ശക്തമായ കാറ്റിനെ തുടർന്ന് ആദം-തുംറൈത്ത് റോഡിൽ മണൽ കുമിഞ്ഞുകൂടി. ഖറ്ൻ അൽ അലം പ്രദേശത്തെ റോഡിന്റെ ഭാഗങ്ങളിലാണ് മണൽ കുമിഞ്ഞുകൂടിയത്. ഇതുവഴി പോകുന്ന വാഹന യാത്രികർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കനത്ത കാറ്റിന്റെ ഫലമായി മരുഭൂമിയിൽനിന്ന് റോഡിലേക്ക് മണൽ അടിഞ്ഞുകൂടുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണൽ നീക്കാനുള്ള പ്രവൃത്തി നടക്കുകയാണ്. റോഡിൽ റോയൽ ഒമാൻ പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.Read More
Gulf
India
Information
ലേബർ രജിസ്ട്രേഷൻ: ഇന്ത്യൻ എംബസിയിൽ ബോധവത്കരണ പരിപാടി ഇന്ന്
Sariga Rujeesh
February 11, 2023
ബഹ്റൈനിൽ പുതുതായി ആരംഭിച്ച ലേബർ രജിസ്ട്രേഷൻ പദ്ധതിയെക്കുറിച്ച് അവബോധം നൽകുന്നതിനായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ എംബസി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് 6.30ന് ഇന്ത്യൻ എംബസിയിലാണ് പരിപാടി. എൽ.എം.ആർ.എ ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംശയനിവാരണം വരുത്തുന്നതിനുള്ള അവസരവുമുണ്ടായിരിക്കും. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, എൽ.എം.ആർ.എ ആക്ടിങ് ഡെപ്യൂട്ടി സി.ഇ.ഒ-റിസോഴ്സസ് ആൻഡ് സർവിസസ് എസാം മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരിക്കും. പുതിയ സംവിധാനത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന […]Read More
Sariga Rujeesh
February 5, 2023
രുചിയുടെ ആഗോള സംഗമമായ ‘ഗള്‍ഫുഡ്’ മേള ഈ മാസം 20 മുതൽ 24 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ വിസ്ത്രിതിയോടെയാണ് ഇത്തവണത്തെ വരവ്. 1500ഓളം എക്സിബിറ്റർമാർ 28ാം എഡിഷനിൽ പങ്കെടുക്കുന്നുണ്ട്. രജിസ്ട്രേഷൻ തുടങ്ങി. gulfood.com എന്ന വെബ്സൈറ്റ് വഴി സന്ദർശകർക്ക് രജിസ്റ്റർ ചെയ്യാം. ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് പ്രവേശനം. 125 രാജ്യങ്ങളിലെ 5000ഒളാം സ്ഥാപനങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ വർഷം 120 രാജ്യങ്ങളിലെ 4000 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. […]Read More
Sariga Rujeesh
February 5, 2023
തിങ്കളാഴ്ച മുതല്‍ സൗദിയിൽ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താം. […]Read More
Sariga Rujeesh
February 5, 2023
ഹജ്ജ്-ഉംറ തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ നാല് ഭീമൻ പദ്ധതികൾ നടപ്പാക്കുന്നു. മക്ക-മസാഇർ റോയൽ കമീഷനാണ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ജിദ്ദ എക്സ്പ്രസ് റോഡിന് സമീപം നിർമിക്കുന്ന ‘മസാർ’ പദ്ധതിയാണ് അതിലൊന്ന്. നാലെണ്ണത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. 100 ശതകോടി റിയാലാണ് മസാർ പദ്ധതി ചെലവ്. ഹജ്ജ്, ഉംറ സീസണുകളിൽ തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന നിരവധി ഹോട്ടലുകളും റസിഡൻഷ്യൽ ടവറുകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ഇതിൽ വിനോദ, വിപണന കേന്ദ്രങ്ങളും വലിയ ഷോപ്പിങ് മാളും […]Read More
Sariga Rujeesh
February 5, 2023
ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ 12ാം പതിപ്പ് ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കും. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 19 വരെ 12 ദിവസങ്ങളിലായി ഷാർജ എമിറേറ്റിന് ചുറ്റുമുള്ള 13 സ്ഥലങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുക. ലൈറ്റ് ഷോകൾ, ആർട്ട് ഡിസ്േപ്ല, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും താമസക്കാർക്കും വേണ്ടിയുള്ള വിനോദ ആഘോഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെയും വ്യാഴം, […]Read More
Sariga Rujeesh
February 3, 2023
ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ച കമ്പനിക്കെതിരെ നടപടിയുമായി ഒമാൻ തൊഴിൽ മന്ത്രാലയം. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 51, 53 എന്നിവ അടിസ്ഥാനമാക്കിയാണ് ദാഹിറ ഗവര്‍ണറേറ്റില്‍ കമ്പനിക്കെതിരെ കേസെടുത്തിട്ടുള്ളത്. തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാല്‍വീതം പ്രതിമാസം പിഴ ചുമത്തുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോമാസവും പിഴ ഇരട്ടിയാക്കുകയും ചെയ്യും. കഴിഞ്ഞ വർഷം 24,000 ലേബർ […]Read More
Sariga Rujeesh
February 3, 2023
2027ൽ സൗദി അറേബ്യയിൽ ഏഷ്യൻ ഫുട്ബാളിന്റെ പുതുയുഗം പിറക്കുമെന്ന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ. 2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയിലാണ് കായികമന്ത്രി ഇക്കാര്യം പറഞ്ഞത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആതിഥേയത്വത്തിൽ 2027ൽ എല്ലാ ഏഷ്യൻ ടീമുകളെയും സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലേക്കായി ഞങ്ങൾ വലിയ മുന്നേറ്റം […]Read More
Sariga Rujeesh
February 2, 2023
യു.എ.ഇയിലെയൂണിവേഴ്സിറ്റികളിലെ പ്രവേശനത്തിന് ഇനി എംസാറ്റ് പരീക്ഷ നിർബന്ധമില്ല. 2023-24 അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതോടെ, പ്രവാസി വിദ്യാർഥികൾ അടക്കമുള്ളവർക്ക് എംസാറ്റ് എന്ന കടമ്പയില്ലാതെ യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും. നേരത്തെ, എമിറേറ്റ്സ് സ്റ്റാൻഡഡൈസിഡ് ടെസ്റ്റ് (എംസാറ്റ്) പാസാകുന്നവർക്ക് മാത്രമാണ് സർവകലാശാല പ്രവേശനം അനുവദിച്ചിരുന്നത്. വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പരീക്ഷ. എന്നാൽ, യു.എ.ഇയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന് എംസാറ്റ് ആവശ്യമായിരുന്നില്ല. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ് വിദ്യാഭ്യാസ […]Read More
Sariga Rujeesh
February 1, 2023
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഈ നിബന്ധന ബാധകമല്ലെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനി അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 50 റിയാൽ (1124 ഇന്ത്യൻ രൂപ) ആണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം […]Read More
No comments to show.