പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.Read More
Sariga Rujeesh
January 23, 2023
ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസായ ‘ആമസോൺ എയർ’ ആരംഭിച്ചു. ആമസോണിന്റെ പ്രധാന വിപണികളിലൊന്നായ വിദ്യയിൽ ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്ലീറ്റായ ‘ആമസോൺ എയർ’ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി. ബംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്താണ് ആമസോൺ ഈ സീവനമൊരുക്കുന്നത്. ബോയിംഗ് 737-800 വിമാനങ്ങൾഉപയോഗിച്ച് ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ […]Read More
Sariga Rujeesh
January 13, 2023
ഒഡിഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ സ്പെയിനെതിരെ വിജയത്തുടക്കമിട്ട് ഇന്ത്യ. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. അമിത് രോഹിദാസ് (12–ാം മിനിറ്റ്), ഹാർദിക് സിങ് (26–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരത്തിൽ രോഹിദാസ് നേടിയ ഗോൾ, ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ 200–ാം ഗോൾ കൂടിയാണ്. മലയാളി താരം ശ്രീജേഷാണ് ഇന്ത്യയ്ക്കായി ഗോൾവല കാത്തത്.Read More
Sariga Rujeesh
January 11, 2023
ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നെറ്റിയിൽ സിന്ദൂരം ചാർത്തിയതിന് എട്ടാം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയിലായി. കത്തിമുനയിൽ നിർത്തിയാണ് ആൺകുട്ടി പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയത്. സംഭവം നടന്നത് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ്. പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിനെ തുടർന്നാണ് പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തത്. പതിനാറുകാരനും ഒരു സുഹൃത്തും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് എന്ന് മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ റായ് പറഞ്ഞു. ആൺകുട്ടിയും സുഹൃത്തും എത്തുമ്പോൾ […]Read More
Ashwani Anilkumar
January 5, 2023
ഗുജറാത്ത് ആസ്ഥാനമായ സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്. ‘സോസ്യോ’ എന്ന മുൻനിര ബ്രാൻഡിന് കീഴിൽ ഒരു ബിവറേജ് ബിസിനസ്സ് നടത്തുന്നത് ഹജൂരി കുടുംബം ആണ്. ശേഷിക്കുന്ന ഓഹരികൾ നിയന്ത്രിക്കുന്നത് നിലവിലുള്ള പ്രൊമോട്ടർമാരായ ഹജൂരി കുടുംബം തുടരും. 100 വർഷം പഴക്കമുള്ള ‘സോസ്യോ’ ബ്രാൻഡ് 1923 ൽ അബ്ബാസ് അബ്ദുൽറഹിം ഹജൂരി സ്ഥാപിച്ചു. കാർബണേറ്റഡ് ശീതളപാനീയങ്ങളും ജ്യൂസുകളും നിർമ്മിക്കുന്ന സ്ഥാപനം അബ്ബാസ് ഹജൂരിയും മകൻ […]Read More
Sariga Rujeesh
December 30, 2022
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ് നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ& ഡ്യൂ, ജമ്മു& കാശ്മീർ, […]Read More
Harsha Aniyan
December 27, 2022
സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളില്‍ ഭാരത പര്യടനത്തിനിറങ്ങിയ ദേശീയ കായിക താരവും പര്‍വതാരോഹകയുമായ ആശാ മാളവിയ തിരുവനന്തപുരത്തെത്തി. തനിച്ച് ഇന്ത്യ മുഴുവന്‍ സൈക്കില്‍ സഞ്ചരിക്കുന്ന ഈ മധ്യപ്രദേശുകാരി ഇതിനോടകം കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. 20,000 കി.മീറ്റര്‍ ആണ് ആശ സൈക്കിളില്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെത്തിയ ആശ ഗതാഗത മന്ത്രി ആന്റണി രാജു ഉള്‍പ്പെടെ പ്രമുഖരെ സന്ദര്‍ശിച്ചു. തിരുവനന്തപുരം കളക്ടറേറ്റിലെത്തിയ ആശയെ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. രാജശേഖരന് എന്നിവര്‍ […]Read More
Harsha Aniyan
December 9, 2022
തങ്ങളുടെ എക്കാലത്തെയും വലിയ സർവീസ് സ്റ്റേഷൻ ആരംഭിക്കാൻ തയ്യാറായി ഇൻഡിഗോ. നോർത്ത് ഗോവയിലെ മോപ്പയിലെ ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദിവസേന 12 വിമാനങ്ങളും ആഴ്ചയിൽ 168 പുതിയ വിമാനങ്ങളും ഇൻഡിഗോ പ്രഖ്യാപിച്ചു. പുതിയ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബജറ്റ് കാരിയറുകളുടെ ഏറ്റവും വലിയ എക്കാലത്തെയും പുതിയ സ്റ്റേഷൻ ലോഞ്ച് ആയിരിക്കും ഇത്. വടക്കൻ ഗോവയിലെ സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം, പ്രധാനമന്ത്രി മോദി ഡിസംബർ 11 ന് ഉദ്ഘാടനം ചെയ്യും, 2023 ജനുവരി […]Read More
Harsha Aniyan
November 30, 2022
ഉത്തരാഖണ്ഡിലെ ഔലി മിലിട്ടറി സ്റ്റേഷനിൽ നടക്കുന്ന ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസമായ ‘യുദ്ധ് അഭ്യാസിൽ’ അതിര്‍ത്തി നിരീക്ഷണത്തിന് ഉപയോഗിക്കുന്ന പരിശീലനം നേടിയ പരുന്തുകളെയും, പട്ടികളെയും പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തിയില്‍ നിരീക്ഷണത്തിനായി മീററ്റ് ആസ്ഥാനമായുള്ള റിമൗണ്ട് വെറ്ററിനറി കോർപ്സ് സെന്ററിലാണ് സൈന്യം പരുന്തുകള്‍ക്കും പട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്. കാലിൽ ഘടിപ്പിച്ച നിരീക്ഷണ ക്യാമറയും ജിയോ പൊസിഷനിംഗ് സിസ്റ്റം ട്രാക്കറുമയാണ് ചക്കി പരുന്ത് എന്ന് മലയാളത്തില്‍ പറയുന്ന ബ്ലാക്ക് കൈറ്റുകളെ സൈന്യം സജ്ജീകരിച്ചിരിക്കുന്നത്. […]Read More
Harsha Aniyan
November 30, 2022
ആഴ്സണലിൻ്റെ മുൻ പരിശീലകനും ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെൻ്റ് മേധാവിയുമായ ആഴ്സൻ വെങ്ങർ ഇന്ത്യ സന്ദർശിച്ചേക്കും. രാജ്യത്തെ യൂത്ത് ഡെവലപ്മെൻ്റുമായി ബന്ധപ്പെട്ടാണ് ഇതിഹാസ പരിശീലകൻ ഇന്ത്യ സന്ദർശിക്കുകയെന്ന് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. എന്നാണ് വെങ്ങർ വരികയെന്നോ എത്ര നാൾ ഉണ്ടാവുമെന്നോ വ്യക്തമല്ല. ഐലീഗ് ക്ലബ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താകുറിപ്പിലായിരുന്നു എഐഎഫ്എഫിൻ്റെ അറിയിപ്പ്.Read More
Recent Posts
No comments to show.