ഷാർജയുടെ പുതിയ വാണിജ്യ ഹബ്ബായി അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സി.ബി.ഡി) വരുന്നു. മഹാമാരി എത്തിയ ശേഷം മേഖലയിൽ സ്ഥാപിക്കുന്ന ആദ്യ ബിസിനസ് പാർക്കാണിത്. അൽജാദയിൽ നിർമിക്കുന്ന ബിസിനസ് ഡിസ്ട്രിക്ടിൽ 4.3 ദശലക്ഷം ചതുരശ്ര അടിയിലായി 40 സ്മാർട്ട് ഓഫിസ് ബ്ലോക്കുകളുണ്ട്. എട്ട് ബ്ലോക്കുകളുടെ ആദ്യഘട്ടം 2025ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേസമയം 20,000 ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് സി.ബി.ഡിക്ക്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങൾക്ക് സി.ബി.ഡിയിൽ അനായാസ നടപടിനടപടിക്രമങ്ങളിലൂടെ ഓഫിസ് തുറക്കാൻ കഴിയും.Read More
Sariga Rujeesh
October 24, 2022
ലോകരാജ്യങ്ങളുടെ വിനോദത്തിന്റെയും വ്യാപാരത്തിന്റെയും സംഗമഗ്രാമമായ ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസൺ ചൊവ്വാഴ്ച ആരംഭിക്കും. പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തവണ ആഗോള ഗ്രാമം ആരാധകർക്കായി മിഴിതുറക്കുന്നത്. 2023 ഏപ്രിൽ വരെയാണ് പുതിയ സീസൺ അരങ്ങേറുക. വൈകീട്ട് നാലുമുതൽ അർധരാത്രിവരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരുമണി വരെ പ്രവർത്തിക്കും.Read More
Sariga Rujeesh
October 23, 2022
മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തുടക്കമായി. ‘സങ്കൽപ്പങ്ങൾക്കും അപ്പുറം’ എന്നതാണ് ഇത്തവണത്തെ ശീർഷകം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് ബോളീവാർഡ് വിനോദനഗരത്തോട് ചേർന്നുള്ള വേദിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. വെടിക്കെട്ടടക്കം വർണാഭമായ പരിപാടികളോടെ വിപുലമായ ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത്. പതിനായിരങ്ങൾ പരിപാടികൾ ആസ്വദിക്കാനെത്തി. ഇന്നേവരെ രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയാണ് റിയാദ് സീസൺ. ഡ്രോണുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ലേസർ രശ്മികളാൽ ആകാശത്ത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും […]Read More
Sariga Rujeesh
October 22, 2022
ഈജിപ്തുകാര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ അധിക ഫീസ്. കുവൈറ്റില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈറ്റി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈറ്റില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്. ഇതു സംബന്ധിച്ച് വിമാനത്താവളങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സേവനം അനുഷ്ടിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം […]Read More
Sariga Rujeesh
October 22, 2022
ലോകകപ്പ് ഫുട്ബാൾ തുടങ്ങുന്നതിനു മുന്നേ ആരാധകർക്ക് സംഗീതോത്സവവുമായി സൂപ്പർ താരങ്ങളെത്തുന്നു. ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ നാലിനാണ് റാഹത് ഫതേഹ് അലിഖാൻ, സുനിതി ചൗഹാൻ, സലിം സുലൈമാൻ എന്നിവരുടെ സംഘം ’ബോളിവുഡ് ഫെസ്റ്റിവലുമായി’ എത്തുന്നത്. സംഗീതലോകത്തെ പ്രതിഭകളുടെ സംഗമവേദിയാവുന്ന ഫെസ്റ്റിവലിന് ടിക്കറ്റ് മുഖേനയാണ് കാണികൾക്ക് പ്രവേശനം. ഫിഫയാണ് സംഘാടകർ. ഫിഫ ടിക്കറ്റ്സ് വെബ്സൈറ്റ് വഴി വെള്ളിയാഴ്ച മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ നാലിന് രാത്രി ഏഴ് മണി മുതലാണ് പരിപാടി. നാല് മണിമുതൽ കാണികൾക്ക് […]Read More
