ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടിയതോടെ 2024 ജനുവരി 24 വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാം. ഇതോടെ വിസയ്ക്ക് വേണ്ടി പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ ഹയാ കാര്‍ഡുപയോഗിച്ച് പാസ് മാത്രം നല്കി ഖത്തറിലേക്കെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിനായി ടിക്കറ്റുകളെടുത്ത ആളുകളെ ഹയാ കാര്‍ഡുപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. ലോകകപ്പ് ആസ്വാദകര്‍ക്കും സംഘാടകര്‍ക്കുമാണ് ഹയാ കാര്‍ഡ് പ്രയോജനപ്പെടുത്തി വീണ്ടും ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത്. ഹയാ കാര്‍ഡുകള്‍ കൈവശമുള്ള ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കും […]Read More
Sariga Rujeesh
January 29, 2023
ഒമാനിൽ അടുത്ത അധ്യയനവർഷത്തെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നുമുതൽ തുടങ്ങും. ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലെയും പരിസര പ്രദേശങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2023 ഏപ്രിൽ ഒന്നിന് മൂന്നു വയസ്സ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. റസിഡന്റ് വിസയുള്ള […]Read More
Sariga Rujeesh
January 25, 2023
യുഎഇ – ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുളള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി. പിയൂഷ് ഗോയല്‍, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്റര്‍നാഷനല്‍ ബിസിനസ് ലിങ്കേജ് ഫോറവും ദുബായ് ചേംബറും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്, ആരോഗ്യസംരക്ഷണം, ഭക്ഷ്യസംസ്കരണം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന വിഷയങ്ങളില്‍ […]Read More
Sariga Rujeesh
January 21, 2023
സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്. ചിലപ്പോള്‍ അതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായും അക്കൗണ്ടുകള്‍ നിര്‍മിക്കേണ്ടതായും വരും. പക്ഷേ ഇനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്സ്ആപ്പ് വഴി ഈ സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അത്തരമൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം. യുഎഇയില്‍ ഫെഡറല്‍, ലോക്കല്‍ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം അവരുടേതായ വാട്സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകളുണ്ട്, സാധാരണയായി ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ ഉപയോക്താവിനോട് പ്രതികരിക്കുന്ന പ്രതിനിധി അവയ്ക്കുണ്ടാകും. ഇനി മുതല്‍ യുഎഇയില്‍ നിങ്ങള്‍ക്കാവശ്യമുള്ള സര്‍ക്കാര്‍ […]Read More
Sariga Rujeesh
January 19, 2023
ലോകത്താകമാനം എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നുമായി ഖത്തർ ലോകകപ്പ് കണ്ടത് 262 ബില്യൺ ആളുകളെന്ന് ഫിഫ. ഫിഫ തന്നെയാണ് ഔദ്യോഗിക ട്വിറ്ററിലൂടെ ഇന്ന് കണക്കുകൾ പുറത്തുവിട്ടത്. ലോകകപ്പ് ഫൈനൽ മത്സരം മാത്രം 26 മില്യൺ ആളുകൾ കണ്ടതായും കണക്ക്. ലോകകപ്പിലെ സർവകാല റെക്കോർഡാണിതെന്നും ഫിഫ വ്യക്തമാക്കി. 2018 ലെ റഷ്യൻ ലോകകപ്പ് കാണാൻ എത്തിയത് 3 ദശലക്ഷം കാണികളായിരുന്നു. എന്നാൽ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലെത്തിയത് 3.4 ദശലക്ഷം കാണികളാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പെന്ന റെക്കോർഡും […]Read More
Sariga Rujeesh
January 19, 2023
ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി 20ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ […]Read More
Sariga Rujeesh
January 16, 2023
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ലോക്കൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്. 4860 ദിർഹമാണ് (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളം. ഇതിന് പുറമെ അലവൻസുകളും ഇൻഷ്വറൻസ് കവറേജും ലഭിക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദമുണ്ടാകണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. മറ്റുള്ളവരുമായി മികച്ച ആശയവിനിമയം, കമ്പ്യൂട്ടർ വൈദഗ്ദ്യം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ് (2023 ജനുവരി ഒന്ന്). അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകുന്നേരം 5.00. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://form.jotform.com/230111715855450 ലിങ്ക് വഴി […]Read More
Sariga Rujeesh
January 16, 2023
അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ് കുവൈത്തിലേക്ക് തിരിച്ചെത്തുന്നു. 2024 ലെ ചാമ്പ്യൻഷിപ് കുവൈത്തിൽ നടക്കുമെന്ന് ഗൾഫ് കപ്പ് ഫെഡറേഷൻ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി അറിയിച്ചു. 2024 ഡിസംബറിലാകും ചാമ്പ്യൻഷിപ് നടക്കുക. 26ാമത് അറേബ്യൻ ഗൾഫ് കപ്പിന് ആതിഥ്യമരുളുന്നതോടെ അഞ്ചു തവണ മത്സരങ്ങൾ നടന്ന ഇടമായി കുവൈത്ത് മാറും. 1974, 1990, 2003-2004, 2017-2018 വർഷങ്ങളിലാണ് നേരത്തേ കുവൈത്ത് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളിയത്.Read More
Sariga Rujeesh
January 16, 2023
തുടർച്ചയായ രണ്ടാം കിരീട സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ അറേബ്യൻ ഗൾഫ് കപ്പിെന്റ സെമിഫൈനൽ പോരാട്ടത്തിന് ബഹ്റൈൻ ഇന്നിറങ്ങുന്നു. ഇറാഖിലെ ബസ്റ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാനാണ് ബഹ്റൈെന്റ എതിരാളികൾ. രണ്ടു ജയവും ഒരു സമനിലയുമായി ബി ഗ്രൂപ് ചാമ്പ്യന്മാരായാണ് ബഹ്റൈൻ സെമിയിലേക്ക് ഇടം നേടിയത്. എ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിൽ എത്തിയ ഒമാനും രണ്ട് വിജയവും ഒരു സമനിലയുമാണ് ഗ്രൂപ് ഘട്ടത്തിൽ സ്വന്തമാക്കിയത്. വൈകീട്ട് 8.15നാണ് ബഹ്റൈൻ-ഒമാൻ മത്സരം.Read More
Sariga Rujeesh
January 16, 2023
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്. ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്സ് കൺട്രി 2023 ലിസ്റ്റ് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തിയത്. 2017ൽ ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. 2018ൽ ഈ സ്ഥാനം ജപ്പാൻ സ്വന്തമാക്കി. 2019ൽ ജപ്പാനിൽനിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ശേഷം കഴിഞ്ഞ അഞ്ചു വർഷവും സൂചികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഖത്തർ. പുതിയ റാങ്കിങ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ […]Read More
No comments to show.