തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവര്‍ക്ക് 2021-22 വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്ന് അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം ജനുവരി 27 വൈകുന്നേരം 5 ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2460667.Read More
Sariga Rujeesh
January 8, 2023
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഫ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 23. വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728, www.captkerala.com.Read More
Sariga Rujeesh
January 8, 2023
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയിൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകൾ പ്രകാരം വയർമാൻ കോംപിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നൽകും. അപേക്ഷ ഫോറത്തിന്റെ മാതൃക www.cel.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. അപേക്ഷയോടൊപ്പം ഫീസായ 560 രൂപയുടെ ചെലാനും ഹാജരാക്കണം. ഫീസ് എതെങ്കിലും ഗവൺമെന്റ് ട്രഷറിയിലോ ജനസേവന […]Read More
Sariga Rujeesh
January 8, 2023
ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 29നു തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മാധ്യമ വിദ്യാർഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. സർവകലാശാലാ ക്യാംപസുകൾ, കോളജുകൾ, ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജേണലിസം വിദ്യാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ ജനുവരി 17നു വൈകിട്ട് അഞ്ചിനു മുൻപ് prdmediaday@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റയും അപേക്ഷയും സമർപ്പിക്കണം. വിദ്യാർഥിയുടെ പേര്, സ്ഥാപനത്തിന്റെ പേര്, പഠിക്കുന്ന കോഴ്സ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ബയോഡാറ്റയിൽ ഉൾപ്പെടുത്തണം. കൂടുതൽ […]Read More
Sariga Rujeesh
January 7, 2023
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ മികച്ച കവറേജിന് അച്ചടി-ദൃശ്യ -ശ്രവ്യ – ഓൺലൈൻ മാധ്യമങ്ങൾക്ക് അവാർഡ് നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. ജേതാക്കൾക്ക് ശില്പവും പാരിതോഷികവും നൽകും. ഓരോ അവാർഡിനും വെവ്വേറെ എൻട്രികളാണ് നൽകേണ്ടത്. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ട് (ഇംഗ്ലീഷ് /മലയാളം), കാർട്ടൂൺ, ഫോട്ടോഗ്രാഫ് എന്നിവക്കുള്ള എൻട്രികൾ അവ പ്രസിദ്ധീകരിച്ച ഒറിജിനൽ പത്രവും മൂന്ന് പകർപ്പുകളും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും സഹിതം സമർപ്പിക്കണം. അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജുകൾ എൻട്രിക്കൊപ്പം ജനുവരി രണ്ട് മുതൽ ഒൻപത് […]Read More
Sariga Rujeesh
January 7, 2023
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലക്ചറർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജനുവരി 11 ന് രാവിലെ 11ന് നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 19 ലേക്ക് മാറ്റി. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30 നു പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.Read More
Sariga Rujeesh
January 6, 2023
കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317.Read More
Sariga Rujeesh
January 6, 2023
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (MABP) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജനുവരി 9ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി.Read More
Sariga Rujeesh
January 5, 2023
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം. ഫോൺ: 9495043483.Read More
Sariga Rujeesh
January 5, 2023
കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രി ജനുവരി 20-വരെ സമർപ്പിക്കാം. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച […]Read More
Recent Posts
No comments to show.