ഹജ്ജിനുള്ള പ്രായപരിധി കൊവിഡ് പശ്ചാത്തലത്തിൽ 65ൽ താഴെയാക്കിയ തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ് നിർവഹിക്കാൻ ഇത് സഹായകമാകും. ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ ഇപ്പോൾ അനുമതിയുണ്ട്.Read More
Sariga Rujeesh
October 12, 2022
സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ അദീൽ. ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സ്പെഷ്യൽ സർവീസുകള്‍ നടത്തുമെന്ന് ഫ്ലൈ അദീൽ. സൗദി അറേബ്യയിൽ നിന്ന് പ്രതിദിനം 38 സ്പെഷ്യൽ സർവീസുകളാണ് ഫ്ലൈ അദീൽ വിമാന കമ്പനി ഒരുക്കുന്നത്. സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നീ എയർപോർട്ടുകളിൽ നിന്ന് ഫ്ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം […]Read More
Sariga Rujeesh
October 12, 2022
ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന കാറുകളുടെ നിര്‍മ്മാണ കമ്പനിയായ XPENG AEROHT ന്റെ പറക്കും കാര്‍ XPENG X2 ദുബായില്‍ പ്രദര്‍ശിപ്പിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിലെ മറീന ജില്ലയിലാണ് ഈ ഇലക്ട്രിക് കാറിന്റെ പറക്കല്‍ നടത്തിയത്. ഈ പറക്കും കാര്‍ ഭാവിയില്‍ പറക്കും ടാക്സിയായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആകര്‍ഷകമായി രൂപകല്പന ചെയ്ത ഈ ടാക്സിയില്‍ രണ്ട് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. എട്ട് പ്രൊപ്പല്ലറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 130 […]Read More
Sariga Rujeesh
October 12, 2022
ലോകകപ്പ് ഫുട്ബോളിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തര്‍. ഫുട്ബോള്‍ കാണാന്‍ എത്തുന്നവര്‍ക്ക് താമസിക്കാനായി മൂന്നാമതൊരു ക്രൂയിസ് ഷിപ്പ് കൂടി വാടകക്ക് എടുത്തിരിക്കുകയാണ് ഖത്തര്‍ ഇപ്പോൾ. കളി കാണാനെത്തുന്ന എല്ലാവര്ക്കും താമസ സൗകര്യം ഒരുക്കാന്‍ വേണ്ടത്ര ഹോട്ടലുകള്‍ ഖത്തറില്‍ ഇല്ലാത്തതുകൊണ്ടാണ് പുതിയ രീതിയിലുള്ള താമസ സൗകര്യം ഖത്തർ ഒരുക്കിയിരിക്കുന്നത്. ഖത്തറില്‍ തന്നെ താമസിച്ച്, കളി ആസ്വദിക്കണമെന്നുള്ളവര്‍ക്കായി രണ്ട് ക്രൂയിസ് കപ്പൽ ആദ്യമേ ഖത്തർ തയ്യാറാക്കിയിരുന്നു. ഇത് കൊണ്ടും മതിയാകില്ലെന്ന് തോന്നിയതോടെയാണ് മൂന്നാമതൊരു ക്രൂയിസ് കപ്പല്‍ കൂടി വാടകയ്ക്ക് എടുക്കാൻ […]Read More
Sariga Rujeesh
October 11, 2022
ലോകകപ്പ് പോരാട്ടങ്ങൾ സ്റ്റേഡിയത്തേക്കാൾ മികവോടെ കാണികളിലെത്തിക്കാൻ ദോഹ. എച്ച്.ഡി ദൃശ്യ മികവും മികച്ച ഓഡിയോ സംവിധാനവുമായാണ് ലോകകപ്പ് വേളയിൽ ആരാധകർക്ക് കാളി കാണാൻ കൂറ്റൻ സ്ക്രീൻ തയാറാക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനാണ് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നതെന്ന് എന്റർടെയ്ൻമെന്റ് ഇവൻറ്സ് കമ്മിറ്റി അധികൃതർ അറിയിച്ചു. സ്ക്രീൻ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. കോർണിഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തായാണ് നീണ്ടു കിടക്കുന്ന സ്ക്രീൻ ഒരുക്കിയത്.Read More
Ananthu Santhosh
October 8, 2022
റിയാദ്: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദ ശരീഫ്) സന്ദർശിക്കുന്നതിന് സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചതായി ജനറൽ പ്രസിഡൻസിയുടെ ഏജൻസി ഫോർ വിമൻസ് ഗ്രൂപ്പിംങും ക്രൗഡ് മാനേജ്മെന്റ് വിഭാഗവും അറിയിച്ചു. ദിവസേന രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിൽ സ്ത്രീകൾക്ക് പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കാമെന്ന് ഏജൻസി സൂചിപ്പിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ രാവിലെ ആറ് മുതൽ 11 വരെയും രാത്രി 9:30 മുതൽ 12:00 വരെയും ആയിരിക്കും സ്ത്രീകൾക്കുള്ള സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ […]Read More
Harsha Aniyan
October 5, 2022
മുൻ കേരള മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ അനുസ്മരണത്തോടനുബന്ധിച്ചു റൂവി കെഎംസിസി സംഘടിപ്പിച്ച രക്തദാന ക്യാപും സൗജന്യ മെഡിക്കൽ പരിശോധനയും വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ ബദ്ർ സമ ഹോസ്പിറ്റൽ ഹാളിൽ നടന്നു. മെഡിക്കൽ പരിശോധനക്കു ശേഷം ക്യാംപിൽ നിന്നു യോഗ്യരായ എഴുപത്തി മൂന്നു പേർ ഒമാൻ ആരോഗ്യവകുപ്പിന് കീഴിലുള്ള രക്ത ബാങ്കിലേക്ക് രക്തം നൽകി. രക്തം നൽകിയ മുഴുവൻ പേർക്കും ഒമാനിലെ മുഴുവൻ ബദ്ർ അൽ സമ ഹോസ്പിറ്റലിലും കൺസൾട്ടേഷൻ ഫീ […]Read More
Sariga Rujeesh
September 29, 2022
ഖത്തറിൽ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വക്റ സോൺ, അലീവിയാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച മസഫിലുള്ള അലീവിയാ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. രാവിലെ ആറു മണി മുതൽ പത്തുമണി വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. അലീവിയ മെഡിക്കൽ സെന്ററിലെ 12ഓളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പുറമെ വക്റ സി.ഐ.സിയുടെ 60ഓളം വളന്റിയർമാരുടെയും സേവനം ക്യാമ്പിലുണ്ടാവും. പ്രാഥമിക മെഡിക്കൽ പരിശോധനകൾക്കു ശേഷം വിദഗ്ധ പരിശോധന […]Read More
Recent Posts
No comments to show.