തക്കാളി കൂടുതൽ വാങ്ങി സൂക്ഷിച്ചാൽ പെട്ടെന്നു കേടായി പോകും. വിലക്കുറവിൽ കിട്ടുമ്പോൾ കൂടുതൽ വാങ്ങി സൂക്ഷിക്കാൻ ഒരു വഴിയുണ്ട്. കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മികിസിയിൽ അരച്ച് എടുക്കാം. ഇത് അൽപം ഉപ്പും ഓയിലും ചേർത്തു വേവിച്ച് എടുക്കാം. തണുത്ത ശേഷം ഐസ് ക്യൂബ്സ് ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. ആറുമാസം വരെ കേടാകില്ല. കറികളിൽ ആവശ്യത്തിനു ക്യൂബ്സ് ചേർത്ത് എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. (പഴങ്ങൾ മിച്ചം വരുന്നതു ഫ്രീസറിൽ സിപ്ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചാൽ സ്മൂത്തിയിലും ബ്രഡ് തയാറാക്കാനും […]Read More
Sariga Rujeesh
February 24, 2023
-രണ്ട് ടീസ്പൂണ്‍ ഓട്സ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.-നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് പരീക്ഷിക്കുന്നത് ഫലം നല്‍കും.-അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടുക. 30 […]Read More
Sariga Rujeesh
February 24, 2023
എല്ലാവിധത്തിലും അഭിവൃദ്ധി പ്രാപിച്ച രാജ്യമാണ് സിംഗപ്പൂർ എങ്കിലും ഇന്ന് വലിയൊരു വെല്ലുവിളിയെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ സർക്കാർ. ജനനനിരക്ക് ക്രമാതീതമായി കുറഞ്ഞതാണ് ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോൾ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സിംഗപ്പൂർ സർക്കാർ. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പിതൃത്വ അവധി (paternity leave) ദിനങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സർക്കാർ. ഒരു കുഞ്ഞിൻറെ വരവിൽ അമ്മയോടൊപ്പം തന്നെ അച്ഛനും കൂടുതൽ […]Read More
Keerthi
February 24, 2023
കയ്പ് രുചിയായതിനാല്‍ കൂടുതല്‍ പേര്‍ക്കും പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമില്ല. എന്നാല്‍ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ ഇത് ആരോഗ്യത്തിന് മധുരമാണ് സമ്മാനിക്കുന്നതെന്ന് മനസിലാകും. നിരവധി ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നല്കാന് പാവയ്ക്കയ്ക്ക് കഴിവുണ്ട്. പാവയ്ക്കയുടെ ഇലയും കായും അണുബാധയെ പ്രതിരോധിക്കാന്‍ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഉത്തമമായ പാവയ്ക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹന പ്രക്രിയ സുഗമമാക്കും. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക സഹായിക്കും. […]Read More
Keerthi
February 24, 2023
ആരോഗ്യവും ബുദ്ധിയും ഒരുമിച്ച് നേടിയ വ്യക്തിയാകുക എന്നതാണ് എല്ലാവരുടേയും ആഗ്രഹം. ഇതിന് ഭക്ഷണക്രമത്തില്‍ ബദാം ഉള്‍പ്പെടുത്തുക. വിറ്റാമിന്‍, മഗ്നീഷ്യം, പ്രോട്ടിന്, ഫാറ്റി ആസിഡ്, നാരുകള്‍, മിനറല്‍സ്, ആന്റി ഓക്സിഡന്റ്എന്നിവയാല് സമ്പന്നമാണ് ബദാം. ദിവസവും അഞ്ച് ബദാം വീതംകഴിക്കാം. ഗുണം കേട്ടോളൂ. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ബദാം മികച്ച ഭക്ഷണമാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇകോശങ്ങളെ സംരക്ഷിക്കും. ഉയര്‍ന്ന അളവില്‍ നല്ലകൊളസ്ട്രോള്, പ്രോട്ടിന്, മാഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം നല്‍കും. മഗ്നീഷ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. ശരീരഭാരം […]Read More
Sariga Rujeesh
February 24, 2023
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സെലക്ഷന് കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ. റീനയെ […]Read More
Sariga Rujeesh
February 16, 2023
ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ടുകള്‍ മൃദുവാകാന്‍ സഹായിക്കും. വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ചയും വിണ്ടുകീറലും മാറാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഇത് ചെയ്താല്‍ ഫലം ലഭിക്കും. അവക്കാഡോ ബട്ടര്‍ പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ച മാറാനും വിണ്ടുകീറുന്നത് തടയാനും സഹായിക്കും. അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളിലെ […]Read More
Harsha Aniyan
February 15, 2023
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഈ മാസം 18ന് കണ്ണൂര്‍ തലശേരിയില്‍ വിവ കേരളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ വലിയൊരു കാമ്പയിനാണ് തുടക്കമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് വിളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായി വിളര്‍ച്ചയെ പ്രതിരോധിക്കുന്നതിനാണ് ഇത്തരമൊരു കാമ്പയിന് […]Read More
Sariga Rujeesh
February 11, 2023
ആവശ്യമുള്ള ചേരുവകൾ:കപ്പ -2 എണ്ണംമുരിങ്ങയില – 2 കപ്പ്തേങ്ങ – 1കപ്പ്ചെറിയ ജീരകം – 1 ടീസ്പൂൺമഞ്ഞൾപൊടി – 1 ടീസ്പൂൺമുളക്പൊടി – 1 ടീസ്പൂൺമല്ലിപൊടി -1 ടീസ്പൂൺചെറിയ ഉള്ളി – 2 എണ്ണംവെളിച്ചെണ്ണ – ആവശ്യത്തിന്കറിവേപ്പില – 4-5 ഇലതയാറാക്കുന്ന വിധം: കപ്പ ചെറിയ കഷ്ണങ്ങളായി മുറിച്ച് അൽപം ഉപ്പും ചേർത്ത് തുറന്ന് വേവിച്ചെടുക്കുക. ശേഷം വെള്ളം വാർത്തെടുക്കുക. കറി ഉണ്ടാകാൻ എടുത്തുവെച്ച ചട്ടിയിൽ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഉപ്പ് എല്ലാം കൂടി അൽപം വെള്ളത്തിൽ […]Read More
Sariga Rujeesh
February 4, 2023
മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടിൽ കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് […]Read More
Recent Posts
No comments to show.