2023 – 24 വർഷത്തെ പത്താം ക്ലാസ് തുല്യതാ കോഴ്സിലേയ്ക്കും ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. എഴാം ക്ലാസ് ജയിച്ച് ,17 വയസ് പൂർത്തിയായ ഏതൊരാൾക്കും പത്താം ക്ലാസ് തുല്യതാ കോഴ്സിൽ ചേരാം . 1950/- രൂപയാണ് ഫീസ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 100/- രൂപ അടച്ചാൽ മതി.പത്താം ക്ലാസ് വിജയിച്ച്, 22 വയസ് പൂർത്തിയായ ആർക്കും ഹയർ സെക്കൻഡറി ഒന്നാം വർഷ കോഴ്സിന് അപേക്ഷിക്കാം. 2600/- രൂപയാണ് ഫീസ്. പട്ടികജാതി/ […]Read More
Sariga Rujeesh
February 26, 2023
റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ അടിയന്തര മാറ്റം വരുത്തി. ഇന്ന് ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിക്കൊണ്ടും ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയുമാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിനാണ് റദ്ദാക്കിയത്. വൈകീട്ട് 5.35 നുള്ള എറണാകുളം ഷൊർണൂർ മെമുവും റദ്ദാക്കി. എറണാകുളം – ഗുരുവായൂർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – ചെന്നൈ മെയിൽ സർവീസ് തുടങ്ങുക തൃശൂരിൽ […]Read More
Sariga Rujeesh
February 25, 2023
തിരുവനന്തപുരം ജില്ലാ വ്യവസായ എസ്റ്റേറ്റുകളിൽ (വേളി, മൺവിള) ഭൂമി നൽകുന്നതിന് ആവശ്യമായ മുൻഗണനാ പട്ടിക തയാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. നടപ്പ് വർഷം ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ പട്ടികയിൽ നിന്ന് വ്യവസായ ഭൂമി അനുവദിച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. വെബ്സൈറ്റ് www.industry.kerala.gov.inRead More
Sariga Rujeesh
February 25, 2023
തിരുവനന്തപുരം സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അമിതമായ […]Read More
Harsha Aniyan
February 25, 2023
കൊച്ചി മെട്രോയിൽ തൊഴിലവസരം. ഡയറക്ടർ, മാനേജർ, ഫ്ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഡയറക്ടർ ( സിസ്റ്റംസ്) ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മാനേജർ ( ഐടി-ഇഈർപി) ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്ളീറ്റ് മാനേജർ […]Read More
Harsha Aniyan
February 25, 2023
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 160 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4260 രൂപയാണ്.Read More
Sariga Rujeesh
February 24, 2023
തിരുവനന്തപുരം നെടുമങ്ങാട് മഞ്ച, ശ്രീകാര്യം എന്നീ ടെക്നിക്കൽ ഹൈസ്കൂളുകളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പൊതുവിഷയങ്ങളോടൊപ്പം എഞ്ചിനീയറിംഗ് ട്രേഡുകളിൽ സാങ്കേതിക പരിശീലനവും ടെക്നിക്കൽ സ്കൂളുകളിൽ നൽകുന്നു. പത്താം ക്ലാസ് വിജയികൾക്ക് ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനൊപ്പം പോളിടെക്നിക് ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിന് 10% സംവരണവും ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : നെടുമങ്ങാട് മഞ്ച ടെക്നിക്കൽ ഹൈസ്കൂൾ 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842. ശ്രീകാര്യം ടെക്നിക്കൽ ഹൈസ്കൂൾ 9447427476, 9400006462, 0471 2590079.Read More
Sariga Rujeesh
February 24, 2023
കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ക്ലാർക്ക്-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് I) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) 2023 മാർച്ച് 22നകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, റ്റി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്സിറ്റി. പി.ഒ, […]Read More
Harsha Aniyan
February 23, 2023
കരസേനയിലേക്ക് സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് വെറ്റിനറി,ജൂനിയർ കമ്മീഷൻഡ് ഓഫീസർ(മത അദ്ധ്യാപകൻ) എന്നീ തസ്തികകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ(CEE) 2023 ഫെബ്രുവരി 26-ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 2022 ഫെബ്രുവരി 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തിയ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത കേരള കർണാടക, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുത്ത […]Read More
Sariga Rujeesh
February 23, 2023
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം. ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം (ബി 1 ലെവൽ വരെ) നൽകി ജർമ്മനിയിലെ ആരോഗ്യ മേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകൾക്കും […]Read More
Recent Posts
No comments to show.