കുവൈറ്റിലെ പൊതുവിദ്യാലയങ്ങളില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് 700 ഓളം അധ്യാപകരുടെ ഒഴിവ്. ഒഴിവുകളിലേക്ക് പ്രാദേശികമായി നിയമനം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. ഞായറാഴ്ച മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. ആവശ്യമായ സ്പെഷ്യാലിറ്റികളില്‍ കുവൈറ്റികളെ നിയമിച്ച ശേഷം, ബ്ദൗണ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പൗരന്മാര്, പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് അറിയിപ്പ്.Read More
Sariga Rujeesh
January 24, 2023
തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾക്കും വിവരവിനിമയത്തിനുമായി ജില്ലയിലെ എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തന സജ്ജമായി. സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകി വരുന്ന പുരസ്കാരമാണ് തൊഴിലാളി ശ്രേഷ്ഠ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lc.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും […]Read More
Sariga Rujeesh
January 24, 2023
വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്.ഇ.എം ) പദ്ധതി പ്രകാരമാണ് ലോണ്‍ മേള. ജനുവരി 30 കൽപ്പറ്റയിൽ കേരള ബാങ്കിൻറെ സിപിസി കോൺഫറൻസ് ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വായ്പാ മേളയില്‍ പങ്കെടുക്കാനെത്തുന്ന […]Read More
Harsha Aniyan
January 23, 2023
ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ.പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി 28,29 തീയതികളിൽ ആണ് ക്ലാസ്സുകൾ.ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളിൽഒന്നാണ് പഠിപ്പിക്കുന്നത്. കഥ എന്ന പേരിട്ടിരിക്കുന്ന ഈ വർക് ഷോപ്പിൽ അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം. ഭരതനാട്യത്തിൽ പ്രാഥമിക പഠനമെങ്കിലും പൂർത്തിയാക്കിയവർക്ക് വേണ്ടിയാണ് വർക്ക്ഷോപ്പ്. വർക്ക്ഷോപ്പിൽ […]Read More
Sariga Rujeesh
January 20, 2023
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി, ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്സ് നടത്തുന്നത്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച […]Read More
Sariga Rujeesh
January 20, 2023
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരൊഴിവിലേക്ക് ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് എത്തിച്ചേരണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ […]Read More
Sariga Rujeesh
January 19, 2023
നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായും പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർ, ക്യാമറാമാൻ എന്നിവർക്കായും ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ അവാർഡുകൾക്കുള്ള എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വരെ ദീർഘിപ്പിച്ചു. അവാർഡ് ജേതാക്കൾക്ക് […]Read More
Sariga Rujeesh
January 13, 2023
ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് ഓഫീസിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി അഞ്ചു വർഷം വരെ ദീർഘിപ്പിക്കുന്നതാണ്. അപേക്ഷയോടൊപ്പം അതാതു വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി […]Read More
Ashwani Anilkumar
January 13, 2023
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,280 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്.Read More
Ashwani Anilkumar
January 13, 2023
പഴനി ക്ഷേത്രത്തിൽ ഈ മാസം 23 മുതൽ 27 വരെ ഭക്തർക്ക് ദർശനം നടത്താൻ കഴിയില്ല. ജനുവരി 27നു കുംഭാഭിഷേകം നടക്കാനിരിക്കെയാണ് 23-27വരെ ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്. കുംഭാഭിഷേകത്തോടനുബന്ധിച്ച് മുരുക ഭഗവാന്റെ നവ പാഷാണ വിഗ്രഹം ശുദ്ധികലശത്തിനു തീർഥജലത്തിൽ നിമജ്ജനം ചെയ്യുന്നതിനാലാണു ദർശനം അനുവദിക്കാത്തത്.Read More
Recent Posts
No comments to show.