തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2022-23 വർഷം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി ക്ലാസ് ഈ മാസം പത്തിന് ആരംഭിക്കും. വിദ്യാർഥികൾ അതാതു കോളേജുകളിൽ അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്.Read More
Sariga Rujeesh
April 6, 2023
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ […]Read More
Sariga Rujeesh
April 4, 2023
അബുദാബി ശക്തി അവാർഡുകൾക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിച്ചു. 2023 ലെ പുരസ്കാരത്തിന് 2020 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുക.. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യവിഭാഗത്തിൽ പെടുന്ന കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുക. സാഹിത്യനിരൂപണ കൃതിക്ക് ശക്തി തായാട്ട് […]Read More
Sariga Rujeesh
April 4, 2023
തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും സബ് ഓഫീസുകളിലും നിലവിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അന്തിമറാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമായ ഉദ്യോഗാർത്ഥികളുടെ പട്ടികയിൽ നിന്നും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ് തിരുവനന്തപുരം ജില്ലാ വെബ്സൈറ്റിൽ (https://trivandrum.nic.in) ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് റാങ്ക്ലിസ്റ്റ് വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) അറിയിച്ചു.Read More
Sariga Rujeesh
April 4, 2023
എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപക യോഗ്യത പരീക്ഷയായ കേരള എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്) വിജ്ഞാപനം പുറപ്പെടുവിച്ചു. കാറ്റഗറി ഒന്ന് – ലോവർ പ്രൈമറി, കാറ്റഗറി രണ്ട് -അപ്പർ പ്രൈമറി, കാറ്റഗറി മൂന്ന് -ഹൈസ്കൂൾ വിഭാഗം, കാറ്റഗറി നാല് -ഭാഷാ അധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു) യു.പി തലം വരെ, സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ. ഏപ്രിൽ മൂന്ന് മുതൽ 17 വരെ https://ktet.keralagov.in എന്ന വെബ്പോർട്ടൽ […]Read More
Sariga Rujeesh
April 4, 2023
സമഗ്ര ശിക്ഷാ കേരളം, കൊല്ലം ജില്ലയിൽ നിപുൺ ഭാരത് മിഷൻ പ്രോഗ്രാമുമായി ബന്ധ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5ന് രാവിലെ 10 മുതൽ എസ്.എസ്.കെ കൊല്ലം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൃത്യസമയത്തു തന്നെ എത്തിച്ചേരണം. യോഗ്യത ഡിഗ്രി, ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവ. അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, […]Read More
Sariga Rujeesh
April 2, 2023
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർഥികൾക്ക് ഫുൾ ബ്രൈറ്റ് നെഹ്റു, ഫുൾബ്രൈറ്റ് കലാം, ഇതര ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകളെയും തയാറെടുപ്പുകളെയും സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഏപ്രിൽ മൂന്നിന് കോട്ടയം മഹാത്മ ഗാന്ധി സർവകലാശാല കാമ്പസിൽ ശിൽപശാല സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ സമർഥരായ വിദ്യാർഥികൾക്ക് യു.എസിലെ കോളജുകളിലും യൂണിവേഴ്സിറ്റികളിലും കല, സംസ്കാരം, മ്യൂസിയം, ഇക്കണോമിക്സ്, ജേർണലിസം, പബ്ലിക് ഹെൽത്ത്, ഇന്റർനാഷണൽ റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യയിലെയും യുഎസിലെയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു ബിരുദാനന്തര ബിരുദം ചെയ്യുന്നതിനുള്ള ഫെലോഷിപ്പുകളാണ് യഥാക്രമം ഫുൾബ്രൈറ്റ് നെഹ്രു, ഫുൾബ്രൈറ്റ് […]Read More
Sariga Rujeesh
April 1, 2023
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ […]Read More
Sariga Rujeesh
April 1, 2023
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ ഫുൾടൈം ബാച്ചിലെ പ്രവേശനത്തിനുള്ള അവസാന തിയതി ഏപ്രിൽ 13 വരെ നീട്ടി . കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും, എസ്.സി,എസ്.റ്റി, ഒ.ഇ.സി, ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും ലഭിക്കുമെന്ന് കിക്മ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290, 9288130094, www.kicma.ac.inRead More
Sariga Rujeesh
April 1, 2023
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തില്‍ സ്ഥിര താമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0478 2523206.Read More
Recent Posts
No comments to show.