ഇന്ന് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നിർദേശത്തെത്തുടർന്നാണ് സൽമാൻ രാജാവിന്റെ ഉത്തരവ്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.Read More
Sariga Rujeesh
November 21, 2022
ബോളിവുഡ് നടൻ ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്രമേഖലക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാനെ ചെങ്കടൽ തീരത്ത് അരങ്ങേറുന്ന സൗദി ചലച്ചിത്രമേളയിൽ ആദരിക്കാനൊരുങ്ങുന്നത്. ഡിസംബർ ഒന്ന് മുതൽ 10 വരെ ജിദ്ദയിൽ രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ നടക്കും. അസാധാരണ പ്രതിഭയും അന്താരാഷ്ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ സന്തുഷ്ടരാണെന്ന് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു. 61 […]Read More
Sariga Rujeesh
November 20, 2022
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ചു. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഇതിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. 49 റിയാലാണ് ഇതിന്റെ നിരക്ക്. ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് […]Read More
Sariga Rujeesh
November 20, 2022
എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ ലോകകപ്പിനൊരുക്കിയിരിക്കുന്നത്. അവയിൽ ഒരെണ്ണം മാത്രമേ, പഴയത് മുഖംമിനുക്കിയിട്ടുള്ളൂ. ശേഷിച്ചവയിൽ ആറെണ്ണം തീർത്തും പുതിയതായി മരുഭൂമിയിൽ പൊങ്ങിയുയർന്നപ്പോൾ, റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം നിലവിലെ കളിമുറ്റം പൊളിച്ച് പുതുക്കിപ്പണിയുകയായിരുന്നു. 8 സ്റ്റേഡിയവും വ്യത്യസ്ത രീതിയിലാണ് പണികഴിച്ചിരിക്കുന്നത്. അൽ ബെയ്ത് സ്റ്റേഡിയം:-ദോഹയിൽനിന്ന് ഏറ്റവും അകലെയുള്ള കളിമുറ്റമാണ് അൽ ബെയ്ത് സ്റ്റേഡിയം. ദൂരക്കാഴ്ചയിൽ അതിവിശാലമായ മരുഭൂമിയിൽ വലിച്ചുകെട്ടിയൊരു ടെന്റ് പോലെ തോന്നിപ്പിക്കുന്നു. അരികിലെത്തുന്തോറും വിസ്മയമായിമാറുന്ന നിർമാണം. ദോഹയിൽനിന്ന് 46 കിലോമീറ്റർ അകലെയാണ് ഈ കളിമുറ്റം. 60,000 […]Read More
Sariga Rujeesh
November 19, 2022
ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജ് കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ മികച്ച അവസരം. ഗ്ലോബല്‍ വില്ലേജിലെ പ്രവേശനത്തിന് ഞായറാഴ്ച (നവംബര്‍ 20) മുതല്‍ ഫാമിലി പാക്ക് ടിക്കറ്റ് ലഭ്യമാകും. 150 ദിര്‍ഹം വിലയുള്ള ഫാമിലി പാക്കില്‍ എട്ടു പ്രവേശന ടിക്കറ്റ്, ഒരു പ്രീമിയം പാര്‍ക്കിങ് വൗച്ചര്‍, ഗ്ലോബല്‍ വില്ലേജിലെ എല്ലാ വിനോദാകര്‍ഷണങ്ങളിലും പ്രവേശനം സാധ്യമാകുന്ന 120 വണ്ടര്‍ പോയിന്റുകളുള്ള വണ്ടര്‍ പാസ് എന്നിവയാണ് ഫാമിലി പാക്കിലൂടെ ലഭ്യമാകുന്നത്. തെരഞ്ഞെടുത്ത സൂം സ്റ്റോറുകളിലാണ് ഫാമിലി പാക്ക് ടിക്കറ്റുകള്‍ ലഭിക്കുക. […]Read More
Sariga Rujeesh
November 19, 2022
ആരോഗ്യമുള്ള സമൂഹം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബൈ റൺ ഞായറാഴ്ച പുലർച്ചെ നടക്കും. 5, 10 കിലോമീറ്ററുകളിലായി ദുബൈ ഷെയ്ഖ് സായിദ് റോഡിലാണ് ദുബൈ നിവാസികൾ ഓടാനിറങ്ങുന്നത്. ഇതോടെ, ഞായറാഴ്ച പുലർച്ചെ ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകും. നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. ഇവർക്കുള്ള ബിബ് വിതരണം നേരത്തേ തുടങ്ങിയിരുന്നു. ഇനിയും വാങ്ങാത്തവർ ഇന്നുതന്നെ ബിബ് വാങ്ങണം. ഇബ്നു ബത്തൂത്ത മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്റർ ദേര എന്നിവിടങ്ങളിലാണ് ബിബ് വിതരണം […]Read More
