തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ചെത്തുന്ന മസ്കറ്റ് നൈറ്റ്സ് നാലു വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി നാലുവരെ ഖുറം നാചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലായിരിക്കും പരിപാടികൾ അരങ്ങേറുക. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ അഹ്മദ് മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു. 12 വയസ്സിനു താഴെയുള്ള […]Read More
Sariga Rujeesh
January 16, 2023
വ്യാജ പാസ്പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്പോർട്ട് ഡയറക്ട്രേറ്റ് ഉപയോഗിക്കുന്നത് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ്. ഇതിലൊന്ന് വ്യാജ രേഖകൾ കണ്ടെത്തുന്നതിനാണ്. ലോകത്തെ വിവിധ രാജ്യങ്ങളുടെ 250-ലേറെ തരം പാസ്പോർട്ടുകളുടെ ഡാറ്റാബേസാണ് ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാരേഖകളിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വേഗത്തിൽ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. കൂടാതെ ‘മൊബൈൽ ബാഗ്’ സേവനവും പാസ്പോര്‍ട്ട് […]Read More
Sariga Rujeesh
January 14, 2023
പലതരം പഴവർഗങ്ങളുടെ പറുദീസയായ സൗദിയിലെ ഹരീഖിൽ മധുരനാരങ്ങയുടെ മേളക്ക് തുടക്കം. ഏഴാമത് ഓറഞ്ചുത്സവത്തിനാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹരീഖ് പട്ടണത്തിലെ ഈദ് ഗാഹിനോട് ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ മേളനഗരിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിവിധയിനം ഓറഞ്ചും മുസംബിയും മാത്രമല്ല ഈത്തപ്പഴവും അത്തിപ്പഴവും തേനും അനുബന്ധ ഉൽപന്നങ്ങളും ഈ കാർഷിക മേളയിൽ അണിനിരന്നിട്ടുണ്ട്. വർഷംതോറുമുള്ള മേള റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിൻ കീഴിലാണ് നടക്കുന്നത്. ഹരീഖ് ഗവർണറേറ്റും റിയാദ് ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും […]Read More
Sariga Rujeesh
January 13, 2023
യു.എ.ഇയിൽ ഇനി 18 വയസിൽ ബിസിനസ് തുടങ്ങാം. നേരത്തെ ഇത് 21 വയസായിരുന്നു. പുതിയ വാണിജ്യ നിയമത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലാഹ് പറഞ്ഞു. ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നൽ നൽകുന്നതാണ് പുതിയ നിയമം. രാജ്യത്തെ ബിസിനസ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന നിബന്ധനകളും ഉൾപെടുത്തിയിട്ടുണ്ട്.Read More
Sariga Rujeesh
January 10, 2023
യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്നും ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്ക് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍. പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. നിലവിൽ പ്ലസ്ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. യുഎഇയിലുള്ള പ്രവാസികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യാവലിക്കുള്ള മറുപടി, ഒരു […]Read More
Sariga Rujeesh
January 10, 2023
2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്. ആർ.ടി അറബിക് ചാനൽ നടത്തിയ അഭിപ്രായ സർവേയിലാണ് കിരീടാവകാശി ‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022’ എന്ന പദവി നേടിയത്. 1,18,77,546 ആളുകൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 62.3 ശതമാനം (73,99,451 പേർ) കിരീടാവകാശിയെ പിന്തുണച്ച് വോട്ടുചെയ്തു. കഴിഞ്ഞ ഡിസംബർ 15 ന് ആരംഭിച്ച് 2023 ജനുവരി ഒമ്പതിന് ആണ് വോട്ടടുപ്പ് അവസാനിച്ചത്. അമീർ മുഹമ്മദ് […]Read More
Sariga Rujeesh
January 6, 2023
സൗദി അറേബ്യയിലെ പൊതുവിനോദ അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അത്തറുൽ കലാം’ എന്നാണ് മത്സര പരിപാടിയുടെ പേര്. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ സമന്വയിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഈ രംഗത്ത് ലോകത്തെ ഏറ്റവും വലിയ മത്സര പരിപാടി കൂടിയാണ്. ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതലകൾ പൊതുവിനോദ അതോറിറ്റിയാണ് ഏറ്റെടുത്ത് […]Read More
Sariga Rujeesh
December 27, 2022
ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിമിഷ നേരം കൊണ്ട് വന്‍ ജനശ്രദ്ധ നേടി. പെരുമഴയില്‍ ദുബൈ നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ കംപ്യൂട്ടര്‍ അനിമേറ്റഡ് വീഡിയോ ആണ് ജനശ്രദ്ധ നേടിയത്. പിന്നാലെ യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി ഈ വീഡിയോ മാറി. ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുക കാഴ്ചയ്ക്ക് കിട്ടുന്ന പ്രധാന്യം കൊണ്ടു കൂടി സെക്കന്റുകള്‍ […]Read More
Sariga Rujeesh
December 25, 2022
ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ രാജകുടുംബാംഗം അഹ്മദ് അൽ ബർവാനി. ട്വിറ്ററിലൂടെയാണ് ഒമാൻ പാർലമെന്റ് അംഗം കൂടിയായ ബർവാനി ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോൾ ഈ ബിഷ്ത് തരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒമാനിൽ സൂക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു മില്യൺ ഡോളറാണ് ബിഷ്ത് തിരിച്ചുനൽകിയാൽ മെസിക്ക് വാഗ്ദാനം ചെയ്ത തുക. ‘ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല , […]Read More
Sariga Rujeesh
December 20, 2022
അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം പറയുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം. നിരക്കു വർധന എല്ലാ എയർലൈനുകളും നടപ്പാക്കി. […]Read More
No comments to show.