ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, […]Read More
Harsha Aniyan
February 6, 2023
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ടീമിൻ്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഷാർലറ്റ് എഡ്വാർഡ്സ് ആണ് മുഖ്യ പരിശീലക. ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ദേവിക പൽശികർ ബാറ്റിംഗ് കോച്ചാവും. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഝുലൻ ഗോസ്വാമിയെ നേരത്തെ ഉപദേശകയായി നിയമിച്ചിരുന്നു. ഝുലൻ തന്നെയാണ് ബൗളിംഗ് പരിശീലക. ഈ മാസം 13നാണ് താരലേലം.Read More
Sariga Rujeesh
February 6, 2023
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വേർപാടിന് ഇന്ന് ഒരു വയസ്സ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുനൽകാൻ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ചാണ് ആ സർഗപ്രതിഭ കടന്നുപോയത്. മെലഡികളുടെ രാജ്ഞി, വോയ്സ് ഓഫ് ദ നേഷൻ, വോയ്സ് ഓഫ് ദ മില്യനിയം, ഇന്ത്യയുടെ വാനമ്പാടി എന്നീ വിശേഷണങ്ങൾ. സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഭാഷയോ കാലമോ ദേശമോ അതിർവരമ്പായില്ല. 1962ൽ ഇന്ത്യ- ചൈന യുദ്ധകാലത്ത് ആലപിച്ച യേ മേരെ വതൻ കേ ലോഗോം എന്ന ദേശഭക്തിഗാനം രാജ്യം ഏറ്റുപാടി. നൗഷാദ്, ശങ്കർ-ജയകിഷൻ, എസ് […]Read More
Sariga Rujeesh
January 31, 2023
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. പാർലമെന്റിന്റെ രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. 2022-23ലെ സാമ്പത്തിക സർവേ ഇന്ന് അവതരിപ്പിക്കും. 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന ആദ്യ പ്രസംഗമാണിത്. രാഷ്ട്രപതിയുടെ പ്രസംഗം അവസാനിപ്പിച്ച് അരമണിക്കൂറിനുശേഷം സർക്കാർ കാര്യങ്ങളുടെ ഇടപാടുകൾക്കായി രാജ്യസഭയുടെ […]Read More
Sariga Rujeesh
January 31, 2023
ഓഹരി വിപണിയിൽ കനത്ത തിരിച്ചടി തുടരവേ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി സമാഹരണം അഥവാ FPO ഇന്ന് അവസാനിക്കും. ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ചെറുകിട നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 3 ശതമാനം സബ്സ്ക്രിപ്ഷൻ മാത്രമാണ് ഇന്നലെ വരെ നടന്നത്. അതേസമയം അബുദാബിയിലെ ഇന്റെർനാഷണൽ ഹോൾഡിംഗ്സ് കമ്പനി 400 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് രാത്രിയോടെ പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പിന് ആശ്വാസമായി. ആങ്കർ നിക്ഷേപകർക്കായി മാറ്റി വച്ച ഓഹരികൾക്കും നേരത്തെ […]Read More
Sariga Rujeesh
January 31, 2023
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവ്വെ സഭയിൽ വയ്ക്കും.ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്.അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും പാർലമെന്റില്‍ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് സർവ്വകക്ഷിയോഗത്തിലും പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 2023 24 വർഷത്തെ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മല […]Read More
Sariga Rujeesh
January 29, 2023
പ്രഥമ അണ്ടര്‍ 19 വനിത ലോകകിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് വനിത വിഭാഗം ക്രിക്കറ്റിലെ ആദ്യ ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയത്. 68 റണ്‍സിന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട ഇന്ത്യ ആറ് ഓവര്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു ട്വന്റി 20 ലോകകിരീടം കൂടി. എം എസ് ധോണി കിരീടമുയര്‍ത്തി 16 വര്‍ഷത്തിനിപ്പുറം വനിത ക്രിക്കറ്റില്‍ ഇന്ത്യയുടെ കന്നിക്കിരീടം സമ്മാനിച്ച് ഷഫാലി വര്‍മയും സംഘവും. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ നാലാം […]Read More
Sariga Rujeesh
January 29, 2023
രാജ്യാഭിമാനം വാനോളം ഉയർത്തി ദില്ലിയിൽ ബീറ്റിംഗ് ദ റിട്രീറ്റ്. റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രധാന നേതാക്കൾ ചടങ്ങിനെത്തി. മഴ കാരണം ഡ്രോണ്‍ ഷോയും ത്രീഡി ഷോയും ഉപേക്ഷിച്ചു. 3500 ഡ്രോണുകൾ അണിനിരക്കുന്ന ഷോ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.Read More
Sariga Rujeesh
January 25, 2023
പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണമെന്നും ഈ തിയതിക്ക് മുൻപ് ബാങ്കിങ് […]Read More
Sariga Rujeesh
January 25, 2023
നാളെ റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദർശൻ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.Read More
Recent Posts
No comments to show.