എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഗ്രേസ് മാർക്ക് കർശനമായി നിയന്ത്രിക്കുന്നു. ഇതുസംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ 240 മാർക്ക് വരെ പരമാവധി ഗ്രേസ് മാർക്ക് നേടാൻ അവസരമുണ്ടെങ്കിൽ ഇനിയത് 30 മാർക്കിൽ പരിമിതപ്പെടുത്താനാണ് ധാരണ. എസ്.എസ്.എൽ.സിയിലും ഹയർസെക്കൻഡറിയിലും ഒരേ മാനദണ്ഡത്തിലായിരിക്കും ഗ്രേസ് മാർക്ക് അനുവദിക്കുക. അന്താരാഷ്ട്രതലത്തിൽ പങ്കെടുക്കുന്ന വിദ്യാർഥിക്കാണ് ഹയർസെക്കൻഡറിയിൽ 240 ഗ്രേസ് മാർക്കിന് വരെ അർഹതയുണ്ടായിരുന്നത്. അതാണ് 30 മാർക്കിലേക്ക് ചുരുക്കുന്നത്. സംസ്ഥാന, ദേശീയ തല മത്സരങ്ങളിലെ വിജയികൾക്കുള്ള ഗ്രേസ് മാർക്കിലും കുറവ് […]Read More
Sariga Rujeesh
April 18, 2023
കോഴിക്കോട് ഗവ. ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാഗവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോഴിക്കോട് ഗവ. ലോ കോളജ് […]Read More
Sariga Rujeesh
April 18, 2023
കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ അക്കൗണ്ടന്റ് (ശമ്പളം: 35,600-75,400 രൂപ) തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പില്‍ നിന്നും നിരാക്ഷേപ പത്രം എന്നിവ സഹിതം മേയ് ആറിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് രജിസ്ട്രാര്‍, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.Read More
Sariga Rujeesh
April 13, 2023
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ www.kepco.co.in & www.kepconews.blogspot.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭ്യമാക്കണം.Read More
Sariga Rujeesh
April 12, 2023
ജോധ്പുർ (രാജസ്ഥാൻ) നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ് ദ്വിവത്സര എം.ബി.എ (ഇൻഷുറൻസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.insuranceschoolnlu.ac.inൽ. ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. സീറ്റുകൾ 40. അപേക്ഷാഫീസ് 2000. യോഗ്യത: 50 ശതമാനം മാർക്കിൽ ബിരുദം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിലും 50 ശതമാനം മാർക്ക് വേണം. 2022 അല്ലെങ്കിൽ 2023 വർഷത്തെ ഐ.ഐ.എം കാറ്റ്/സിമാറ്റ്/മാറ്റ് സ്കോർ ഉണ്ടാകണം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്.Read More
Sariga Rujeesh
April 11, 2023
മാധ്യമംദിന പത്രത്തിലെ സീനിയർ റിപ്പോർട്ടറായിരുന്ന ജി. രാജേഷ് കുമാറിന്റെ സ്മരണയില്‍ ഫ്രൈജ സുഹൃദ് സംഘം ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ചലച്ചിത്രമേഖലയിലെ ഗവേഷണ സ്വഭാവമുള്ള 160 പേജില്‍ കുറയാത്ത ഗ്രന്ഥം തയ്യാറാക്കുന്നതിന് 25,000 രൂപയാണ് ഫെലോഷിപ് നൽകുന്നത്. ‘സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസ്-, അനിവാര്യതയും അധികവായനയും’ എന്നതാണ് പ്രമേയം. അപേക്ഷകര്‍ ഈ വിഷയത്തില്‍ പുസ്തകരചനയ്ക്കുള്ള സര്‍വ്വതല സ്പര്‍ശിയായ സമീപന രേഖ തയ്യാറാക്കി (കുറഞ്ഞത് രണ്ടായിരം വാക്ക്) മെയ് ഒന്നിന് മുമ്പ് താഴെ പറയുന്ന വിലാസത്തില്‍ അയക്കണം. ചലച്ചിത്രമേഖലയിലെ വിദഗ്ധര്‍ […]Read More
Sariga Rujeesh
April 11, 2023
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ 214 ഒഴിവുകളിൽ നിയമനത്തിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് ഓർ പ്രസ്സിങ് ഓഫിസർ, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻഡ് (22). അസിസ്റ്റന്റ് മിനറൽ ഇക്കണോമിസ്റ്റ് (ഇന്റലിജൻസ്-4), അസിസ്റ്റന്റ് മൈനിങ് എൻജിനീയർ (34), യൂത്ത് ഓഫിസർ (നാഷനൽ സർവിസ് സ്കീം -7), റീജനൽ ഡയറക്ടർ (നാഷനൽ സെന്റർ ഫോർ ഓർഗാനിക് ആൻഡ് നാച്വറൽ ഫാമിങ് (1), അസിസ്റ്റന്റ് കമീഷണർ (നാച്വറൽ റിസോഴ്സ് മാനേജ്മെന്റ്-1) ഒഴിവുകളാണുള്ളത്. 13വരെ അപേക്ഷിക്കാം. അസിസ്റ്റന്റ് ഡയറക്ടർ (റെഗുലേഷൻസ് ആൻഡ് […]Read More
Sariga Rujeesh
April 11, 2023
ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഏപ്രിൽ 12ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം എസ് സ്വാഗതവും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, നഗരസഭാ കൗൺസിലർ ഡോ. […]Read More
Sariga Rujeesh
April 11, 2023
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ‘വികസനം, ക്ഷേമം – സന്തോഷക്കാഴ്ചകൾ’ ആണ് വിഷയം. എൻട്രികൾ ഏപ്രിൽ 20നകം നൽകണം. https://forms.gle/Cp6CkmCDGbidpgf96 എന്ന ലിങ്ക് മുഖേന എൻട്രി നൽകാം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം സമ്മാനം ലഭിക്കും. പത്തു പേർക്ക് പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകൾ നൽകും. ഒരാൾക്ക് 10 എം.ബിക്ക് മുകളിലുള്ള മൂന്നു എൻട്രികൾ വരെ അയയ്ക്കാം. […]Read More
Sariga Rujeesh
April 6, 2023
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള [പ്രിലിംസ് കം മെയിൻസ് 2023-24] പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ https://kscsa.org എന്ന വെബ്സൈറ്റിൽ ഏപ്രിൽ 3 […]Read More
Recent Posts
No comments to show.