ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ ചരിത്രമുറങ്ങുന്ന താഖ കോട്ട ഖരീഫ് സീസണിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തുറന്നു. പു:നർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് സന്ദർശകർക്കായി വാതിൽ തുറന്നത്. ഒമാൻ ചരിത്രത്തിലെ നാഴികക്കല്ലായി അറിയപ്പെടുന്ന കോട്ട നിർമിച്ചത് സുൽത്താൻ തൈമൂർ ബിൻ ഫൈസൽ അൽ സഈദിന്റെ കാലത്താണ്. പൈതൃക-വിനോദ സഞ്ചാര മന്ത്രാലയം ഈ വർഷമാണ് പു:നർനിർമാണം ആരംഭിച്ചത്. അനിതരമായ പ്രത്യേകതകളുമായി രണ്ട് നിലകളിലായി നിർമിച്ച കോട്ട മേഖലയുടെ പ്രൗഢമായ ചരിത്രത്തിന്റെ അടയാളമാകുന്നവിധമാണ് പുനർനിർമാണം നടന്നത്. കോട്ടയുടെ താഴത്തെ നിലയിൽ ജയിൽ, സ്വീകരണ ഹാൾ, […]Read More
Sariga Rujeesh
July 21, 2023
ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം പകർന്ന് നിര്‍ബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമത്തിനു കീഴിലാണ് ഇക്കാര്യം പറയുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മൂന്നു വര്‍ഷത്തിനുശേഷം റോയല്‍ ഡിക്രിയുടെ അടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരും. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം ഒമാനിൽ നിലവിൽ 1,784,736 പ്രവാസികളാണുള്ളത്. 44,236 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,06,925 പേര് സ്വകാര്യ മേഖലയിലും ജോലിയെടുക്കുന്നവരാണ്. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇൻഷുറന്‍സ് നിയമം. […]Read More
Sariga Rujeesh
July 11, 2023
ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 19നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20ന് വിശ്രമദിനമായും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയും ശനിയും കഴിഞ്ഞ ജൂലൈ 23 ഞായറാഴ്ചയാകും ഇനി മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുക. അതേസമയം ഹിജ്റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 20 […]Read More
Sariga Rujeesh
July 11, 2023
അൽ ഖാസിമി പബ്ലിക്കേഷൻസ് ഏറ്റവും പുതിയ ചരിത്ര പുസ്തകം പുറത്തിറക്കി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ‘ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കം’ എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്. 1783ലെ ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തെക്കുറിച്ചുള്ള വിപുലമായ പഠനമാണിത്. ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണവും ആശയവും വ്യക്തമായ ധാരണകളും മറ്റും രേഖപ്പെടുത്തിയ വാർത്തകളുമൊക്കെ ഈ പുസ്തകം വായിക്കുന്നവർക്ക് ലഭിക്കും. ഷാർജ ഭരണാധികാരിയുടെ 83ാമത്തെ […]Read More
Sariga Rujeesh
July 11, 2023
അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യമാണ് ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആറാമത് ഇന്ത്യ അറബ് പങ്കാളിത്ത കോൺഫറൻസിനെ അഭിസംബോധന ചെയ്ത വിദേശകാര്യ സഹമന്ത്രി അറബ് ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ മുൻഗണനകളും കാഴ്ചപ്പാടുകളും ആശങ്കകളും ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയെയും അറബ് ലോകത്തെയും ബന്ധിപ്പിക്കുന്ന പ്രാചീന ബന്ധങ്ങളോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ച മന്ത്രി സാംസ്കാരികം, പൈതൃകം, […]Read More
Sariga Rujeesh
July 8, 2023
ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് ഒരു റിയാലിന് 214.50 രൂപയിലെത്തി. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകുക. വ്യാഴാഴ്ച ഒരു റിയാലിന് 214 രൂപ എന്ന നിരക്കാണ് നൽകിയത്. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ എക്സ്ചേഞ്ച് 214.90 എന്ന നിരക്കാണ് വെള്ളിയാഴ്ച നൽകിയിരുന്നത്. നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ പണം അയക്കാൻ കൂടുതൽ പേർ എത്തിയത് തിരക്ക് വർധിക്കാൻ കാരണമായി.Read More
Sariga Rujeesh
July 8, 2023
ഹജ്ജ് കഴിഞ്ഞതോടെ ഉംറ തീർഥാടനം പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലുള്ളവർക്ക് ഉംറ നിർവഹണത്തിനും മദീന മസ്ജിദുന്നബവിയിലെ റൗദാ ശരീഫ് സന്ദർശനത്തിനും അനുമതി നൽകിത്തുടങ്ങി. ഞായറാഴ്ച (ജൂലൈ ഒമ്പത്) മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. 11 മുതൽ മദീനയിലെ റൗദാ ശരീഫിലും പ്രവേശനം അനുവദിക്കും. ഹജ്ജ് സീസൺ അവസാനിച്ചതോടെയാണ് ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ചു തുടങ്ങിയത്.Read More
Sariga Rujeesh
July 1, 2023
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E.-ലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രീ-സെലക്ഷനു വേണ്ടി ജൂലൈ ഒൻപത് ഞായറാഴ്ച അങ്കമാലിയിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു. ഉദ്യോഗാർത്ഥികൾ SSLC പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 25-40. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5’5″. സൈനിക/അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ […]Read More
Sariga Rujeesh
June 19, 2023
ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലെ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യതകൾ. ആറ് മുതൽ 15 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധം. അപേക്ഷകർ 55 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകർഷകമായ ശമ്പളം, താമസസൗകര്യം എന്നിവ കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ് പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി […]Read More
Sariga Rujeesh
June 19, 2023
ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.Read More
Recent Posts
No comments to show.