High Focus for Degree level Prelims & Mains കേരള സർക്കാർ ജോലികളിൽ ഏറ്റവും ഗ്ലാമറസ് ഗസറ്റഡ് ഓഫീസർ തസ്തികൾ തന്നെയാണ്. ഗസറ്റഡ് ഉദ്യോഗങ്ങളിലേക്ക് പ്രവേശിക്കാൻ കേരള പിഎസ്സിയുടെ ഡിഗ്രി ലെവൽ പരീക്ഷകൾ വിജയിക്കണം. ഗസറ്റഡ് ജോലിയുടെ ആകർഷണങ്ങൾ: *ഒരു സർക്കാർ ഓഫീസിലെ ഏറ്റവും പ്രധാന ഉദ്യോഗം *ആകർഷകമായ ശമ്പള പാക്കേജ്-മിനിമം സാലറി അരലക്ഷം രൂപയ്ക്ക് മുകളിൽ *ഉയർന്ന പ്രമോഷൻ സാധ്യതകൾ: സർവീസ് ഉള്ളവർക്ക് ഐഎഎസ് കോൺഫേർഡ് ആയി കളക്ടർ പോസ്റ്റ് വരെ നേടിയെടുക്കാൻ […]Read More
Sariga Rujeesh
September 24, 2023
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷന് ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും. നാളെ മുതലാണ് (സെപ്തംബര്‍ 25) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുക. ഒക്ടോബര്‍ 25ന് വൈകിട്ട് […]Read More
Sariga Rujeesh
September 23, 2023
കോഴിക്കോട് നിപ ബാധയെ തുടർന്ന് പി എസ് സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം. കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങൾക്കാണ് മാറ്റമുള്ളതായി അറിയിച്ചിരിക്കുന്നത്. കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റർ 1 ജിവിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്. മത്സരാർത്ഥികൾക്ക് പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. സെപ്റ്റംബര്‍ 26 ന് നടക്കേണ്ട് പി എസ് സി പരീക്ഷയുടെ കേന്ദ്രങ്ങളാണ് മാറ്റിയത്.Read More
Sariga Rujeesh
September 23, 2023
നിപ്പ വൈറസ് വ്യാപന ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരും. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ പതിവുപോലെ എത്തിച്ചേരണം. മാസ്കും സാനിറ്റൈസറും നിർബന്ധം ആണ്.Read More
Sariga Rujeesh
September 23, 2023
തിരുവനന്തപുരം ജില്ലയിലെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വച്ചു നൽകുന്ന മന്ദാഹാസം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2343241Read More
Sariga Rujeesh
September 21, 2023
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളുണ്ട്. പ്ലസ്ടു, ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണു യോഗ്യത. വയസ് 18 – 41. വേതനം (കൺസോളിഡേറ്റഡ്) 14,000. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 25നു രാവിലെ 11നു കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.Read More
Sariga Rujeesh
September 16, 2023
നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അനിശ്ചിത കാലത്തേക്ക് സ്കൂൾ അധ്യയനം ഓൺലൈനിലേക്ക് മാറിയെന്ന ഉത്തരവിൽ തിരുത്ത്. അനിശ്ചിതകാലത്തേക്ക് ഓൺലൈനിലേക്ക് മാറിയെന്നത് 23 ശനിയാഴ്ച വരെയെന്ന് ചുരുക്കിയാണ് മാറ്റം. അനിശ്ചിത കാലത്തേക്ക് അവധിയെന്ന ഉത്തരവ് ആളുകളിൽ പരിഭ്രാന്തി പരത്തുമെന്നത് കണക്കിലെടുത്താണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്നും വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നുമായിരുന്നു കളക്ടറുടെ ആദ്യ ഉത്തരവ്.Read More
Sariga Rujeesh
September 16, 2023
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെപ്റ്റംബർ 18 മുതൽ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. നിപ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് നടപടി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈനായിട്ടായിരിക്കും ക്ലാസുകള്‍ നടത്തുക.Read More
Sariga Rujeesh
September 16, 2023
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് സെപ്റ്റംബര്‍ 18 തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിപ്പ്. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പിഎസ് സി അറിയിച്ചു.Read More
Sariga Rujeesh
September 16, 2023
കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്കുന്ന കതിര് അവാർഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. മികച്ച ജൈവ കര്ഷകന്, മികച്ച പരീക്ഷണാത്മക കര്ഷകന്, മികച്ച കർഷക എന്നി വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അപേക്ഷകര്‍ കതിര് അവാര്‍ഡ്, കൈരളി ടി വി, ആശാന് സ്ക്വയര്‍, യൂണിവേഴ്സിറ്റി പി ഒ, പാളയം, തിരുവനന്തപുരം 695034 എന്ന വിലാസത്തിലോ, kathirawards@kairalitv.in എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുക.Read More
Recent Posts
No comments to show.