ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന് ശേഷമാണ് കോഹ്ലി-പാണ്ഡ്യ കൂട്ടുകെട്ട് വന്നത്. അതോടു കൂടി ഇന്ത്യ വിജയത്തിലേക്ക് […]Read More
Sariga Rujeesh
October 22, 2022
ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയരും. ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 […]Read More
Harsha Aniyan
October 22, 2022
മധ്യപ്രദേശിലെ രേവയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. കഴിഞ്ഞ ദിവസം രാത്രി രേവയിലെ ഹൈവേയിൽ സുഹാഗി പഹാരിക്ക് സമീപം ചെറിയൊരു അപകടമുണ്ടായതിനെ തുടർന്ന് കുടുങ്ങികിടക്കുകയായിരുന്ന ട്രക്കിലേക്ക് നൂറോളം പേരുമായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസ് കൂട്ടിയിടിച്ചത്. 40ലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സുഹാഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർ രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ കട്നിയിൽ നിന്ന് കയറി ദീപാവലിക്ക് വീട്ടിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ് […]Read More
Ashwani Anilkumar
October 20, 2022
ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് വ്യത്യസ്തമായൊരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. ചെറുപ്രാണി നടന്നു നീങ്ങുന്നതിൽ ആർക്കും അത്ഭുതം തോന്നില്ല. എന്നാൽ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും നഷ്ടമായിജീവൻ നഷ്ടപ്പെട്ട പ്രാണി നടന്നുപോകുകയാണ് വീഡിയോയിൽ. പാരസൈറ്റ് എന്ന് വിളിക്കുന്ന പരാന്നഭോജികൾ ചത്ത പ്രാണിയുടെ തലച്ചോർ നിയന്ത്രിച്ച് മുന്നോട്ടു ചലിപ്പിക്കുന്നു എന്നതാണ് വീഡിയോയുടെ ആമുഖമായി സാമ്രാട്ട് ഗൗഡ നൽകിയിരിക്കുന്നത്. ഇത്തരം പരാന്നഭോജികൾ മനസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മരണത്തിലേക്ക് തള്ളിവിടുന്നതായാണ് നാഷണൽ ജ്യോഗ്രഫിക് പറയുന്നത്.Read More
Ashwani Anilkumar
October 20, 2022
ഇന്ത്യയില്‍ പ്രത്യേക ജനുസ് പുല്‍ച്ചാടികളെ കണ്ടെത്തി. നീളമുള്ളതും ഉയർന്നതും പ്രത്യേകമായി ഉയര്ന്നുനില്ക്കുന്ന ശീർഷകങ്ങളുള്ള പുതിയ പുല്‍ച്ചാടി ജനുസ്സായ ഈ പുല്‍ച്ചാടിക്ക് ദ്രാവിഡാക്രിസ് അണ്ണാമലൈക്ക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് ആഫ്രിക്കയിൽ നിന്നുള്ള സ്യൂഡോമിട്രാരിയ, ഏഷ്യയിൽ നിന്നുള്ള റോസ്റ്റെല്ല, ഇന്ത്യയിൽ നിന്നുള്ള ഇൻഡോമിരിയാത്ര എന്നിവയ്ക്ക് സമാനമാണ്. ഡോ.ധനീഷ് ഭാസ്കര്‍ ( ഐയുസിഎന്‍, ഗ്രാസ്ഷോപ്പര്‍ സ്പെഷ്യലിസ്റ്റ്, ട്രയർ സര്‍വകലാശാല ജര്‍മ്മനി) എച്ച്. ശങ്കരരാമന് (വനവരയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍, പോള്ളാച്ചി), നികോ കസാലോ (സാഗ്രേബ് സര്‍വകലാശാല ക്രോയേഷ്യ) എന്നിവരാണ് പുതിയ […]Read More
Sariga Rujeesh
October 19, 2022
കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.Read More
Harsha Aniyan
October 18, 2022
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ദക്ഷിണ ഡൽഹിയിലെ മെഹ്റൗളി വനത്തിൽ നിന്ന് കണ്ടെത്തി. മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് സഹോദരന്മാരായ 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി […]Read More
Harsha Aniyan
October 18, 2022
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട പ്രതി പിടിയിൽ. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ തരാപിത്ത് റോഡിനും രാംപുരാഹട്ട് റെയിൽവേ സ്റ്റേഷനും ഇടയിൽ ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. ഹൗറയിൽ നിന്ന് മാൾഡ്യയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിൽ പ്രകോപിതനായ ഒരു യാത്രക്കാരൻ മറ്റൊരാളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ഞായറാഴ്ച രാവിലെ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് പരുക്കേറ്റ രാംപൂർഹട്ട് സ്വദേശി സജൽ ഷെയ്ഖ് എന്ന യാത്രക്കാരനെ റെയിൽവേ ട്രാക്കിന്റെ അരികിൽ […]Read More
Sariga Rujeesh
October 18, 2022
90-ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് പരിപാടി. ഒക്ടോബര്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ 195 ഇന്റര്‍പോള്‍ അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍, പോലീസ് മേധാവികള്‍, നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ മേധാവികള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. സമാപന ദിനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടിക്കെത്തും. ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റയ്സി, സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ […]Read More
Sariga Rujeesh
October 17, 2022
മുംബൈ വിമാനത്താവളം നാളെ ആറ് മണിക്കൂർ അടച്ചിടും. മൺസൂണിന് ശേഷമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടൽ. നാളെ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ 6 മണിക്കൂർ നേരമാണ് വിമാനത്താവളം അടച്ചിടുക.Read More
Recent Posts
No comments to show.