ശൈത്യകാലത്ത് ഉൾപ്പെടുത്തേണ്ട സൂപ്പർഫുഡുകളിൽ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനക്കേട് പരിഹരിക്കാനും സഹായിക്കും. വേഗത്തിലുള്ള കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിക്കാവുന്ന ഏറ്റവും ജ്യൂസുകളിലൊന്നാണ് നെല്ലിക്ക ജ്യൂസ്. വിറ്റാമിൻ സിയുടെ ഉയർന്ന ഉള്ളടക്കം കാരണം ശരീരത്തിലെ രോഗങ്ങളെ ചെറുക്കാൻ ഇത് സഹായിക്കുന്നു. നെല്ലിക്ക പച്ചയായോ പൊടിയായോ ദ്രാവക രൂപത്തിലോ കഴിക്കാം. നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇൻസുലിനോടുള്ള നമ്മുടെ ശരീരത്തിന്റെ പ്രതികരണത്തെ […]Read More
Sariga Rujeesh
November 30, 2022
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ടു തന്നെ ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തില്‍ മഞ്ഞുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. പ്രത്യേകിച്ച്, ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്യാരറ്റില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സിഡന്റുകളും മറ്റ് […]Read More
Sariga Rujeesh
November 28, 2022
നിത്യജീവിതത്തില്‍ നാം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ അതിജീവിക്കാവുന്നവയായിരിക്കും. എന്നാല്‍ ചില പ്രശ്നങ്ങള്‍ സമയത്തിന് ശ്രദ്ധിച്ചില്ലെങ്കില്‍ അവ ക്രമേണ ജീവന് നേരെ തന്നെ ഭീഷണിയാകും. ഇത്തരത്തിൽ ബിപി കൂടുകയാണെങ്കിൽ അത് ഹൃദയത്തെ ബാധിക്കുന്ന സാഹചര്യം വരുമ്പോള്‍ അതിന്റെ ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകും. ഇങ്ങനെയൊരു ലക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബിപി അധികരിക്കുമ്പോള്‍ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കാൻ സമ്മര്‍ദ്ദത്തിലാകും. ഈ സമ്മര്‍ദ്ദം ധമനികളിലെ കോശങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നു. ശരീരത്തില്‍ എവിടെ വച്ചും ധമനികളില്‍ ഈ കേടുപാടുണ്ടാകാം. […]Read More
Sariga Rujeesh
November 28, 2022
തണുപ്പുകാലത്ത് മിക്ക ആളുകളെയും ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധവരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. തണുപ്പുകാലത്ത് ജലദോഷം പലരെയും പിടിപ്പെടാറുണ്ട്. ഇത് കഠിനമാകുന്നത് സൈനസിന് കാരണമായേക്കാം. അതിഭയങ്കരമായ തലവേദന, മുക്കടപ്പ്, ശക്തമായ ജലദോഷം, സൈനസുകളില്‍ വേദന, മുഖത്ത് വേദന, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം വരുക തുടങ്ങിയവയൊക്കെ സൈനസിന്റെ […]Read More
Sariga Rujeesh
November 28, 2022
മങ്കിപോക്സിന് പുതിയ പേര് നിർദേശിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). മങ്കിപോക്സിനു പകരം ‘എംപോക്സ്’ എന്ന് ഉപയോഗിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ തിങ്കളാഴ്ച അറിയിച്ചു. വൈറസിന്റെ പേരിലെ വിവേചന സ്വഭാവത്തെ കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെയാണ് വൈറസിന്റെ പേര് മാറ്റാൻ ഡബ്ല്യു.എച്ച്.ഒ തീരുമാനിച്ചത്. മങ്കിപോക്സ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നതുവരെ ഒരു വർഷകാലം രണ്ടുപേരുകളും ഒരേസമയം ഉപയോഗിക്കാം -ഡബ്യു.എച്ച്.ഒ വ്യക്തമാക്കി. മങ്കിപോക്സ് എന്ന പേര് വംശീയച്ചുവയുള്ളതാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് വൈറസിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് […]Read More
Sariga Rujeesh
November 27, 2022
