്റ് അല്ലെങ്കിൽ 0.19 ശതമാനം ഉയർന്ന് 18,232.50 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1998 ഓഹരികൾ മുന്നേറി, 1423 ഓഹരികൾ ഇടിഞ്ഞു, 130 ഓഹരികൾ മാറ്റമില്ല. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ആക്സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ […]Read More
Sariga Rujeesh
January 3, 2023
2000 ജനുവരി ഒന്ന് മുതൽ 2022 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ജനുവരി 1 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിനു അർഹത ഉണ്ടാകില്ല. […]Read More
Sariga Rujeesh
December 28, 2022
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ‘പടവുകൾ’ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ, മെറിറ്റ് അടിസ്ഥാനത്തിൽ കോഴ്സിനു പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് ധനസഹായം നൽകുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി ജനുവരി 31ന് മുൻപായി അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള അങ്കണവാടി, ശിശുവികസനപദ്ധതി ഓഫീസ് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസർ അറിയിച്ചു. ഫോൺ: 0471- 2969101.Read More
Sariga Rujeesh
December 28, 2022
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താല്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിനു താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ സ്റ്റാറ്റിസ്റ്റിക്സ്/ ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 3,500 രൂപ യാത്രാ ചെലവ് ലഭിക്കും. മൂന്നു മാസമാണു […]Read More
Sariga Rujeesh
December 28, 2022
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി ആറിനു വൈകിട്ട് നാലു വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും വെബ്സൈറ്റ് (www.rcctvm.gov.in) സന്ദർശിക്കുക.Read More
Recent Posts
No comments to show.