മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പെൻഷൻ ഫണ്ട് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പെൻഷൻ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കും. ഇതോടെ കൂടുതൽപേരെ പദ്ധതിയിൽ ഉൾപ്പെടുത്താനാകും. ഫണ്ട് രൂപവത്കരിച്ചാലുടൻ പെൻഷൻ വർധനയുടെ കാര്യത്തിലും കുടിശ്ശികയുടെ കാര്യത്തിലും പരിഹാരമുണ്ടാകും. മാധ്യമങ്ങൾക്ക് പരസ്യയിനത്തിൽ നൽകാനുള്ള കുടിശ്ശിക അടുത്ത ബജറ്റ് വിഹിതത്തിലൂടെ നൽകാൻ നടപടി സ്വീകരിക്കും. മാധ്യമ പ്രവർത്തകർക്കായി ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ നടപ്പാക്കിവരുകയാണ്. മാധ്യമങ്ങളുടെ പിന്തുണയോടെ ജീവനക്കാരുടെ പെൻഷൻ വിപുലീകരിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ […]Read More
Sariga Rujeesh
March 1, 2023
കൊല്ലം ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയിൽ പുതുതായി അംഗീകാരം ലഭിച്ച ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ബുധനാഴ്ച മുതൽ ഓൺലൈനായി സമർപ്പിക്കാം. മാർച്ച് 31ആണ് അവസാന തീയതി. അപേക്ഷകർ www.sgou. ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള നിർദേശാനുസരണം അപേക്ഷിക്കണം. ഓൺലൈനായി മാത്രമേ ഫീസ് അടക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ചുകഴിയുമ്പോൾ അപേക്ഷകർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്കു തന്നെ തെരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിലുണ്ട്. നാല് ബി.എ […]Read More
Sariga Rujeesh
February 28, 2023
നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും റേഷന്‍കട തുറക്കും. ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് നാലുവരെ നീട്ടി.Read More
Sariga Rujeesh
February 28, 2023
നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (NIFL) OET / IELTS കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, നഴ്സുമാർ ഫിസിയോ തെറാപ്പിസ്റ്റുകൾ, ഓക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ എന്നിവർക്ക് അപേക്ഷിയ്ക്കാം. ബിപിഎൽ വിഭാഗത്തിനും എസ് .സി, എസ്. ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും. യോഗ്യരായ അധ്യാപകർ, മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അധ്യാപക- വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയർ […]Read More
Ashwani Anilkumar
February 28, 2023
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാൻ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…ബ്രൊക്കോളി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അര കപ്പ് ബ്രൊക്കോളിയിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫൈബറും ധാരാളം അടങ്ങിയ ബ്രൊക്കോളി വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. […]Read More
Sariga Rujeesh
February 27, 2023
പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 06 മുതല്‍ 14 വരെ കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 4,130/- രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ […]Read More
Sariga Rujeesh
February 27, 2023
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങയുടെ ജ്യൂസ് സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും […]Read More
Sariga Rujeesh
February 27, 2023
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെലോയെ നിയമിക്കുന്നു. മാര്‍ച്ച് 09 ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്ദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സല് സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണം.Read More
Sariga Rujeesh
February 26, 2023
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ്വേർ ഡിപ്ളോമ കോഴ്സിലേക്ക് എസ്.എസ്.എൽ.സി. പാസായവർക്കും ആറുമാസം ദൈർഘ്യമുള്ള ഡി.സി.എ(എസ്.) കോഴ്സിലേക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ ഫീ സൗജന്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺനമ്പറുകളിൽ വിളിക്കുക. 0481 2505900, 9895041706Read More
Sariga Rujeesh
February 26, 2023
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ (സി-ആപ്റ്റ്) സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി ഫ്രഞ്ചൈസികളെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് മാർച്ച് 7 വരെ നീട്ടി. ഫ്രഞ്ചൈസി ആരംഭിക്കാൻ താൽപര്യമുള്ളവർ 9847131115, 9995444485 നമ്പറുകളിൽ ബന്ധപ്പെടുകയോ www.captmultimedia.com സന്ദർശിക്കുകയോ ചെയ്യണം.Read More
Recent Posts
No comments to show.