പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക ക്യാംപെയ്ൻ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍. ആര്. കെ ഇന്‍ഷുറന്‍സ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് ക്യാംപെയിൻ. ഐ.ഡി.കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുളള കേരളീയരായ […]Read More
Sariga Rujeesh
February 2, 2023
സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണര്‍ഷിപ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 06 മുതൽ 17 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കീഡ് ക്യാമ്പസ്സിൽ വെച്ചാണു പരിശീലനം. ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് & പ്രമോഷൻ സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച് ആർ മാനേജ്മെന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് […]Read More
Sariga Rujeesh
February 2, 2023
തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് മൂന്ന് ക്ലീനിങ് സ്റ്റാഫുകളെ കെ.എ.എസ്.പി ഫണ്ട് വഴി നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി പാസാവാത്ത 18 മുതൽ 40 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 9,000 രൂപ. ഫോൺ: 0471-2471766.Read More
Sariga Rujeesh
February 1, 2023
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ ( 17-ാം ബാച്ച്) യും ഹയർസെക്കൻഡറി തുല്യതാ കോഴ്സിന്റെ (8-ാം ബാച്ച്) യും രജിസ്ട്രേഷൻ ആരംഭിച്ചു. ഫൈൻ ഇല്ലാതെ 2023 മാർച്ച് 15 വരെ അപേക്ഷിക്കാം. മാർച്ച് 16 മുതൽ 31വരെ 50/- രൂപ ഫൈനോടെയും ഏപ്രിൽ 1 മുതൽ 29 വരെ 200/- രൂപ സൂപ്പർഫൈനോടെയും രജിസ്ട്രേഷൻ നടത്താം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്കായി രജിസ്റ്റർ ചെയ്യാം. […]Read More
Sariga Rujeesh
February 1, 2023
റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം കരാറടിസ്ഥാനത്തിൽ സൈറ്റോടെക്നോളജിസ്റ്റ് നിയമനം നടത്തുന്നതിന് ഫെബ്രുവരി 7ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.Read More
Sariga Rujeesh
January 30, 2023
സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുയർന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇത്തവണ 19് മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡിന് നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ , കശുവണ്ടി, മോട്ടോർ , തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക , […]Read More
Sariga Rujeesh
January 30, 2023
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ,് ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ എറണാകുളം കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലന പരിപാടിയ്ക്ക് 1,800 രൂപയാണ് ഫീസ്. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ ബേക്കറി ഉത്പന്ന നിർമാണത്തിൽ വിദഗ്ധർ നയിക്കുന്ന തിയറി ക്ലാസ്, പ്രായോഗിക പരിശീലനം, വിവിധ സർക്കാർ പദ്ധതികൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ, മേഖലയിൽ വിജയിച്ച സംരംഭകനുമായുള്ള ചർച്ച എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. […]Read More
Sariga Rujeesh
January 30, 2023
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാരുടെ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദവും പ്രവൃത്തി പരിചയവും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഫെബ്രവരി നാലിനു അഞ്ചിനു മുമ്പ് kexcon.planprojects@gmail.com എന്ന ഇമെയിൽ ലഭിക്കണം. ഫോൺ: 0471 2320772/2320771.Read More
Sariga Rujeesh
January 29, 2023
ഒമാനിൽ അടുത്ത അധ്യയനവർഷത്തെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നുമുതൽ തുടങ്ങും. ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലെയും പരിസര പ്രദേശങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2023 ഏപ്രിൽ ഒന്നിന് മൂന്നു വയസ്സ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. റസിഡന്റ് വിസയുള്ള […]Read More
Sariga Rujeesh
January 29, 2023
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടിവി മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സർക്കാർ, അക്കാദമി സേവന വേതന വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലാവും നിയമനം. വിശദവിവരങ്ങൾക്ക് www.keralamediaacademy.org സന്ദർശിക്കുക. ഫോൺ നമ്പർ: 0484 2422275 / 0484 2422068. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി […]Read More
Recent Posts
No comments to show.