അതിവേഗ ചാർജിങ് സൗകര്യം ഒരുക്കുമെന്ന് ദുബൈ അധികൃതർ. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യു.എ.ഇ ഒരുങ്ങുന്നു. നിരക്കിളവോടെ അതിവേഗം ചാർജിങ് പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനമാണ് പുതുതായി സ്ഥാപിക്കുന്നത്. ഉയർന്ന കാര്യക്ഷമതയും ന്യായമായ വിലയും നിലനിർത്തിക്കൊണ്ട് ചാർജിങ് സമയം കുറക്കുന്ന സംവിധാനത്തിന് ആവശ്യമായ പുതിയ നിയമനിർമാണം അവതരിപ്പിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂയിയാണ് വ്യക്തമാക്കിയത്. അബൂദബിയിൽ നടക്കുന്ന വേൾഡ് യൂട്ടിലിറ്റീസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More
Sariga Rujeesh
May 11, 2023
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ദൃശ്യമായ പണപ്പെരുപ്പ സമ്മർദം യു.എ.ഇയിൽ ഈ വർഷം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ സെൻട്രൽ ബാങ്ക്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ രാജ്യം ശക്തമായ വളർച്ചാവേഗത നിലനിർത്തുന്നതിനായാണ് നേട്ടം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം യു.എ.ഇയിലെ പണപ്പെരുപ്പം അന്താരാഷ്ട്ര ശരാശരിയായ 8.8 ശതമാനത്തിനും താഴെയായിരുന്നു. ബാങ്ക് സ്വീകരിച്ച നടപടികളും നയവുമാണ് ഇത്തരമൊരു മുന്നേറ്റത്തിന് കാരണമായതെന്ന് ബാങ്ക് ചെയർമാൻ കൂടിയായ യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ […]Read More
Sariga Rujeesh
May 10, 2023
സൗദിയിലെ രണ്ടാമത് മദീന പുസ്തകമേള മേയ് 18ന് ആരംഭിക്കും. മദീനയിൽ രണ്ടാമത് പുസ്തകമേള സംഘടിപ്പിക്കാനുള്ള തയാറെടുപ്പുകൾ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിക്കുകീഴിൽ പുരോഗമിക്കുന്നു. കിങ് സൽമാൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിന്റെ തെക്കൻ ഭാഗത്താണ് പുസ്തകമേള. പത്തുദിവസം നീളും. ഒരോ ദിവസവും വിവിധ സാഹിത്യ, വിജ്ഞാന, ശാസ്ത്ര മേഖലകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും. കഴിഞ്ഞ വർഷത്തെ ആദ്യ പുസ്തമേള വൻ വിജയകരമായിരുന്നു. 13 രാജ്യങ്ങളിൽനിന്നുള്ള 200 ലധികം പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന […]Read More
Ananthu Santhosh
May 4, 2023
ഗള്‍ഫ് രാജ്യങ്ങളിലേക്ക് എല്ലാം കൂടി ഒറ്റ സന്ദര്‍ശക വിസ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസയ്ക്ക് സമാനമായ തരത്തിലുള്ള സംവിധാനമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നേതൃത്വത്തില്‍ ആലോചിക്കുന്നത്. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസം രംഗത്ത് വലിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍. ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലും ഏകീകൃത ജിസിസി വിസയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങളിലെ മന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബഹ്റൈന്‍ വിനോദ […]Read More
Sariga Rujeesh
April 22, 2023
ബഹ്റൈനിലെ ചരിത്രസ്മാരകമായ ഗ്രാൻഡ് മോസ്ക് എന്നറിയപ്പെടുന്ന ജുഫയർ അഹ്മദ് അൽ ഫാതിഹ് ഇസ്ലാമിക് സെന്റർ സന്ദർശിക്കാൻ ഞായറാഴ്ച അവസരം. ഏഴായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മോസ്ക് ബഹ്റൈനിലെ ഏറ്റവും വലുതും ലോകത്തെ വലിയ മോസ്കുകളിലൊന്നുമാണ്. മോസ്കിന്റെ മകുടം നിർമിച്ചിരിക്കുന്നത് ഫൈബർ ഗ്ലാസുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ ഗ്ലാസ് മകുടമാണിത്. 1987ൽ ബഹ്റൈൻ ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയാണ് മോസ്ക് നിർമിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് ഓപൺ […]Read More
