യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ തുടങ്ങും. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് […]Read More
Sariga Rujeesh
November 7, 2022
എമിറേറ്റിലെ കലാസാംസ്കാരിക വിഭാഗമായ ‘ദുബൈ കൾചർ’ നവംബർ 24ന് ദുബൈ ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക്-2022 എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കും. യു.എ.ഇയിലെ യുവ കലാകാരൻമാർക്ക് വലിയ അവസരങ്ങൾ തുറക്കുന്ന പരിപാടിയായിരിക്കുമിത്. 15നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരമുള്ളത്. ദുബൈ കൾചറിന്റെ വെബ്സൈറ്റ് വഴി ഇതിന് അപേക്ഷിക്കാം. മികച്ച ഗായകൻ, മികച്ച അറബിക് പ്ലേയിങ് (ഔദ്), മികച്ച ക്ലാസിക്കൽ പ്ലേയിങ്(വയലിൻ), മികച്ച പിയാനോ വാദനം, മികച്ച ഇന്റഗ്രേറ്റഡ് ഓർക്കസ്ട്ര എന്നീ മേഖലകളിലായി അവാർഡുകളും […]Read More
Ananthu Santhosh
November 6, 2022
പൊലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 34 വയസുകാരന് ബഹ്റൈനില്‍ 20 വര്‍ഷം തടവ്. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍, പരമോന്നത കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ യുവതിയെയും കാമുകനെയും മനാമയില്‍ ഒരു വാഹനത്തില്‍ വെച്ച് കണ്ട പ്രതി, ഇവരെ പിന്തുടരുകയായിരുന്നു. ഇയാള്‍ പിന്തുടരുന്നത് കണ്ട് യുവാവും യുവതിയും വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് അടുത്തേക്ക് വന്ന് […]Read More
Ananthu Santhosh
November 5, 2022
ദുബൈ ഫിറ്റ്നസ് ചലഞ്ചിന് കീഴില്‍ സംഘടിപ്പിക്കുന്ന ‘ദുബൈ റൈഡ്’ പ്രമാണിച്ച് ഞായറാഴ്ച ദുബൈ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ദുബൈ റൈഡിന് വേണ്ടി എത്തുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് തുടങ്ങും. ഇതിനു പുറമെ ‘ദുബൈ റണ്‍’ ഇവന്റ് നടക്കാനിരിക്കുന്ന നവംബര്‍ 20നും മെട്രോ സര്‍വീസ് രാവിലെ 3.30 മുതല്‍ ആരംഭിക്കും.Read More
Sariga Rujeesh
November 5, 2022
ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്. 10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ […]Read More
Sariga Rujeesh
November 3, 2022
വിവിധ കാരണങ്ങളാൽ താമസരേഖ (ഇഖാമ) പുതുക്കാനാവാതെയും ഒളിച്ചോടൽ (ഹുറൂബ്) കേസിൽ പെട്ടും മറ്റും നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇങ്ങിനെയുള്ളവർക്ക് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa – Registration Form എന്ന ടാഗിൽ തങ്ങളുടെ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.Read More
Sariga Rujeesh
November 3, 2022
ഗതാഗതരംഗത്തിന് വേഗം വരുന്ന റെയിൽ പദ്ധതിക്ക് രാജ്യത്ത് കളമൊരുങ്ങുന്നു. ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി ലഭിച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടൻ ആരംഭിക്കും. പദ്ധതിക്കായി പത്ത് ലക്ഷം ദീനാര്‍ ധനമന്ത്രാലയം വകയിരുത്തിയിട്ടുണ്ട്.Read More
Ananthu Santhosh
November 3, 2022
തൊഴിൽ നഷ്ടപ്പെടുന്നവർക്കായി നടപ്പാക്കുന്ന ഇൻഷുറൻസിന്റെ കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. മാസം അഞ്ചു ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷുറൻസിന്റെ ഭാഗമാകാം. 2023 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകുന്ന ഇൻഷുറൻസ് സ്കീമാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും. രണ്ടുതരം ഇൻഷുറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ചുദിർഹം വീതം […]Read More
Sariga Rujeesh
November 2, 2022
യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന അണ്എംപ്ലോയ്മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതല്‍ തുടക്കമാവുമെന്ന് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗമാവാം. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്കീം നടപ്പാക്കാന്‍ പോകുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ […]Read More
Sariga Rujeesh
November 2, 2022
യുഎഇയിലെ സ്വദേശികളും പ്രവാസികളും നാളെ പതാക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യുഎഇയില്‍ ഉടനീളം ആയിരക്കണക്കിന് ദേശീയ പതാകകളായിരിക്കും നാളെ രാവിലെ 11 മണിക്ക് ഉയരുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വീടുകള്‍, ചത്വരങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവടങ്ങളിലെല്ലാം ദേശീയ പതാക ഉയർത്തും. അര്‍ഹിക്കുന്ന ആദരവോടെ ദേശീയ പതാകയെ എല്ലാവരും കൈകാര്യം ചെയ്യണമെന്നും യുഎഇ നിയമം അനുശാസിക്കുന്നു. പതാകയെ […]Read More
Recent Posts
No comments to show.