ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കഴിച്ചാല്‍ ക്യാന്‍സറിനെ തടയും. വിറ്റാമിനുകളുടെ ഒരു കലവറയാണ് മുളപ്പിച്ച ഗോതമ്പ്. മുളപ്പിച്ച ഗോതമ്പ് ആരോഗ്യത്തിന് വളരെയേറെ മികച്ചതാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം. ഗോതമ്പ് മുളപ്പിക്കാന്‍ ആവശ്യമായ അത്ര മണ്ണും ഒരു പരന്ന പാത്രവും കുറച്ചു ഗോതമ്പും തയ്യാറാക്കി വെക്കുക.12 മണിക്കൂര്‍ കുതിര്‍ത്ത് വെച്ചിരിക്കുന്ന ഗോതമ്പ്, വെള്ളം വാര്‍ത്ത് വെക്കുക. ശേഷം ഒരു ട്രെയിലോ പരന്ന പാത്രത്തിലോ ഒരു ഇഞ്ച് കനത്തില്‍ നനവുള്ള മണ്ണ് നിരത്തുക. അതിനു മുകളില്‍ ഈ ഗോതമ്പ് നിരത്തുക. […]Read More
Keerthi
March 9, 2023
ഒരു കാലത്ത് എല്ലാവർക്കും ഭക്ഷ്യലഭ്യത ഉറപ്പാക്കുക എന്നത് തന്നെ ഏറെ ശ്രമകരമായിരുന്നെങ്കിൽ ഇന്ന് ‘സുരക്ഷിത ഭക്ഷണ’ത്തിൻ്റെ ലഭ്യത ഉറപ്പാക്കുക എന്നതായിരിക്കുന്നു ഏറ്റവും വലിയ വെല്ലുവിളി. ലോകമാകമാനം, പത്തിൽ ഒരാൾക്കെങ്കിലും ഭക്ഷണത്തിൽ നിന്ന് ഓരോ വർഷവും രോഗങ്ങൾ ഉണ്ടാകുകയും, നാല് ലക്ഷത്തിൽപരം ആളുകൾ ഭക്ഷ്യജന്യ രോഗങ്ങൾ മൂലം മരണപ്പെടുന്നു എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.മാറുന്ന ജോലി സാഹചര്യങ്ങൾ , ജീവിത രീതി, എന്നിവ കൊണ്ടുതന്നെ, ഭക്ഷണവും ഭക്ഷണസാമഗ്രികളും വാങ്ങുന്നതും സൂക്ഷിക്കുന്നതും പാകം ചെയ്യുന്നതും പുനരുപയോഗിക്കുന്നതിലും എല്ലാം വലിയ രീതിയിലുള്ള […]Read More
Keerthi
March 9, 2023
.വെള്ളം കുടിക്കാൻ നമ്മളില്‍ പലർക്കും മടിയാണ്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം കുടിക്കുക എന്നതു പ്രധാനമാണ്..നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവയെ അകറ്റാന്‍ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം..വിറ്റാമിന്‍ സി, ഫോളേറ്റ് ഇവ ധാരാളം അടങ്ങിയ കോളിഫ്ലവര്‍ വൃക്കകളുടെ ആരോഗ്യത്തിന് ഏറേ സഹായകമാണ്..ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ […]Read More
Keerthi
March 8, 2023
അതിനായി ആദ്യം അത്യാവിശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് തേങ്ങ മുഴുവനായും ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് കുക്കറടച്ച് 2 വിസിൽ മീഡിയം ഫ്ലൈമിൽ അടിച്ചെടുക്കുക. തേങ്ങ ചൂട് പോകാനായി പുറത്ത് വക്കാവുന്നതാണ്. പിന്നീട് ചൂട് മുഴുവനായും പോയാൽ അത് രണ്ടായി കട്ട് ചെയ്യുക. ശേഷം ചിരട്ടയിൽ നിന്നും തേങ്ങ വലിയ കഷ്ണങ്ങളായി വേർപെടുത്തിയെടുക്കുക. വേർപ്പെടുത്തിയെടുത്ത തേങ്ങ കഷ്ണങ്ങൾ ചെറിയ പീസായി നുറുക്കി എടുക്കണം.അതിനുശേഷം ഈ തേങ്ങാക്കൊത്ത് മിക്സിയുടെ […]Read More
Keerthi
March 8, 2023
1 ബെറി പഴങ്ങള്‍ :ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്റി ഓക്സിഡന്റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും. ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്റി ഓക്സിഡന്റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും.2 ബ്രക്കോളി:ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് ഇന്ന് ബ്രക്കോളി. ഇവയുടെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും പ്രശസ്തമാണ്.3 കാപ്സിക്കം:പച്ച, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ പല നിറത്തിലുള്ള കാപ്സിക്കങ്ങളില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പഴുപ്പ് നിയന്ത്രിക്കുക മാത്രമല്ല വാര്‍ധക്യത്തിന്റെ വേഗവും കുറയ്ക്കും.4 കൂണ്:പോളിസാക്കറൈഡ്സ്, […]Read More
Sariga Rujeesh
March 7, 2023
നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത പ്രവർത്തി പരിചയം ആവശ്യമില്ല. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി. പ്ലാസ്റ്റിക് […]Read More
Sariga Rujeesh
March 6, 2023
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് മാർച്ച് 10 വരെ അപേക്ഷ നൽകാം. നേരത്തേ മാർച്ച് അറ് വ ആയിരുന്നു അവസാന തീയ്യതി . നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കാണ് അവസരം. ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം (ബി […]Read More
Sariga Rujeesh
March 5, 2023
രാജ്യത്ത് പലയിടങ്ങളിലും കുട്ടികള്‍ക്കിടയില്‍ വ്യാപകമാവുകയാണ് ‘അഡെനോവൈറസ്’ ബാധ. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതൊരു വൈറസാണ്. അധികവും പനി, ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ‘അഡെനോവൈറസ്’ബാധയിലുണ്ടാവുന്നത്.ഇതിനായി ചികിത്സയില്ലെങ്കിലും രോഗി ഏതുതരം പ്രയാസങ്ങളാണ് നരിടുന്നത് എങ്കില്‍ അത് പരിഹരിക്കാനുള്ള ചികിത്സയാണ് നല്കി വരിക. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് വ്യാപകമായി ‘അഡെനോവൈറസ്’ കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വരുന്നത്. ഇതില്‍ ബംഗാളിലെ അവസ്ഥ വളരെ ഗുരുതരമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും […]Read More
Sariga Rujeesh
March 5, 2023
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ · കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക· നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതിരിക്കുവാന് തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക· തണ്ണിമത്തന് പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയും· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ വെള്ളം നല്‍കണം പൊള്ളല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് […]Read More
Sariga Rujeesh
March 4, 2023
തിരുവനന്തപുരം ജില്ലാ വ്യവസായ എസ്റ്റേറ്റുകളിൽ (വേളി, മൺവിള) ഭൂമി നൽകുന്നതിന് ആവശ്യമായ മുൻഗണനാ പട്ടിക തയാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. നടപ്പ് വർഷം ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ പട്ടികയിൽ നിന്ന് വ്യവസായ ഭൂമി അനുവദിച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. വെബ്സൈറ്റ് www.industry.kerala.gov.inRead More
Recent Posts
No comments to show.