Events
Gulf
Transportation
ട്രാൻസിറ്റ് യാത്രക്കാർക്ക് എക്സ്പോ സന്ദർശിക്കാൻ അവസരം
Sariga Rujeesh
April 22, 2023
2023 ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ച് വരെ നടക്കുന്ന ദോഹ എക്സ്പോ സന്ദർശിക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് വഴിയൊരുങ്ങുന്നു. ദോഹ എക്സ്പോ 2023 കമ്മിറ്റി, ആഭ്യന്തര മന്ത്രാലയം, ഖത്തർ എയർവേസ് എന്നിവരുടെ നേതൃത്വത്തിൽ ട്രാൻസിറ്റ് യാത്രക്കാരെ എക്സ്പോ സന്ദർശിക്കാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ട്രാൻസിറ്റ് യാത്രക്കാർക്ക് എക്സ്പോ സന്ദർശിക്കാൻ അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിവരുകയാണെന്ന് ദോഹ എക്സ്പോ 2023 സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി […]Read More
Sariga Rujeesh
April 21, 2023
ബോളിവുഡ് സിനിമകൾ പ്രമേയമാക്കിയ ലോകത്തിലെ ആദ്യ തീം പാർക്കായ ദുബൈയിലെ ബോളിവുഡ് പാർക്ക് ഇനി ഓർമ. പാർക്ക് അടച്ചുപൂട്ടുന്നതായി ‘ദുബൈ പാർക്സ് ആൻഡ് റിസോർട്സ്’ അധികൃതർ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം റമദാനിന് മുന്നോടിയായി പാർക്ക് താൽക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, റമദാൻ അവസാനിക്കാനിരിക്കെ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതർ ഇൻസ്റ്റഗ്രാം വഴി വെളിപ്പെടുത്തി. ‘ബോളിവുഡിന്റെ സംഗീതത്തിനും നിറങ്ങൾക്കും ജീവൻ നൽകിയതിന് എല്ലാ അതിഥികൾക്കും പങ്കാളികൾക്കും ടീമുകൾക്കും പ്രത്യേക നന്ദി’ എന്ന് അറിയിപ്പിൽ പറഞ്ഞു. അതേസമയം പാർക്കിലെ […]Read More
Ananthu Santhosh
April 19, 2023
ദുബൈയിലെ സ്വകാര്യ സ്കൂകള്ക്ക് വ്യാഴാഴ്ച മുതല്‍ ചെറിയ പെരുന്നാള്‍ അവധി അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ നല്‍കിയത്. ഏപ്രില്‍ 20ന് തുടങ്ങുന്ന അവധി, അറബി മാസം ശവ്വാല്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. ഏവര്‍ക്കും സന്തോഷകരമായ അവധിക്കാലം നേരുന്നതായി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്തു. യുഎഇയില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച സന്ധ്യയോടെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് യുഎഇ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നാളെ […]Read More
Sariga Rujeesh
April 11, 2023
ദുബൈയിൽ ‘ദുബൈ പി7’ ഫാൻസി വാഹന നമ്പർ ലേലത്തിൽ പിടിച്ചത് 5.5 കോടി ദിർഹത്തിന് (122.61 കോടി രൂപ). കോടിക്കണക്കിന് മനുഷ്യരിലേക്ക് കാരുണ്യമായി ഒഴുകുന്ന ‘വൺ ബില്യൻ മീൽസ്’ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി നടത്തിയ ലേലത്തിൽ 9.79 കോടി ദിർഹം സമാഹരിച്ചു. എച്ച് 31, ഡബ്ല്യൂ78, എൻ41, എ.എ19, എ.എ22, എക്സ്36, ഇസെഡ്37, എ.എ80 എന്നിവയാണ് ലേലത്തിൽ വിറ്റുപോയ മറ്റു നമ്പറുകൾ.Read More
Sariga Rujeesh
April 10, 2023
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസമായിരിക്കുമെന്ന് രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന് വ്യാഴാഴ്ച അഥവാ റമദാൻ 29ന് പ്രവൃത്തി അവസാനിച്ച ശേഷം നാല് ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമകള്‍ പാലിക്കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങള്‍, പെരുന്നാൾ ആഘോഷ […]Read More
No comments to show.