ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലെ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യതകൾ. ആറ് മുതൽ 15 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധം. അപേക്ഷകർ 55 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകർഷകമായ ശമ്പളം, താമസസൗകര്യം എന്നിവ കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ് പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി […]Read More
Sariga Rujeesh
June 19, 2023
ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.Read More
Sariga Rujeesh
June 18, 2023
വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനാകും. ദുബായിലെ താജില്‍ വൈകീട്ട് നാലുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളില്‍ ഏകദേശം 32 ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. കേരളത്തിന്റെ സമ്പദ് […]Read More
Sariga Rujeesh
June 15, 2023
വേനൽ കനത്തതോടെ യു.എ.ഇയിൽ പ്രഖ്യാപിച്ച തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഇന്നു മുതൽ സെപ്റ്റംബർ 15 വരെ രാജ്യത്ത് ഉച്ചസമയത്ത് തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം വരെ പിഴ ലഭിക്കും. പകൽ 12.30നും വൈകീട്ട് മൂന്നിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണമെന്നാണ് നിർദേശം. ഈ സമയത്ത് വിശ്രമിക്കാനുള്ള സൗകര്യവും ആവശ്യമായ കുടിവെള്ളം ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങളും കമ്പനികൾ ഒരുക്കണം. അടിയന്തര […]Read More
Sariga Rujeesh
June 13, 2023
സൗദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്ത് പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. പാചക വാതക സിലിണ്ടർ നിറക്കാനുള്ള നിരക്കിൽ ഒരു റിയാൽ ആണ് ഇന്ന് മുതൽ വർധിപ്പിച്ചത്. ഇനി മുതൽ ഗ്യാസ് സിലിണ്ടർ നിറക്കാൻ 19.85 റിയാൽ നൽകേണ്ടിവരും. മൂല്യ വർധിത നികുതി അടക്കമാണിത്. നേരത്തേ ഇത് 18.85 റിയാൽ ആയിരുന്നു.Read More
Sariga Rujeesh
June 11, 2023
യുഎഇയില്‍ താമസിക്കുന്ന മുസ്ലിം പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്പോണ്സര് ചെയ്യാന്‍ അനുമതി. ഭാര്യമാര്‍ക്ക് പുറമേ വിവാഹിതരല്ലാത്ത പെണ്മക്കളെയും 25 വയസിന് താഴെയുള്ള ആണ്മക്കളെയുമാണ് സ്പോണ്സര് ചെയ്യാന്‍ അനുമതിയെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും രാജ്യത്തേക്ക് സ്പോണ്സര് ചെയ്യാനാണ് അനുമതി. ഇതിനായി അറബിക് ഭാഷയിലേക്ക് മൊഴിമാറ്റി അറസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ബാജരാക്കണം. ഭാര്യയുടെയും മക്കളുടെയും പാസ്പോര്‍ട്ട് പകര്‍പ്പ്, ഫോട്ടോ, […]Read More
Sariga Rujeesh
June 6, 2023
ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി / ജി.എൻ.എം. യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ/ ഐ.സി.യു / ഓപ്പറേഷൻ തീയറ്റർ പ്രവർത്തിപരിചയമുള്ള വനിതാ നഴ്സുമാർക്കും, ബി എസ് സി നഴ്സിങ്ങും എമർജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ പ്രവർത്തി പരിചയമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷകൾ സമർപ്പിക്കാം. അഭിമുഖം ഓൺലൈൻ മുഖേന നടത്തുന്നതാണ്. ഓൺലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്സ് . ശമ്പളം കുറഞ്ഞത് 350 […]Read More
Sariga Rujeesh
June 3, 2023
വീട്ടിലിരുന്നും സംരംഭകനാകാനുള്ള അവസരം തുറന്ന് ഖത്തർ വാണിജ്യ മന്ത്രാലയം. തെരഞ്ഞെടുക്കപ്പെട്ട 15 വിഭാഗങ്ങളിലായി സംരംഭകത്വം ആരംഭിക്കുന്നതിന് ലൈസൻസ് നൽകുമെന്ന് വാണിജ്യ വ്യവവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിംഗ്ൾ വിൻഡോ സർവീസ് പ്ലാറ്റ്ഫോം വഴി ഓൺലൈൻ മാർഗം ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, സ്വദേശി പൗരന്മാർക്ക് മാത്രമാണ് ലൈസൻസ് നൽകുന്നത്.Read More
Sariga Rujeesh
June 2, 2023
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററാണ് (ഐടിസി) ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് യാസ് ഐലന്റ് – അബുദാബി റാമ്പില്‍ ഭാഗികമായി റോഡ് അടച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. റാമ്പിലെ ഇടതുവശത്തെ ലേന്‍ ജൂണ്‍ രണ്ട് വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ അടിച്ചിടും. ശേഷം വലതു വശത്തെ ലേന്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച […]Read More
Sariga Rujeesh
June 2, 2023
ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. […]Read More
No comments to show.