ബഹിരാകാശ യാത്ര രംഗത്ത് സൗദി അറേബ്യക്ക് ചരിത്ര നിമിഷം. ഏറെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും പരിശീലനങ്ങൾക്കുമൊടുവിൽ സൗദി ബഹികാര സഞ്ചാരികളായ റയാന അൽ ബർനാവിയും അലി അൽ ഖർനിയും ബഹിരകാശത്തേക്ക് പുറപ്പെട്ടു. നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, സൗദി സ്പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ഉൾപ്പെടുന്ന സംഘം യാത്രതിരിച്ചത്. ബഹിരാകാശത്തേക്ക് പോകുന്ന അറബ് മുസ്ലിം ലോകത്തെ ആദ്യ വനിതയാണ് റയാന അൽ ബർനാവി.Read More
Sariga Rujeesh
May 22, 2023
യാസ് ഐലന്‍ഡില്‍ കാണാക്കാഴ്ചകള്‍ സമ്മാനിക്കുന്ന പുതിയ തീം പാര്‍ക്കായ സീവേള്‍ഡ് യാസ് ഐലൻഡ് തുറന്നു. അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ് പുതിയ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനശേഷം ഷെയ്ഖ് ഖാലിദ് സീവേള്‍ഡ് ചുറ്റിക്കണ്ടു. സമുദ്രജീവികളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് 1,83,000 ചതുരശ്ര മീറ്ററില്‍ വിനോദവും വിജ്ഞാനവും സംഗമിപ്പിച്ച് സീവേള്‍ഡ് യാസ് ഐലന്‍ഡ് ഒരുക്കിയിരിക്കുന്നത്.Read More
Sariga Rujeesh
May 18, 2023
മധുരമൂറുന്ന മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവൽ 2023ന് തുടക്കമായി. മേയ് 27വരെ നടക്കുന്ന ഫെസ്റ്റ്വലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിന്റെ രുചികൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്. ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ലുലു നടത്തുന്ന ഈ പരിപാടി ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, യമൻ, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടിമാല, മെക്സിക്കോ, കെനിയ, ഉഗാണ്ട, ഒമാൻ […]Read More
Sariga Rujeesh
May 18, 2023
ഈ വർഷത്തെ ഹജ്ജ് തീർഥാടകരുമായി ആദ്യ വിമാനം ഈ മാസം 21ന് സൗദിയിലെത്തും. ജൂൺ 22 വരെ വിദേശ തീർഥാടകരുടെ വരവ് തുടരും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മടക്കയാത്ര ആഗസ്റ്റ് രണ്ടുവരെ നീളും. വിമാനം വഴി തീർഥാടകരെ സൗദിയിലെത്തിക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് നൽകി. വിദേശങ്ങളിൽ നിന്ന് തീർഥാടകരുമായി എത്തുന്ന വിമാനങ്ങൾ ഹാജിമാരെ ഇറക്കിയതിനുശേഷം രണ്ടു മണിക്കൂറിൽ കൂടുതൽ വിമാനത്താവളത്തിൽ തങ്ങാൻ അനുവദിക്കില്ല. തീർഥാടകരെ തിരിച്ചു കൊണ്ടുപോകുമ്പോൾ മൂന്നു […]Read More
Sariga Rujeesh
May 17, 2023
കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇര്ഫാൻ പത്താൻ. ഭാര്യ സഫാ ബെയ്ഗിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇര്ഫാൻ പുണ്യ നഗരമായ മക്കയില്‍ എത്തിയത്. ഇര്ഫാൻ പത്താൻ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ജീവിതത്തെ ഏറ്റവും മനോഹരമാക്കിയ ഈ ആളുകൾക്കൊപ്പം ഏറ്റവും സമാധാനപരമായ ഉംറ നിര്‍വഹിച്ചുവെന്ന് ഇര്ഫാൻ ഇന്‍സ്റ്റയില്‍ കുറിച്ചു. ഇന്ത്യയില്‍ ഐപിഎല്‍ ആവേശം ഏറ്റവും ഉയരത്തില്‍ എത്തി നില്ക്കുന്ന അവസ്ഥയിലാണ് ഇര്ഫാൻ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോയത്. ഐപിഎല്ലിലെ മത്സരങ്ങള്‍ കാണുകയും അത് […]Read More
Sariga Rujeesh
May 15, 2023