ചൂട് കാലമായാല്‍ പിന്നെ നിരന്തരം ഓരോ രോഗങ്ങള്‍ അലട്ടുന്നത് പതിവാണ്. പുറത്തു പോകുമ്പോഴും അല്ലെങ്കില്‍ അമിതമായി ചൂടേൽക്കുമ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചൂടുകുരു. കുട്ടികളൊന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്ക്കും പിടിപെടുന്ന ഒന്നാണ് ചൂടുകുരു. ഇതിന് പ്രതിവിധി വീട്ടില്‍ തന്നെയുണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. അരി കഴുകിയ വെള്ളത്തില്‍ കുളിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ചൂടുക്കുരുവിനോട് ബൈ പറയാന്‍ ഇതിലും ലളിതമായ മാര്‍ഗമില്ല. കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വസ്ത്രം വെയിലത്ത് ഉണക്കിയ ശേഷം ഉപയോഗിക്കുന്നതാണ് […]Read More
Sariga Rujeesh
November 27, 2022
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തെെറോയ്ഡ് പ്രശ്നമുള്ളവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.. മുട്ടകള്‍ അയോഡിന്റെ സമ്പന്നമായ ഉറവിടമായി കണക്കാക്കപ്പെടുന്നു. പ്രൈമറി തൈറോയ്ഡ് ഹോര്‍മോണായ തൈറോക്സിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണ്. നെല്ലിക്ക ആരോഗ്യത്തിന് മികച്ചതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കും. ഓറഞ്ചിനെക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി നെല്ലിക്കയില്‍ […]Read More
Sariga Rujeesh
November 27, 2022
നമ്മൾ മിക്ക വിഭവങ്ങളിലും നെയ്യ് ചേര്‍ക്കാറുണ്ട്. നെയ്യിന്റെ ഫ്ളേവറും രുചിയുമെല്ലാം അധികപേര്‍ക്കും ഇഷ്ടവുമായിരിക്കും. നെയ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് പരമ്പരാഗതമായി രുചിക്ക് വേണ്ടി മാത്രമല്ല, അതിന്റെ ആരോഗ്യഗുണങ്ങള്‍ കൂടി കണ്ടാണ്. ദോശ, ചപ്പാത്തി, റൊട്ടി, അപ്പം എന്നിങ്ങനെ രാവിലെ നമ്മള് ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന മിക്ക വിഭവങ്ങളില്‍ അല്പം നെയ് പുരട്ടാവുന്നതാണ്. ഇതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പതിവായി മിതമായ അളവില്‍ ഇതുപോലെ നെയ് കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഏറെ നല്ലതാണ്. നാഡീവ്യവസ്ഥയ്ക്കും ഇത് സഹായകം തന്നെ. നെയ്യ് […]Read More
Sariga Rujeesh
November 26, 2022
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങളുടെ അപര്യാപ്തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം. വിറ്റാമിന്‍ എ, സി, ഡി, ഇ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാല്‍ ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നട്സും മത്സ്യവുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകള്‍ തെരഞ്ഞെടുത്ത് കഴിക്കാം. അതുപോലെ […]Read More
Sariga Rujeesh
November 26, 2022
മഞ്ഞുകാലത്ത് പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പലരെയും അലട്ടുന്ന പ്രശ്നമാണ്. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്നം പൂര്‍ണമായും ഇല്ലാതാക്കാം. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. പാദസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മഞ്ഞുകാലത്ത് പലരും ചൂടുവെള്ളം കൊണ്ട് കാലുകള്‍ കഴുകാറുണ്ട്. അത് വരള്‍ച്ച കൂട്ടും. അതിനാല്‍ എന്നും ചൂടുവെള്ളം ഉപയോഗിച്ച് കഴുകേണ്ട. വലപ്പോഴും ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുകയും ചെയ്യാം. സോപ്പിന്റെ അമിതോപയോഗം […]Read More
Recent Posts
No comments to show.