ദുബായില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ 65 ശതമാനം ഇടിവ്. ക്രിമിനല്‍ ഇന്‍വസ്റ്റിഗേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിന്റെ മൂന്നാംഘട്ട യോഗത്തില്‍ ചീഫ് ലെഫ്റ്റനന്റ് അബ്ദുള്ള ഖലീഫ അല്‍ മരാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളിലുണ്ടാകുന്ന അതിവേഗ നടപടിയാണ് കുറ്റകൃത്യങ്ങളുടെ തോത് കുറയാനുള്ള കാരണം.കുറ്റകൃത്യങ്ങള്‍ ചെയ്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറഞ്ഞ സമയത്തിനുള്ളില്‍ കുറ്റവാളികളെ പിടികൂടാനും രാജ്യത്തിന്റെ സുരക്ഷിത്വം നിലനിര്‍ത്താനും സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്ന് ലെഫ്റ്റനന്റ് ജനറല്‍ അല്‍ മരാരി പറഞ്ഞു. 2022ല്‍ റിപ്പോര്‍ട്ട് […]Read More
Ananthu Santhosh
October 20, 2022
ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം. ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ മംഗളൂരു, ദില്ലി, ലക്നൗ എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. കൊച്ചിയിലേക്ക് 380 ദിര്‍ഹം, കോഴിക്കോടേക്ക് 269 ദിര്‍ഹം, തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹം, മംഗളൂരുവിലേക്ക് 298 ദിര്‍ഹം എന്നിങ്ങനെയാണ് ദുബൈയില്‍ നിന്നുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. കോഴിക്കോടേക്ക് ആഴ്ചയില്‍ 13 […]Read More
Sariga Rujeesh
October 19, 2022
ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും. സംഗീത കച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി […]Read More
Sariga Rujeesh
October 19, 2022
478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അല്‍ സുലൈതിയാണ് പുതിയ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്തത്. ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയുടെ വിസ്തീര്‍ണം നാല് ലക്ഷം ചതുരശ്ര മീറ്ററിലധികമാണ്. ബസ് ബേകള്‍ക്ക് പുറമെ 24 മള്‍ട്ടി പര്‍പസ് കെട്ടിടങ്ങള്‍, റിക്രിയേഷണല്‍ സംവിധാനങ്ങള്‍, ഗ്രീസ് സ്പേസുകള്‍ എന്നിവയ്ക്ക് പുറമെ സബ് സ്റ്റേഷനുകളുമുണ്ട്. 25,000 […]Read More
Ananthu Santhosh
October 18, 2022
സൗദി അറേബ്യയിലെ ബീച്ചുകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. ജിദ്ദയിലെ കടല്‍ തീരങ്ങള്‍ക്ക് സമീപം വാരാന്ത്യ ദിനങ്ങളില്‍ വഴിയോര കച്ചവടവും നിയമ വിരുദ്ധമായ മറ്റ് വ്യാപരങ്ങളും നടത്തിയിരുന്ന 18 പേരെ അറസ്റ്റ് ചെയ്തു. ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും സംയുക്തമായായിരുന്നു പരിശോധന. ബീച്ചുകളിലെ സന്ദര്‍ശകര്‍ക്കായി ക്വാഡ് ബൈക്കുകളും കുതിരകളെയും വാടകയ്ക്ക് നല്‍കിയിരുന്നവരും പിടിയിലായിട്ടുണ്ട്. ബൈക്കുകളും കുതിരകളെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ബീച്ചുകളില്‍ കച്ചവടം നടത്തിയിരുന്ന സ്റ്റാളുകളും അവിടെ വില്പനയ്ക്ക് വെച്ചിരുന്ന വിവിധ സാധനങ്ങളും അധികൃതര്‍ പരിശോധനകളില്‍ പിടിച്ചെടുത്തു. അല്‍ […]Read More
Ananthu Santhosh
October 18, 2022
ബഹ്റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും അനധികൃത താമസക്കാരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ട് പരിശോധനകള്‍ തുടരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി പാസ്പോര്ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് വകുപ്പും പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി വടക്കന്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നിരവധി തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതയായും അധികൃതര്‍ അറിയിച്ചു. ഇവരെ നാടുകടത്താനുള്ള നിയമ നടപടികള്‍ക്കും തുടക്കമായി. തുടര്‍ച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ […]Read More
Sariga Rujeesh
October 17, 2022
വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎഇയുടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വഴി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍. നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെ 25 ലക്ഷം ഭക്ഷണപ്പൊതികളാണ് ഏഴ് ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്തത്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1,537,500 ഭക്ഷണപ്പൊതികളുടെ വിതരണം […]Read More
Ananthu Santhosh
October 17, 2022
ദുബായില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടി ഇ-സ്കൂട്ടര്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്കി. 11 പുതിയ സ്ഥലങ്ങളും ഇത് സംബന്ധിച്ച മാനദണ്ഡങ്ങളുമാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചത്. 11 കേന്ദ്രങ്ങള്‍ കൂടി പുതുതായി അനുവദിച്ചതോടെ ഇലക്ട്രിക് സ്കൂട്ടറുകള് ഉപയോഗിക്കാവുന്ന ആകെ സ്ഥലങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നു. പുതിയ അനുമതി വഴി 1,14000ത്തിലധികം പുതിയ താമസക്കാര്‍ക്ക് സേവനം ലഭ്യമാകും. ദുബായെ കൂടുതല്‍ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇ-സ്കൂട്ടറുകളുടെ […]Read More
Sariga Rujeesh
October 14, 2022
സൗദിയിൽ യാചന നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. വടക്കൻ മേഖലയിലെ തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ നിന്ന് നേരിട്ട് പിരിവ് നടത്തുകയാണ് ചെയ്തത്. പാക്കിസ്ഥാനിയും ബംഗ്ലാദേശികളും ലോറി ഡ്രൈവർമാരിൽ നിന്ന് മറ്റൊരാൾ വഴി പണം യാചിക്കുകയാണ് ചെയ്തത്. സൗദി അറേബ്യയിൽ യാചകവൃത്തി നിരോധിച്ചതാണ്. നേരിട്ടോ അല്ലാതെയോ ഉള്ള യാചന നടത്തിയാൽ മൂന്ന് മാസത്തിൽ കുറയാത്ത […]Read More
Sariga Rujeesh
October 13, 2022
നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, […]Read More
Recent Posts
No comments to show.