Sariga Rujeesh
November 18, 2022
സൗദിയിൽ ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ബുക്ക് ഹറാജ് നാളെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് നാലു മണി മുതൽ ഷറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്റർ അങ്കണത്തിലാണ് പരിപാടി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ 40ാം വാർഷികത്തിന്റെ ഭാഗമായാണ് ബുക്ക് ഹറാജ് ഉൾപ്പെടെ വിവിധ പരിപാടികളുമായി ലിറ്റ് എക്സ്പോ സംഘടിപ്പിക്കുന്നത്. വായനയെ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിനായി പഴയതും പുതിയതുമായ രണ്ടായിരത്തോളം പുസ്തകങ്ങൾ വിവിധ സ്റ്റാളുകളിലായി ലഭിക്കും. വായന പ്രോത്സാഹിപ്പിക്കാനും വായിച്ച പുസ്തകങ്ങൾ […]Read More
Sariga Rujeesh
November 18, 2022
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനെത്തുന്ന കാണികള്‍ക്കായി സൗജന്യ ബസ് സര്‍വിസ് ഒരുക്കിയിരിക്കുകയാണ് അബുദാബി സംയോജിത ഗതാഗതകേന്ദ്രം. തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു ബസുകളും വെള്ളി മുതല്‍ ഞായര്‍ വരെ 10 ബസ്സുകളുമാണ് അബുദാബിയിലെ വിവിധ ഇടങ്ങളിലേക്കും തിരിച്ചും സൗജന്യ സര്‍വിസ് നടത്തുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസേന 30 സര്‍വിസുകളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ദിവസേന 36 സര്‍വിസുകളുമാണ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. 25 മുതല്‍ 30 മിനിറ്റ് വരെ […]Read More
Sariga Rujeesh
November 18, 2022
അബുദാബിയുടെ സാംസ്കാരിക ഉത്സവമായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച അബുദാബി അല്‍ വത്ബയില് കൊടിയേറും. 120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 750 പ്രധാന പൊതുപരിപാടികള്‍ക്കുപുറമെ നാലായിരത്തിലേറെ പരിപാടികളും അരങ്ങേറും. 2023 മാര്‍ച്ച് 18നാണ് കൊടിയിറങ്ങുന്നത്. ആഴ്ചതോറും കരിമരുന്ന് പ്രകടനം മേളയിലുണ്ടാവും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്. ‘യു.എ.ഇ, നാഗരികത […]Read More
Sariga Rujeesh
November 18, 2022
യു.എ.ഇ ദേശീയ ദിനത്തിന്റെയും അനുസ്മരണ ദിനത്തിന്റെയും അവധികൾ മന്ത്രിസഭ പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന് വ്യാഴാഴ്ച മുതൽ മൂന്ന് ശനിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച വാരാന്ത്യ അവധി ദിനമായതിനാൽ നാലുദിവസം തുടർച്ചയായി ഒഴിവ് ലഭിക്കും. രാജ്യത്തിന്റെ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിന് നവംബർ 30നാണ് യു.എ.ഇ ഔദ്യോഗികമായി വാർഷിക അനുസ്മരണ ദിനം ആചരിക്കുന്നത്. എന്നാൽ, അനുസ്മരണ ദിനത്തിന്റെ അവധി ദേശീയ ദിനാഘോഷത്തോടൊപ്പം ചേർത്താണ് നൽകിവരുന്നത്. ഡിസംബർ രണ്ടിനാണ് ദേശീയ ദിനാചരണം. രണ്ട്, മൂന്ന് തീയതികളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിവിധ […]Read More
No comments to show.