ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദ് കേന്ദ്രമായി യാഥാർഥ്യമാകാൻ പോകുന്ന കിങ് സൽമാൻ അന്തർദേശീയ വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റ് അഫയേഴ്സിന്റെയും (സി.ഇ.ഡി.എ) പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും (പി.ഐ.എഫ്) ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഏകദേശം 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും ഇപ്പോഴത്തെ ഭരണാധികാരിയുടെ നാമധേയത്തിലുള്ള […]Read More
Sariga Rujeesh
November 26, 2022
യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. എമിറാത്തികള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന വേതന സുരക്ഷാ പദ്ധതി ചില കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്റഹ്മാന് അല്‍ അവാര് പറഞ്ഞു. ഇത്തരം നിരവധി കമ്പനികള്‍ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. യുഎഇയില്‍ സ്വദേശികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതിയായ ‘നാഫിസ്’ വഴി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അധിക ശമ്പളം സര്‍ക്കാര്‍ നല്കി […]Read More
Sariga Rujeesh
November 25, 2022
സൗദി ജിദ്ദ നഗരത്തിലെ പ്രധാന ഭാഗമായ ബലദിൽ നിന്ന് സുലൈമാനിയ അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവിസ് ആരംഭിച്ചു. നിലവിലെ ബസ് റൂട്ടുകളിലൂടെയാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ സർവിസുകൾ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി ആരംഭിച്ചത്. ബലദിൽ നിന്ന് സുലൈമാനിയയിലേക്കും തിരിച്ചും ഓരോ 50 മിനുട്ടിലും പ്രതിദിനം 42 ബസ് സർവിസുകളുണ്ടാകും. ഒരു യാത്രക്ക് 3.45 റിയാലാണ് ടിക്കറ്റ് നിരക്ക്. പ്രതിദിനം 17 മണിക്കൂർ വരെയാണ് ബസ് സർവിസ്. രാവിലെ 7.15 മുതൽ രാത്രി 12.00 വരെ […]Read More
Sariga Rujeesh
November 24, 2022
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ എയർപോർട്ട് ഡോക്യുമെന്റ് മാനേജ്മെന്റ് സെന്റർ തുറന്നു. 787 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രത്തിൽ ഡോക്യുമെന്റ് സ്റ്റോറേജും മറ്റ് സൗകര്യങ്ങളുമാണ് ഉൾപ്പെടുന്നത്. കേന്ദ്രം നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ധവയാനിയുടെ രക്ഷാകർതൃത്വത്തിലാണ് തുറന്നത്. പോസ്റ്റ് ഓഫിസ്, രേഖകൾ അടുക്കുന്നതിനും കാണുന്നതിനുമുള്ള ഹാൾ, മീറ്റിങ് റൂം, റിസപ്ഷൻ ഏരിയ, സ്റ്റാഫ് ഓഫിസുകൾ തുടങ്ങിയവ സെന്ററിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. നാഷനൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി […]Read More
Sariga Rujeesh
November 24, 2022
ദേശീയ ദിനം പ്രമാണിച്ച് ദുബൈയിലെ തീയറ്ററുകളിൽ 51 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റീൽ സിനിമാസ്. ദുബൈ മാൾ, മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്ബ്, റോവ് ഡൗൺടൗൺ, സ്പ്രിങ്സ് സൂഖ്, പൊയന്റേ എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ് നിരക്കിളവ് ലഭിക്കുക. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഓഫർ. ഈ ദിവസങ്ങളിൽ രാജ്യത്തെ പൊതു-സ്വാകാര്യ മേഖല സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര സിനിമ വേണമെങ്കിലും ഈ ഓഫറിൽ കാണാം.Read More
Sariga Rujeesh
November 23, 2022
ഖത്തര്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീനയെ കുപ്പുകുത്തിച്ചത് ആഘോഷമാക്കി സൗദി അറേബ്യ. ലുലു ഗ്രൂപ്പും സൗദി അറേബ്യയുടെ ആഘോഷത്തിനൊപ്പം പങ്കുചേരുകയാണ്. സൗദി ഫുട്ബാൾ ടീം നേടിയ ഐതിഹാസിക വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ശാഖകളിൽ 14 ഫോർഡ് എസ്യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാർഹരെ തെരഞ്ഞെടുക്കുക.Read More
Sariga Rujeesh
November 23, 2022
രണ്ട് വർഷമായി പ്രവാസികളെ വലച്ചിരുന്ന എയർ സുവിധ എന്ന ദുരിതം ഒഴിവായതിന്റെ ആശ്വാസത്തിൽ പ്രവാസികൾ. പ്രവാസികൾ നിരന്തരമായി നൽകിയ നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് എയർ സുവിധ പിൻവലിച്ചത്. തിങ്കളാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. വിമാനത്തിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ല എന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർ സുവിധയും ഒഴിവാക്കിയത്.Read More
Sariga Rujeesh
November 22, 2022
ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർ ഫ്രൈഡേ ഷോപ്പിങ്ങിന് തയാറെടുത്തു. ബഹ്റൈനിലെ ഒമ്പത് ലുലു ഔട്ട്ലെറ്റുകളിലും നവംബർ 22 മുതൽ 29 വരെ ലാപ്ടോപ്പുകൾ, ഗെയിമുകൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ, പലചരക്ക് ഉൽപന്നങ്ങൾ തുടങ്ങിയവ വമ്പിച്ച വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് സൂപ്പർ ഫ്രൈഡേ ഒരുക്കുന്നത്. ആകർഷകമായ ഡിസ്കൗണ്ടുകൾ, ബിഗ് ബാങ് പ്രത്യേക വില, ഫ്ലാഷ് വിൽപന എന്നിവ ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമായുണ്ടാകും. വിവിധ ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. ആഘോഷത്തിന്റെ ഭാഗമായി നവംബർ […]Read More
Sariga Rujeesh
November 22, 2022
ഇന്ന് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നിർദേശത്തെത്തുടർന്നാണ് സൽമാൻ രാജാവിന്റെ ഉത്തരവ്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.Read More
Sariga Rujeesh
November 21, 2022
ബോളിവുഡ് നടൻ ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്രമേഖലക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാനെ ചെങ്കടൽ തീരത്ത് അരങ്ങേറുന്ന സൗദി ചലച്ചിത്രമേളയിൽ ആദരിക്കാനൊരുങ്ങുന്നത്. ഡിസംബർ ഒന്ന് മുതൽ 10 വരെ ജിദ്ദയിൽ രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ നടക്കും. അസാധാരണ പ്രതിഭയും അന്താരാഷ്ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ സന്തുഷ്ടരാണെന്ന് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു. 61 […]Read More
Recent Posts
No comments to show.