2023-24 അധ്യയനവർഷത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് NEET PG യോഗ്യത മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പി.ജി മെഡിക്കൽ 2023-24 സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കുള്ള ഓപ്ഷൻ കൺഫർമേഷൻ/രജിസ്ട്രേഷൻ ഡിലീഷൻ, റീഅറേഞ്ച്മെന്റ് നടത്തുന്നതിന് സൗകര്യം ലഭ്യമാക്കി. ഹെൽപ് ലൈൻ നമ്പർ: 0471-2525300. 2023-24 അധ്യയനവർഷത്തെ പി.ജി കോഴ്സുകളിലേക്കുള്ള NEET P.G യോഗ്യത മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവർക്ക് […]Read More
Sariga Rujeesh
September 23, 2023
തിരുവനന്തപുരം ജില്ലയിലെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വച്ചു നൽകുന്ന മന്ദാഹാസം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2343241Read More
Sariga Rujeesh
September 12, 2023
നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സക്കായി പോകരുത്. ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം. കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, […]Read More
Sariga Rujeesh
September 12, 2023
എന്താണ് നിപ വൈറസ്? മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോറ്റിക് രോഗമാണ് നിപയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പഴകിയ ഭക്ഷണത്തിൽ നിന്നോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യമായി സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നായിരുന്നു മലേഷ്യയിൽ അക്കാലത്ത് നിപ വൈറസ് പകർന്നിരുന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു. രോഗബാധയുള്ള വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് ഇരു രാജ്യങ്ങളിലും നിപ വൈറസ് പടർന്നതെന്നാണ് നിഗമനം. പാരാമിക്സോ വൈറിഡേ ഇനത്തിലെ […]Read More
Sariga Rujeesh
August 15, 2023
പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് 18ന് രാവിലെ 10.30ന് പുല്ലുവിള സി.എച്ച്.സിയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഡി.എം.എൽ.ടിയോ ബി.എസ്സി എം.എൽ.ടിയോ ഉണ്ടായിരിക്കണം. പ്രായം 45 വയസിൽ താഴെ.Read More
Sariga Rujeesh
July 26, 2023
2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് ആരംഭിക്കാനാണ് അനുമതി നല്‍കിയത്. ഓരോ നഴ്സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് […]Read More
Sariga Rujeesh
July 25, 2023
സംസ്ഥാന സർക്കാരും കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ്. ബി.എസ്.സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേർഡ് നഴ്സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും. 2015 ന് ശേഷം നേടിയ ബി.എസ്.സി ബിരുദവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ […]Read More
Sariga Rujeesh
July 22, 2023
ആരോഗ്യവകുപ്പിനു കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സ്കൂളുകളിൽ 2023-ൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് ഓരോ സ്കൂളിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി, കാസർഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകളിലാണ് പ്രവേശനം. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും […]Read More
Sariga Rujeesh
July 22, 2023
വിഷാദം ഇന്ന് ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. വിഷാദത്തിനുള്ള ചികിത്സകൾ ഒരു വ്യക്തി അനുഭവിക്കുന്ന വിഷാദത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആന്റിഡിപ്രസന്റുകൾ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള സൈക്കോതെറാപ്പി, തെറാപ്പിയും മരുന്നുകളും എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പലർക്കും ഇത് ഫലപ്രദമാകാറുമുണ്ട്. എന്നാൽ, ചികിത്സ നിർത്തിയാൽ വിഷാദരോഗം തിരിച്ചുവരുന്നതാണ് പല സന്ദർഭങ്ങളിലും കാണാറുള്ളത്. കഴിഞ്ഞ വർഷം നടന്ന ഒരു വിശകലനത്തിൽ, വ്യായാമം വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതായി കണ്ടെത്തിയിരുന്നു. വിഷാദരോഗത്തെ നല്ല രീതിയിൽ സ്വാധീനിക്കാൻ എത്രമാത്രം വ്യായാമം ആവശ്യമാണെന്ന് പല പഠനങ്ങളും […]Read More
Sariga Rujeesh
July 21, 2023
ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം പകർന്ന് നിര്‍ബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമത്തിനു കീഴിലാണ് ഇക്കാര്യം പറയുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മൂന്നു വര്‍ഷത്തിനുശേഷം റോയല്‍ ഡിക്രിയുടെ അടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരും. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം ഒമാനിൽ നിലവിൽ 1,784,736 പ്രവാസികളാണുള്ളത്. 44,236 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,06,925 പേര് സ്വകാര്യ മേഖലയിലും ജോലിയെടുക്കുന്നവരാണ്. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇൻഷുറന്‍സ് നിയമം. […]Read More
Recent Posts
No comments to show.