Sariga Rujeesh
October 22, 2022
വിനോദ സഞ്ചാരികളുമായി ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി. ഈജിപ്തിലെ തുറമുഖമായ സഫാഗയിൽ നിന്നാണ് ക്യൂൻ എലിസബത്ത് എന്ന ആഡംബര കപ്പൽ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1651 വിനോദസഞ്ചാരികളാണ് കപ്പലിലുള്ളത്. ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവർ സന്ദർശിക്കും. ശേഷം കപ്പൽ ദുബൈയിലേക്ക് തിരിക്കും.Read More
Sariga Rujeesh
October 22, 2022
ആദ്യ ആഗോള മാധ്യമസമ്മേളനംഅബുദാബിയിൽ. നവംബര്‍ 15 മുതല്‍ 17 വരെ നടക്കും. പരമ്പരാഗത മാധ്യമങ്ങളുടെ തകര്‍ച്ചയും മാധ്യമമേഖലയുടെ അതിജീവനവും ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. അബുദാബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശത്തു നിന്നുള്ള മാധ്യമപ്രവര്‍ത്തകരും വിദഗ്ധരും അടക്കം വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍, നിര്‍മിതബുദ്ധി, സാങ്കേതിക വിദ്യ, മാധ്യമമേഖലയിലെ സര്‍ഗാത്മകത, മാധ്യമപ്രവര്‍ത്തനം, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സമൂഹമാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില്‍ അധിഷ്ഠിതമായ ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാവും.Read More
Sariga Rujeesh
October 21, 2022
ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ നവംബർ ഒമ്പതിന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ വിമാനങ്ങൾ, സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രദർശനവും സംഘടിപ്പിക്കും. ആറാമത് അന്താരാഷ്ട്ര എയർഷോക്കാണ് ഇത്തവണ ബഹ്റൈൻ സാക്ഷ്യം വഹിക്കുന്നത്. നവംബർ 11 വരെ നടക്കുന്ന വ്യോമപ്രദർശനത്തിന്റെ ഭാഗമായി 10, 11 തീയതികളിൽ പ്രത്യേക ഫോറവും നടക്കും. വിമാനത്താവളങ്ങൾ, എയർലൈനുകൾ, കാർഗോ, ലോജിസ്റ്റിക്സ്, വ്യോമയാന, ബഹിരാകാശ മേഖലയിൽ വനിതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിക്കും.Read More
Sariga Rujeesh
October 21, 2022
അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ ഫുട്ബാൾ പൈതൃകവും സംസ്കാരവും ആഘോഷിക്കാൻ ഫിഫ മ്യൂസിയം. ഹ്യുണ്ടായി മോട്ടോർ കമ്പനിയുമായി സഹകരിച്ച് ഗോൾസ് ക്രിയേറ്റ് ഹിസ്റ്ററി എന്ന പ്രമേയത്തിൽ വലിയ പ്രദർശനം സംഘടിപ്പിക്കാനാണ് ഫിഫ മ്യൂസിയം തയാറെടുക്കുന്നത്. നവംബർ 19 മുതൽ ഡിസംബർ 18 വരെ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ പ്രധാന ആകർഷണ കേന്ദ്രമായ ഫിഫ ഫാൻ ഫെസ്റ്റിവലിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ഫിഫ […]Read More
Ananthu Santhosh
October 21, 2022
യുഎഇയില്‍ 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണം പാലിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. വിദഗ്ധ തൊഴില്‍ തസ്തികകളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പാലിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ ലക്ഷ്യത്തിന്റ ആദ്യഘട്ടം പൂര്‍ത്തീകരിക്കണമെന്നാണ് യുഎഇ ക്യാബിനറ്റ് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഈ വര്‍ഷം മേയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 50 ജീവനക്കാരിലധികമുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ കുറഞ്ഞത് […]Read More
Recent Posts
No comments to show.