ഹജ്ജിന് മുന്നോടിയായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഹജ്ജ്, ഉംറ പെർമിറ്റുള്ളവർക്കും മക്കയിൽ നിന്നും ഇഷ്യൂ ചെയ്ത ഇഖാമയുള്ളവർക്കും മക്കയിൽ പ്രവേശിക്കുന്നതിന് ഇളവുണ്ട്. മക്കയിൽ ജോലിയുള്ള സ്ഥാപന ജീവനക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, സ്വദേശികളുടെ വിദേശി ബന്ധുക്കള്‍, ഹജ്ജ് സീസണ് തൊഴില്‍ വിസയുള്ളവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകി പ്രത്യേക അനുമതി പത്രം നേടുന്നതോടെ അവർക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കും. ഇവർക്കുള്ള അനുമതി പത്രം സൗദി ആഭ്യന്തര മന്ത്രാലയം നൽകിത്തുടങ്ങിയിട്ടുണ്ട്. മുകളിൽ പറയപ്പെട്ട […]Read More
Sariga Rujeesh
May 14, 2023
കൊടുംചൂടില്‍ ആശ്വാസം പകരാന്‍ അബൂദബിയില്‍ ഒരുക്കിയ സ്നോ പാര്‍ക്ക് തുറക്കാന്‍ സജ്ജമായി. അബൂദബി നഗരത്തിലെ റീം മാളിലാണ് സ്നോ അബൂദബി എന്ന പേരില്‍ പാർക്ക് തുറക്കുന്നത്. ജൂണ്‍ എട്ടുമുതലാണ് പുതിയ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുക. ലോകത്തിലെ വലിപ്പമേറിയ ഇന്‍ഡോര്‍ സ്നോ പാര്‍ക്കുകളില്‍ ഒന്നായി മാറുന്ന സ്നോ അബൂദബി 10,000 ചതുരശ്ര അടിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 12 റൈഡുകളും 17 മറ്റ് ആകര്‍ഷണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. -2 ഡിഗ്രി സെല്‍ഷ്യസാവും സ്നോ അബൂദബിയിലെ അന്തരീക്ഷ താപനിലയെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു.Read More
Sariga Rujeesh
May 12, 2023
ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും. മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്പോർട്ട്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ് eu@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. […]Read More
Sariga Rujeesh
May 11, 2023
അതിവേഗ ചാർജിങ് സൗകര്യം ഒരുക്കുമെന്ന് ദുബൈ അധികൃതർ. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യു.എ.ഇ ഒരുങ്ങുന്നു. നിരക്കിളവോടെ അതിവേഗം ചാർജിങ് പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനമാണ് പുതുതായി സ്ഥാപിക്കുന്നത്. ഉയർന്ന കാര്യക്ഷമതയും ന്യായമായ വിലയും നിലനിർത്തിക്കൊണ്ട് ചാർജിങ് സമയം കുറക്കുന്ന സംവിധാനത്തിന് ആവശ്യമായ പുതിയ നിയമനിർമാണം അവതരിപ്പിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂയിയാണ് വ്യക്തമാക്കിയത്. അബൂദബിയിൽ നടക്കുന്ന വേൾഡ് യൂട്ടിലിറ്റീസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More
Sariga Rujeesh
May 11, 2023
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ദൃശ്യമായ പണപ്പെരുപ്പ സമ്മർദം യു.എ.ഇയിൽ ഈ വർഷം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ സെൻട്രൽ ബാങ്ക്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ രാജ്യം ശക്തമായ വളർച്ചാവേഗത നിലനിർത്തുന്നതിനായാണ് നേട്ടം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം യു.എ.ഇയിലെ പണപ്പെരുപ്പം അന്താരാഷ്ട്ര ശരാശരിയായ 8.8 ശതമാനത്തിനും താഴെയായിരുന്നു. ബാങ്ക് സ്വീകരിച്ച നടപടികളും നയവുമാണ് ഇത്തരമൊരു മുന്നേറ്റത്തിന് കാരണമായതെന്ന് ബാങ്ക് ചെയർമാൻ കൂടിയായ യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ […]Read More
Recent Posts
No comments to show.