റമദാൻ മാസം ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ സ്കൂളുകളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനമെടുത്ത് യുഎഇ. സാധാരണയായി റമദാൻ സമയത്ത് യുഎഇയിൽ അഞ്ച് മണിക്കൂറുകൾ മാത്രമേ സ്കൂളുകൾ പ്രവർത്തിക്കാറുള്ളു. ഇത്തവണയാകട്ടെ, വസന്തകാല അവധിയും മാറ്റ് അവധികളും റമദാൻ മാസത്തിന് മുന്നോടിയായാണ് വരുന്നത്. അതിനാൽ, മാസത്തിൽ മിക്ക വിദ്യാർത്ഥികൾക്കും രണ്ടാഴ്ച വരെ അവധി ലഭിക്കും. അഞ്ച് മണിക്കൂറുകൾ മാത്രമുള്ള സ്കൂൾ സമയം തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വെള്ളിയാഴ്ചകളിൽ […]Read More
Sariga Rujeesh
February 22, 2023
യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വേഗത്തിൽ പണം അയക്കുന്നതിന് വേണ്ടി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സിയും യുഎഇ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ ലുലു എക്സ്ചേഞ്ചും തമ്മിൽ ധാരണപത്രത്തിൽ ഒപ്പു വെച്ചു. ഇതിലൂടെ എച്ച്ഡിഎഫ്സിയുടെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് വഴി ഇന്ത്യയിലേക്കു പണമയയ്ക്കാൻ ഇനി മുതൽ ലുലു എക്സ്ചേഞ്ചിൽ സൗകര്യം ലഭിക്കും. ഈ പങ്കാളിത്തം ആദ്യം യുഎഇയിൽ നിന്ന്, ഇന്ത്യയിലേക്കുള്ള പണമിടപാടിന് ‘RemitNow2India’ എന്ന സേവനമാണ് ലഭിക്കുക. ഇന്ത്യക്കും ജിസിസിക്കും ഇടയിൽ നൂലാമാലകൾ ഇല്ലാതെ […]Read More
Sariga Rujeesh
February 16, 2023
റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്സ്പോ സിറ്റി ദുബായ്. ‘ഹായ് റമദാൻ’ എന്നപേരിലാണ് റമദാൻ ഫെസ്റ്റിവലിന് എക്സ്പോ സിററി വേദിയാവുക. ഫെസ്റ്റിവൽ 50 ദിവസത്തിലേറെ നീണ്ടുനിൽക്കും. റമദാൻ മാസത്തിൽ ലോകത്തെ സ്വാഗതം ചെയ്യുകയാണ് എക്സ്പോ സിററി ദുബായ്. മാർച്ച് മാസം മൂന്ന് മുതൽ ഏപ്രിൽ 25 വരെയാണ് അരങ്ങേറുക. അയൽപ്പക്കമെന്നും സ്വാഗതമെന്നും അർഥമുളള അറബിക് വാക്കാണ് ഹായ്. നൈറ്റ് മാർക്കററുകളും അൽവാസൽ ഡോമിൽ പ്രത്യേക ഷോയും കുട്ടികൾക്ക് കായികവിനോദങ്ങൾക്കുളളഅവസരവും എക്സ്പോ സിറ്റിയിലുണ്ടായിരിക്കും. പെർഫ്യൂമുകൾക്കും വസ്ത്രങ്ങൾളുംമുൾപ്പെടെ നൈറ്റ്മാർക്കററിൽ സജ്ജീകരിക്കും. ഹായ് റമദാൻ […]Read More
Sariga Rujeesh
February 13, 2023
സൗദി അറേബ്യയില് അൽഉല റോയൽ കമീഷന്റെ നേതൃത്വത്തില് ‘അറേബ്യൻ പുള്ളിപ്പുലി ദിനം’ ആചരിച്ചു. എല്ലാ വർഷവും ഫെബ്രുവരിയിൽ അറേബ്യൻ പുള്ളിപ്പുലി ദിനമായി നിശ്ചയിച്ച സൗദി മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് അൽ ഉലയിൽ റോയൽ കമീഷൻ അറേബ്യൻ പുള്ളിപ്പുലി ദിനം ആഘോഷിച്ചത്. അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ‘അറേബ്യൻ പുള്ളിപ്പുലി ഫണ്ടിന്റെ’ ലക്ഷ്യങ്ങൾ ആളുകൾക്ക് മുന്നില് വിശദീകരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. വാദി അഷാറിൽ അറേബ്യൻ കടുവകളെ കുറിച്ചുള്ള പ്രദർശനം, ശറആൻ നേച്വർ റിസർവിലെ […]Read More
Sariga Rujeesh
February 13, 2023
മദീനയിലെ പുരാതന പള്ളികളിലൊന്നായ മസ്ജിദുൽ ഗമാമ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിശ്വാസികൾക്കായി വീണ്ടും തുറന്നുകൊടുത്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയുടെ കവാടങ്ങളിലൊന്നായ ‘ബാബ് അൽ സലാമി’ൽ നിന്ന് 500 മീറ്റർ മാത്രം അകലെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഗമാമ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.Read More
Sariga Rujeesh
February 13, 2023
