പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്.തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയാണ്, എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങിനെയാണ്. ചെയര്‍കാര്‍ – എക്സിക്യൂട്ടീവ് കോച്ച് കൊല്ലം 435 , 820കോട്ടയം 555 , 1075എറണാകുളം 765 , 1420തൃശൂര്‍ 880 , 1650ഷൊര്‍ണൂര്‍ 950 , 1775കോഴിക്കോട് 1090 , 2060കണ്ണൂര്‍ 1260 , […]Read More
Sariga Rujeesh
April 22, 2023
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) ഹെഡ് കോൺസ്റ്റബിൾ (എച്ച്.സി) റേഡിയോ ഓപറേറ്റർ/ റേഡിയോ മെക്കാനിക് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റേഡിയോ ഓപറേറ്റർ വിഭാഗത്തിൽ 217 ഒഴിവുകളും റേഡിയോ മെക്കാനിക് വിഭാഗത്തിൽ 30 ഒഴിവുകളുമാണുള്ളത്. ബി.എസ്.എഫ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കാണ് നിയമനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഒഴിവുകൾ താൽക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ശമ്പളനിരക്ക്: 25,500-81,100 രൂപ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. ഈ ശാസ്ത്രവിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. […]Read More
Sariga Rujeesh
April 22, 2023
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 മാർച്ച് 26 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ട്രോപ്പിക്കൽ ഇക്കോസിസ്റ്റം വൾനറബിലിറ്റി ടു ദി ചേഞ്ചിങ് ക്ലൈമറ്റ്: ആൻ ഇക്കോഫിസിയോളജിക്കിൽ സ്റ്റഡി ഫ്രം ഫോറസ്റ്റ്സ് ഓഫ് സതേൺ വെസ്റ്റേൺ ഘാട്സ്’ ലേക്ക് ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.kfri.res.in.Read More
Sariga Rujeesh
April 22, 2023
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ഇൻസെക്ടറിയം ആൻഡ് ഇൻസെക്ട മോഡൽ സിസ്റ്റം വിത്ത് സ്പെഷ്യൽ ഫോകസ് ഓൺ ട്രോപ്പിക്കൽ ഫോറെസ്റ്ററിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ മെയ് 19 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.Read More
Sariga Rujeesh
April 21, 2023
നോർക്കാ റൂട്ട്സും യു.കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. യു. കെ യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്സ് വിഭാഗത്തിലേക്കാണ് അഭിമുഖം […]Read More
Sandra Satheesan
April 21, 2023
വാട്സാപ്പും ടെലഗ്രാമും പോലെയുള്ള ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ ആപ്ലിക്കേഷൻ വ്യാപകമായി പ്രചരിക്കുന്നത്. യഥാർഥ ഐആർസിടിസി ആപ്പിനോടു സാമ്യമുള്ളതിനാൽ വ്യാജ ആപ്പ് ഉപയോക്താക്കൾക്ക് പെട്ടെന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴിയാണ് ഇന്ന് ഭൂരിഭാഗം ആളുകളും ട്രെയിൻ ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നത്. ഇതിനായി നിരവധി ആപ്ലിക്കേഷനുംകളും നിലവിലുണ്ട്. മൊബെൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന വിവിധ ആപ്ലിക്കേഷനുകളിലൂടെയും ഐ ആർ സി ടി സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും റെയിൽവെ സ്റ്റേഷനിൽ പോകാതെ തന്നെ ട്രെയിൻ […]Read More
Sariga Rujeesh
April 21, 2023
വന്ദേഭാരത് എക്സപ്രസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം. ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നൈ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും […]Read More
Sariga Rujeesh
April 21, 2023
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്:www.cdckerala.org, 0471-2553540.Read More
Sariga Rujeesh
April 20, 2023
കേരള വനിതാ കമ്മിഷനില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ മേയ് മൂന്നിനകം ലഭ്യമാക്കണം.Read More
Sariga Rujeesh
April 20, 2023
വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഉച്ചയൂണിന് ശേഷം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് പണ്ട് നമ്മുടെ വീടുകളിൽ ഉണ്ടായിരുന്ന ശീലങ്ങളിൽ ഒന്നായിരുന്നു. വായ്ക്ക് ഉന്മേഷം തരുന്നത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇവയ്ക്കുണ്ട്. പെരുംജീരകത്തിൽ കലോറി കുറവാണ്. ഉയർന്ന നാരുകളും മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാൽ നിറഞ്ഞതുമാണ്. വിറ്റാമിൻ സി, ഇ, കെ എന്നിവയും കാൽസ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തീർച്ചയായും, അവയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പെരുംജീരകം ഭക്ഷണത്തിനു ശേഷമുള്ള […]Read More
Recent Posts
No comments to show.