ഷാർജ എക്സ്പോഷർ ഇന്റർനാഷനൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിന്റെ ഭാഗമായി ഫ്രീലാൻസ് മാധ്യമ ഫോട്ടോഗ്രാഫർമാർക്ക് അവാർഡുകൾ പ്രഖ്യാപിച്ചു. സ്പാനിഷ് ഫോട്ടോഗ്രാഫർ ഡീഗോ ഹെരേര മികച്ച ഫോട്ടോഗ്രാഫറായും ബംഗ്ലാദേശ് ഫോട്ടോഗ്രാഫർ കെ.എം. അസദ് റണ്ണർ അപ് ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവർത്തകനും വിഡിയോഗ്രാഫറുമായ ഡീഗോ ഹെരേര കിഴക്കൻ യൂറോപ്പിലെ സംഘർഷങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ‘യുക്രെയ്ൻ, ദ ലാസ്റ്റ് വാർ ഇൻ യൂറോപ്പ്’ എന്ന ചിത്രത്തിനാണ് പുരസ്കാരം. കാട്ടാനകളും മനുഷ്യരും തമ്മിലെ സംഘർഷം അവതരിപ്പിച്ചാണ് അസദ് റണ്ണർ അപ്പായത്. ഷാർജ […]Read More
Sariga Rujeesh
February 12, 2023
ആദ്യമായി ഏഷ്യൻ മിക്സഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് അരങ്ങൊരുക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ. ലോക ബാഡ്മിന്റണിലെ മുൻനിര താരങ്ങളുടെ ഏറ്റുമുട്ടലായിരിക്കും ഈ ടൂർണമെന്റിൽ അരങ്ങേറുക. എക്സ്പോ സിറ്റിയിൽ ഫെബ്രുവരി 14 മുതൽ 19 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 17 ടീമുകൾ കൊമ്പുകോർക്കും. പി.വി. സിന്ധു നയിക്കുന്ന ഇന്ത്യയുടെ മത്സരം കാണാൻ എക്സപോ സിറ്റിയിലേക്ക് കാണികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ദുബൈ സ്പോർട്സ് കൗൺസിലും എമിറേറ്റ്സ് ബാഡ്മിന്റൺ ഫെഡറേഷനും സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഇന്ത്യ, യു.എ.ഇ, മലേഷ്യ, കസാഖിസ്താൻ […]Read More
Sariga Rujeesh
February 11, 2023
അടുത്തമാസം മുതൽ ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം നിർത്താൻ ഉള്ള നീക്കം നടക്കുന്നു. പ്രവാസികളുടെ ‘തറവാട്’ ഫ്ലൈറ്റ് ആണ് ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം. രണ്ടു പതിറ്റാണ്ടായി ഷാർജയിൽ നിന്ന് സർവിസ് നടത്തിയിരുന്ന ഈ വിമാനം പ്രവാസികൾക്ക് സുപരിചിതമായിരുന്നു. ‘തറവാട്’ ഫ്ലൈറ്റ് എന്ന പേരിലാണ് ഈ വിമാനം അറിയപ്പെട്ടിരുന്നത്. മാർച്ച് 27 മുതൽ ഈ സർവിസ് നിർത്തലാക്കുമെന്നാണ് അറിയുന്നത്. 26 വരെ മാത്രമാണ് നിലവിൽ ബുക്കിങ് കാണിക്കുന്നത്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള […]Read More
Sariga Rujeesh
February 11, 2023
കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിൽ മാറ്റം. ഈ മാസം 18 മുതൽ മാർച്ച് 18 വരെ വിമാനം നേരത്തേ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ചില ഷെഡ്യൂളുകളിൽ രണ്ടു മണിക്കൂറോളം മാറ്റമുണ്ട്. കോഴിക്കോടു നിന്ന് രാവിലെ 9.50, 8.10 എന്നീ സമയങ്ങളിൽ പുറപ്പെട്ടിരുന്ന വിമാനം ഈ മാസം 18 മുതൽ രാവിലെ 7.40ന് പുറപ്പെടും. ഇതോടെ മുൻ സമയക്രമത്തിൽ നിന്നും രണ്ടു മണിക്കൂറോളം നേരത്തേ വിമാനം കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന […]Read More
Sariga Rujeesh
February 11, 2023
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുള്ള രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങും. hajj.gov.qa എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ. ഞായറാഴ്ച രാവിലെ എട്ടു മുതൽ രജിസ്ട്രേഷൻ നടത്താം. മാർച്ച് 12 വരെയാണ് സമയം. അവസാന തീയതിക്കുശേഷം ഒരാഴ്ച മുതൽ പത്തുദിവസം വരെയുള്ള കാലയളവിനുള്ളിലാണ് ഫലം പ്രഖ്യാപിക്കുക. രജിസ്ട്രേഷൻ തീയതി മുതൽ ആശയവിനിമയത്തിനായി ഹോട്ട്ലൈൻ നമ്പർ 132 സജീവമാകും. ഏത് അന്വേഷണത്തിനും പരാതിക്കും അപേക്ഷകർക്ക് അതിൽ ബന്ധപ്പെടാം.Read More
No comments to show.